ഹൃദയരാഗം 18 [Achu Siva] 756

“ഈശ്വരാ ,അപ്പോഴത്തെ ഒരു ആവേശത്തിൽ ചെയ്തു പോയതാ …ഇനി ഞാൻ എങ്ങനെ വിനയേട്ടന്റെ മുഖത്ത് നോക്കും ..ശേ “…വാസുകിയുടെ മുഖം നാണം കൊണ്ടു ചുവന്നു തുടുത്തു …അയാളെ ഫേസ്  ചെയ്യുന്ന കാര്യം ഓർത്തു അവൾക്കു വല്ലാത്ത ചമ്മൽ തോന്നി …

പിന്നെ അത്രക്ക് ചമ്മേണ്ട കാര്യം ഒന്നൂല്ല …എന്റെ സമ്മതം ചോദിച്ചോട്ടൊന്നുമല്ലലോ അന്നെന്നെ ഈ മനുഷ്യൻ കയറി ഉമ്മിച്ചത് ….പിന്നെന്താ എനിക്കായിക്കൂടെ ..അവൾ സ്വയം പറഞ്ഞു ആശ്വസിച്ചു …ഒപ്പം അന്നത്തെ പിറന്നാൾ സമ്മാനം അവളിലെ നാണത്തിന്റെ ആഴം കൂട്ടി ..അവളുടെ മനസ്സ് സന്തോഷത്താൽ തുടി കൊട്ടുകയായിരുന്നു …

വാസുകിയുടെ പ്രവൃത്തിയിൽ നിന്നുണ്ടായ ഞെട്ടലിൽ നിന്നും മുക്തനാവാൻ വിനയ് കുറച്ചു പ്രയാസപ്പെട്ടു …ചമ്മിയ ഒരു ചിരിയോടെ തല ഒന്നു കുടഞ്ഞിട്ട് ശാരദാമ്മയോടു യാത്രയും പറഞ്ഞു അയാൾ വെളിയിലേക്കു ഇറങ്ങി …

അവിടെ കാറിൽ ചാരി ഒരു ചെറു പുഞ്ചിരിയോടെ അവളുടേതായ ലോകത്തു മുഴുകി നിൽക്കുന്ന വാസുകിയെ വിനയ് കണ്ണിമ ചിമ്മാതെ നോക്കി നിന്നു …അയാൾ വെളിയിലേക്ക് വന്നതൊന്നും അവൾ അറിഞ്ഞതെ ഇല്ല   ..കുഞ്ഞു പിള്ളേരെ പോലെ ഓരോ ആക്ഷൻ ഒക്കെ കാണിച്ചു കാറിൽ ചുരണ്ടിയും മാന്തിയും നിൽക്കുകയാണ് വാസൂട്ടി …

വിനയ് അവളുടെ അടുത്തേക്ക് പോവാതെ അവിടെ തന്നെ നിന്നു …അവളിലെ നിഷ്കളങ്കത തന്നെ ശ്വാസം മുട്ടിക്കുന്നതായി അയാൾക്ക് തോന്നി …

അവളുടെ കുസൃതികളെ പറ്റി ഓർത്തപ്പോൾ ഉണ്ടായ സന്തോഷം ഒരു ചെറു പുഞ്ചിരിയായി അയാളുടെ ചുണ്ടുകൾ കടമെടുത്തു …അതിനെ മറയ്ക്കാനെന്നോണം തന്റെ സ്ഥായീഭാവമായ ദേഷ്യത്തിന്റെയും ഗൗരവത്തിന്റെയും മുഖം മൂടി എടുത്തണിഞ്ഞു കൊണ്ടു വിനയ് അവൾക്കരികിലേക്ക് നടന്നു ….അവളപ്പോഴും  തന്നോട് തന്നെ കിന്നാരം പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു ….

വിനയ് അവളെ തന്നെ അടിമുടി നോക്കികൊണ്ട്‌ കാറിനടുത്തേക്ക് വന്നു …

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????

    1. ഇത്തിരി ലേറ്റ് ആവും ?

      1. വിരഹ കാമുകൻ???

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????

  5. Excellent ❤️

    1. Thank you?❤️❤️

  6. ???????

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.