രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42551

ദേവ നാരായണൻ : ആഹാ , അച്ചുവിൻറെ നാടെവിടെയാണ് ,,,അദ്ദേഹം കാസ്വലായി ചോദിച്ചു

അച്ചു : പറഞ്ഞാൽ അറിയാം , ആലപ്പുഴയിലെ ചെറുകുന്നിൽ ദേവമംഗലത്തു മഹേഷിൻറെ വളർത്തുമകൻ ആണ്,,,,അവൻ ഒരു ചിരിയോടെ പറഞ്ഞു

അതുകേട്ടതും ദേവനാരായണനും ശ്രീഭദ്രയും ചാടി എണീച്ചു , അദ്ദേഹം വിശ്വാസം വരാതെ അവനെ തന്നെനോക്കി നിന്നു ,പിന്നെ പാഞ്ഞു വന്നു അവനെ ഇറുകെ പുണർന്നു , അദ്ദേഹത്തിൻറെ കണ്ണിൽ നിന്നും കണ്ണീർഒഴുകുന്നുണ്ടായിരുന്നു ,,

ദേവ നാരായണൻ : എൻറെ മഹിയുടേം ജാനുവിൻറെയും മകൻ ആണോ നീ ,ഈശ്വര ഞാൻ അറിഞ്ഞില്ലാലോനിന്നെ മോനെ ,,,അദ്ദേഹം കണ്ണീരോടെ പറഞ്ഞു ,,അച്ചുവും അദ്ദേഹത്തോട് ചേർന്ന് നിന്നു ,അദ്ദേഹം പെട്ടെന്ന്ശ്രീഭദ്രയെ നോക്കി ,,,എന്നിട്ട് കണ്ണീർ തുടച്ചുമാറ്റി അവളെ ചേർത്ത് പിടിച്ചു അച്ചുവിന് മുന്നിലേക്കു നിർത്തി ,,,

ദേവ നാരായണൻ : മോളെ ,നിൻറെ കുഞ്ഞേട്ടൻ ആണ് , വളരെ ചെറുപ്പത്തിൽ നിങ്ങൾ കണ്ടതാ ,ചിലപ്പോൾഓർമ്മ കാണില്ല ,അന്ന് നീ കുഞ്ഞേട്ട എന്ന വിളിച്ചിരുന്നു ,,,,,അയാൾ സന്തോഷത്തോടെ പറഞ്ഞു

അച്ചു അവളെ ചേർത്തുപിടിച്ചു നെറുകയിൽ പതിയെ ചുംബിച്ചു അവളും അത് സ്നേഹത്തോടെ ഏറ്റുവാങ്ങി മുഖത്തു അപ്പോൾ പൂനിലാവുദിച്ച ശോഭ ആയിരുന്നു ,,,

ദേവ നാരായണൻ : ഒരു മിനുട്ട് നില്ക്കു ,ഞാൻ ഒരു സാധനം തരാം അതൊന്ന് നീ ജാനുവിനെ ഏൽപ്പിക്കണം,,,അദ്ദേഹം അതും പറഞ്ഞു അകത്തേക്ക് പോയി ,

ശ്രീഭദ്ര അവനോട് മടിച്ചു മടിച്ചു എന്തോ ചോദിക്കാൻ വന്നു അത് മനസ്സിലായെന്ന പോലെ റാം അവളുടെഫോണിലേക്കു നേരത്തെ അച്ചുവിൻറെ ഫോണിൽ നിന്നും ഷെയർ ചെയ്ത ഫോട്ടോ അയച്ചു കൊടുത്തു,,അവളുടെ ഫോൺ അവൻ തന്നെ ഓപ്പൺ ആക്കി അവളുടെ കയ്യിൽ ഒരു ചിരിയോടെ കൊടുത്തു , ഫോണിലേക്കു ഒന്ന് നോക്കിയ അവളുടെ കണ്ണുകൾ ആദ്യം വിടരുന്നതും പിന്നെ അത് നിറഞ്ഞു തുളുമ്പുന്നതുംഅവർ രണ്ടുപേർക്കും നോക്കി നിൽക്കാനായില്ല ,അവർ രണ്ടും അവളെ ചേർത്ത് പിടിച്ചു , കഴിഞ്ഞ 18 വർഷമായിതാൻ കാണാൻ കൊതിച്ച അമ്മയുടെയും ഏട്ടൻറെയും മുഖം അവളുടെ ഫോണിലെ സ്ക്രീനിൽ തെളിഞ്ഞതുംഅവൾക്ക് കണ്ണീർ അടക്കിവെക്കാൻ കഴിഞ്ഞില്ല , ദേവ നാരായണൻ അകത്തു നിന്നും വരുന്നത് കണ്ടതും അവൾകണ്ണീർ തുടച്ചു ഒരു ചിരിയോടെ നിന്നു ,

അച്ചു : മോൾ വിഷമിക്കണ്ട ,ഞാൻ കൊണ്ടുവന്ന് തരും നിൻറെ അമ്മയെയും ഏട്ടനേയും കൈകളിലേക്ക്,,ഇത് രുദ്രൻ എൻറെ പെങ്ങൾക്ക് നൽകുന്ന വാക്ക് ആണ് ,,,അവൻ അവളുടെ കൈകളിൽ പിടിച്ചുകൊണ്ട്അവളോട് പറഞ്ഞു ,അതവളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം നിറച്ചു , എന്നാൽ ഇതേ സമയം അവളുടെനിറഞ്ഞ കണ്ണുകൾ കണ്ട മറ്റൊരു മുഖത്തു കണ്ണുനീർ കാണാൻ ആവാത്ത സങ്കടം നിറഞ്ഞു നിന്നിരുന്നു .

ദേവനാരായണൻ വന്നു ഒരു പൊതി അച്ചുവിനെ ഏൽപ്പിച്ചു , അവൻ പൊതിയിലേക്കും അദ്ദേഹത്തിൻറെമുഖത്തേക്കും ഒന്ന് നോക്കി

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com