രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42517

വിജയേന്ദ്ര : 25 വർഷങ്ങൾക് മുൻപ് ഇതേ തിരുവാതിര നാളിൽ ഇതുപോലെ നമ്മൾ ഒന്നിച്ചെടുത്ത ഒരു തീരുമാനംആയിരുന്നു ഇന്നും നമ്മൾ ഇങ്ങനെ ഇവിടെ ഇരിക്കാൻ കാരണമായത് , അത് ആരും മറക്കാതിരുന്നാൽ നല്ലത്,,,,,അയാൾ ദേഷ്യത്തോടെ തന്നെ എല്ലാവരെയും ചില കാര്യങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് പറഞ്ഞു ,,,

രാജപുരോഹിതർ : മഹാരാജാവേ ,അങ്ങേക്ക് എന്താണ് പറയാൻ ഉള്ളത് ,,

രാജാവ് : ഭരണം കൈമാറാൻ എനിക്ക് തലപര്യം ഇല്ല രാഹപുരോഹിതരെ ,,,

വിജയേന്ദ്ര : ഭരണം അല്ലാത്ത ഒരു സന്ധിക്കും ഞാനും ഒരുക്കമല്ല പുരോഹിതരെ ,,,,

അവർ രണ്ടുപേരും അവരവരുടെ വാക്കുകളിൽ ഉറച്ചു നിന്നതും രാജപുരോഹിതർ കുറച്ചു നേരം ചിന്തയിലാണ്ടു,,,ശേഷം ഒരുപായം കണ്ടെന്ന പോലെ അദ്ദേഹം മുന്നോട്ട് നീങ്ങി നിന്നു ,

രാജപുരോഹിതർ : ഞാൻ ഒരു ഉപായം പറയാം അതിനു സമ്മതം ആണേൽ നിങ്ങൾക് പറയാം

രാജാവ് : അങ്ങയുടെ തീരുമാനം എന്തായാലും എനിക്ക് സമ്മതമാണ്

രാജപുരോഹിതർ : മഹാരാജാവിൻറെ പിന്മുറക്കാരെ കണ്ടെത്താൻ 4 പേരകുട്ടികളെയും ചേർത്ത് ഒരു മത്സരംസംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നതല്ലേ നമ്മൾ , ഇനി അത് നിങ്ങൾ രണ്ടു കൂട്ടരും ആയി നടക്കട്ടെ ,,,,,

അദ്ദേഹം പറഞ്ഞതും എല്ലാവരും അദ്ദേഹത്തെ ആശ്ചര്യത്തോടെ നോക്കി ,,,,അദ്ദേഹം പറഞ്ഞത് മനസ്സിലാവാതെ

രാജപുരോഹിതർ: ഇന്നേക്ക് 2 വർഷം അപ്പുറം ധർമപുരിയുടെ ഉത്സവത്തിന്റെ അന്ന് നിങ്ങൾ രണ്ടുകൂട്ടരും തമ്മിൽമത്സരിക്കണം , അതിൽ വിജയിക്കുന്നവർക്  ധർമപുരിയുടെ ഭരണം കൈമാറും , ഇതാണ് എൻറെ ആശയം ….

അദ്ദേഹം പറഞ്ഞതും അതെല്ലാവർക്കും സമ്മതമായി ,മഹാരാജാവ് തൻറെ പേരകുട്ടികളിൽ അത്യധികംവിശ്വാസവാൻ ആയിരുന്നു ,അദ്ദേഹം സന്തോഷത്തോടെ തന്നെ സമ്മതിച്ചു ,വിജയേന്ദ്രനും അതീവ സന്തോഷംആയി ,

വിജയേന്ദ്ര : എനിക്ക് സമ്മതം , ഞാനും എൻറെ ആളുകളും മത്സരത്തിന് തയ്യാർ പക്ഷേ നിബന്ധനയിൽ ചിലമാറ്റങ്ങൾ കൂടി വരുത്തണം ,,,അയാൾ കൗശലത്തോടെ പറഞ്ഞു ..

രാജപുരോഹിതർ : എന്താണത് ,,,,അദ്ദേഹം സംശയത്തോടെ ചോദിച്ചു ,,,

ദേവേന്ദ്രൻ : മത്സരത്തിൽ ഞങ്ങളുടെ മല്ലന്മാരും പങ്കെടുക്കും ,കൂടാതെ 500 കുറയാത്ത യോദ്ധാക്കൾ ഉണ്ടാവും,മത്സരത്തിൽ ഞങ്ങൾ വിജയിച്ചാൽ ധർമപുരിയിൽ നിന്നും ഇപ്പോഴത്തെ രാജാവും മക്കളും പലായനംചെയ്യണം,അവരുടെ രാജകുമാരിമാരെ എൻറെ പേരകുട്ടികൾക് മംഗലം ചെയ്തു കൊടുക്കണം , അതുപോലെ കൊട്ടാരത്തിലെ നിധി കുംഭം എനിക്ക് എടുത്തു തരണം ,,,,,,,,,,,,,

അയാൾ അത്രയും പറഞ്ഞതും രാജപുരോഹിതർ ഒന്ന് ഞെട്ടി , കൊട്ടാരത്തിലെ നിധി കുംഭത്തിൻറെ കാര്യംദേവേന്ദ്ര മനസ്സിലാക്കിയത് അദ്ദേഹത്തെ ഞെട്ടിച്ചു , അതുപോലെ ആയിരുന്നു രാജാവിൻറെ കാര്യവും ദേവേന്ദ്രപറഞ്ഞപ്പോഴാണ് അങ്ങനെ ഒന്നുള്ളത് അദ്ദേഹവും അറിയുന്നത് ,,,,,

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com