രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42575

വിച്ചു : ഞാൻ എന്റെ വീട്ടിലേക്ക നിന്നെ വിളിക്കുന്നെ , അവിടേക്ക് നിനക്ക് വരാൻ ആരുടേയും അനുവാദംആവശ്യമില്ല , നീ വരുന്നത് ആരാ തടയുന്നത് എന്ന് എനിക്കൊന്ന് കാണണം ,,,വിച്ചു ഉറച്ച ശബ്ദത്തിൽപറഞ്ഞുകൊണ്ട് അച്ചുവിനെ പിടിച്ചു അവന്റെ വണ്ടിയിൽ കയറ്റി , എന്നിട്ട് റാമിനെ നോക്കി പുറകെ വരാൻ കൈകാണിച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി കത്തിച്ചു വിട്ടു , അവന്റെ പ്രവർത്തിയിൽ ഒരു ഞെട്ടലോടെ നിന്നഅച്ചു എല്ലാം അറിയാതെ യാന്ത്രികമായി ചെയ്തു , അവനോട് വിച്ചു ആദ്യമായാണ് ദേഷ്യപ്പെടുന്നത് , അവൻഅതിന്റെ ഹാങ്ങോവറിൽ നിന്നും പുറത്തു വന്നപ്പോഴേക്കും അവർ ദേവമംഗലത്തു എത്തിയിരുന്നു, തൊട്ടുപുറകിലായി റാമിന്റെ വണ്ടിയും വന്നു നിന്നു , അവൻ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റും ഒന്ന് നോക്കി , ആരുംതന്നെ ഇല്ല പുറത്തു എല്ലാവരും ഉറങ്ങിക്കാണും , അവൻ പോവുന്നതിനു മുൻപുള്ള പോലെ അല്ല ദേവമംഗലം , ഇന്ന് തറവാടിന് ഇടവും വലവും 2 വീതം മണിമാളികകൾ നിരന്നു നിൽക്കുന്നുണ്ട് , തറവാടും അത്യാവശ്യംമോഡി പിടിപ്പിച്ചിട്ടുണ്ട് ഒരു സൈഡിൽ ആയി ഗാർഡനും സെറ്റ് ചെയ്തിട്ടുണ്ട് , എല്ലാവരും വണ്ടിയിൽ നിന്നുംഇറങ്ങി അവരുടെ ബാഗുകൾ എല്ലാം എടുത്ത് അകത്തേക്ക് കയറി അപ്പോഴേക്കും വല്യമ്മ ഡോർ തുറന്ന്പുറത്തേക്ക് വന്നിരുന്നു , ഒരു ചിരിയോടെ തന്നെ അവർ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു , അവരെ കണ്ടറാമും മറ്റുള്ളവരും ശെരിക്കും ഞെട്ടിപ്പോയി , ശ്രീഭദ്ര തന്നെ ഒരു മാറ്റവും ഇല്ല , മുടി അല്പം നിരച്ചതൊഴിച്ചാൽകടുക്മണി പോലും വ്യത്യാസം കാണില്ല ,,

വല്യമ്മ : എന്താ കുട്ട്യോളെ താമസിച്ചത് , അവളുമാർ ഇത്ര നേരം ഇവിടെ കാത്തിരിക്കായിരുന്നു , അവിടെ മഹിവന്നത് കണ്ടപ്പോ അകത്തേക്ക് ഓടി റൂമിൽ കയറിയത,,,അവർ അകത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു ,,

വിച്ചു : പഴയ കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല , നിങ്ങൾ വാ ഞാൻ മുറികാണിച്ചു തരാം , ഒന്ന് ഫ്രഷ് ആയി വന്നിട്ട് ഫുഡ് കഴിക്കാം ,,,, അവൻ അതും പറഞ്ഞു അവരെ കൂട്ടി അകത്തേക്ക്നടന്നു , വല്യമ്മയും അമ്മയും ഫുഡ് എടുക്കാൻ കിച്ചണിലേക്കും .

അച്ചുവും റാമും കൂടി ഒരു റൂമിലും അർജുനും കർണ്ണനും കൂടി മറ്റൊരു റൂമിലും ഒമറും മൈക്കും കൂടി വേറൊരുമുറിയും വിച്ചു കാണിച്ചു കൊടുത്തു , എല്ലാവരും പെട്ടെന്ന് ഫ്രഷ് ആയി വരാൻ പറഞ്ഞുകൊണ്ട് വിച്ചു പോയിസീതുട്ടിയോടും ദേവുട്ടിയോടും അവർ വന്ന കാര്യം പറഞ്ഞു അത് കേട്ടതും രണ്ടും എണീച്ചു പുറത്തേക്കോടി .

റൂമിൽ അച്ചുവിനെ ഫ്രഷ് ആവാൻ വിട്ട് ഇട്ടിരിക്കുന്ന ടീഷർട് ഊരാൻ പെടാപാട് പെടുക ആണ് റാം , തലവഴിഊരിയ ടീഷർട് കുറച്ചു ടൈറ്റ് ആയതുകൊണ്ട് തലഭാഗത് വെച്ച് ഉടക്കിപ്പോയി , അത് കൈകൊണ്ട്ഊരിയെടുക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്  ഏട്ടാഎന്നും വിളിച്ചുകൊണ്ട് രണ്ടാളുകൾ ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചുകൊണ്ട് കട്ടിലിലേക് വീണത് , “ അയ്യോഎന്നും അലറിക്കൊണ്ട് അവനും കമിഴ്ന്നുവീണു, സീതുട്ടി നേരെ അവന്റെ പുറത്തു കയറി ഇരുന്നു മുതുകിൽ പഞ്ചാരിമേളം നടത്താൻ തുടങ്ങി

സീതുട്ടി : എടാ ,ഏട്ടാ , നിനക്ക് ഞങ്ങൾ വിളിച്ചാൽ വരാൻ പറ്റില്ല അല്ലെ , 2 വർഷം ആയില്ലേ കണ്ടിട്ട് , ഇങ്ങനെരണ്ടുപേർ ഇവിടെയുണ്ടെന്ന് വല്ല വിചാരവും ഉണ്ടോ നിനക്ക് , എന്നിട്ട് ഇപ്പൊ വന്നിട്ടോ ഞങ്ങളെ ഒന്ന് കാണാൻപോലും വന്നില്ല ദുഷ്ടൻ ,,,അവൾ പരാതിമുഴുവൻ അവന്റെ പുറം പൊളിച്ചും പിച്ചിയും കടിച്ചും മുടി പിടിച്ചുവലിച്ചുമെല്ലാം തീർത്തു , അച്ചു ആണെന്ന് കരുതിയാണ് കുട്ടി ഇതെല്ലം ചെയ്യുന്നത് , റാമാണെങ്കിൽഅയ്യോ ””അമ്മേഎന്നും പറഞ്ഞു അലറുന്നും ഉണ്ട് , അവന്റെ അലർച്ച കേട്ട് അച്ചു എന്താ സംഭവം എന്ന് നോക്കാൻബാത്രൂം തുറന്ന് പുറത്തേക്ക് വന്നു , അപ്പോഴാണ് സീതുട്ടി റാമിന്റെ പുറത്തിരുന്ന് അവനിട്ട് കൊട്ടുന്നതും ദേവൂട്ടിതൊട്ടടുത്തു നിന്ന് അതിനെ പ്രോൽസായിപ്പിക്കുന്നതും കണ്ടത് , അവന് പെട്ടെന്ന് കാര്യം മനസ്സിലായില്ല

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com