രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42575

അങ്ങനെ മാസം തികഞ്ഞു നിൽക്കുന്ന സമയം ദേവേട്ടൻ ബിസിനസ് ആവശ്യത്തിന് വന്നത് കൊണ്ട്എയർപോർട്ടിൽ പോയി കൂട്ടിക്കൊണ്ടുവരാൻ എന്നെ ഫ്ലാറ്റിൽ അപ്പുറത്തെ വീട്ടിലെ അമ്മയെ ഏൽപ്പിച്ചാണ്മാഹിയെട്ടൻ പോയത് , എന്നാൽ നല്ല മഴയുള്ള രാത്രി അപ്രതീക്ഷിതമായി വന്ന പൈൻ എല്ലാ പ്രതീക്ഷകളുംതകർത്തു , വേദന കാരണം മുന്നോട്ട് നടന്ന ഞാൻ താഴെ ഉള്ള മഴ വെള്ളത്തിൽ വഴുതി വയറടിച്ചു വീണു , എൻറെ കരച്ചിൽ കേട്ട് ഓടിവന്ന അവർ രക്തത്തിൽ കുളിച്ചു കിടക്കുന്നെ എന്നെ കണ്ടു സഹിക്കവയ്യാതെഓടിപോയി അവരുടെ മകനെ വിളിച്ചുകൊണ്ട് വന്നു എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു ഏട്ടനെ വിളിച്ചു വിവരോംകൊടുത്തു , പക്ഷേ ,,പക്ഷേ ,,,ഓടിപ്പിടിച്ചു വന്ന ഏട്ടന് അവർ കൊടുത്തത് ചാപിള്ളയായ ഞങ്ങളുടെ മോനെആയിരുന്നു ,പ്രസവമെല്ലാം കഴിഞ്ഞു സമയം ഒരുപാട് ആയതുകൊണ്ട് എന്നെയും ഏട്ടന് അടുത്തേക്ക് ആക്കിതന്നു അവർ , കുഞ്ഞു മുഖത്തു നോക്കി പൊട്ടി പൊട്ടി കരയാനെ ഞങ്ങൾക്കായുള്ളു,വാവിട്ടു കരയുന്നഞങ്ങളെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ ദേവേട്ടനും ആകെ കുടുങ്ങി ഹോസ്പിറ്റൽവരാന്തയിൽ ഒരു പ്രാന്തിയെ പോലെ അലമുറയിട്ടു കരഞ്ഞു ഞാൻ , ഞങ്ങളുടെ കുഞ്ഞിനെയും ചേർത്ത് പിടിച്ചുകരയുന്ന മാഹിയെട്ടനെ കാണവേ എനിക്ക് സങ്കടം സഹിക്ക വയ്യാതെ ഹോസ്പിറ്റൽ ബിൽഡിങ്ങിൽ നിന്നുംചാടി ആത്മഹത്യാ ചെയ്യാൻ തുനിഞ്ഞ എൻറെ മുന്നിലേക്കു ശരീരം മുഴുവൻ രക്തത്തിൽ കുളിച്ച ശരീരത്തിലെപല ഭാഗങ്ങളും വെട്ടുകൊണ്ട് ഇറച്ചി തൂങ്ങിനില്ക്കുന്ന രൂപത്തിൽ ഉള്ള ഒരു യുവാവ് അയാളുടെ കയ്യിലുള്ളവെള്ളത്തുണിയിൽ പൊതിഞ്ഞ ചോര കുഞ്ഞിനെ നീട്ടി , ഞാൻ എന്തോ ഒരു ആവേശത്തിൽ കുഞ്ഞിനെവാങ്ങി മാറോട് ചേർത്തു , അതുകണ്ട മഹിയെട്ടനും ദേവേട്ടനും ഞങ്ങളുടെ അടുത്തേക്ക് വന്നു അതുപോലെ ഒരുസ്ട്രെച്ചർ ഉന്തിക്കൊണ്ട് ഒരു കൈ വെട്ടിമാറ്റിയ നിലയിലുള്ള ഒരാളും ,ഞാൻ സ്ട്രെച്ചറിലേക്ക് ഒന്ന് നോക്കിഅതിൽ അതി സുന്ദരിയായ ഒരു പെണ്കുട്ടി കിടക്കുന്നുണ്ട് ,ഞാൻ കുട്ടിയേയും അയാളെയും മാറി മാറിനോക്കി ,

എൻറെ ഭാര്യ ആണ് , ഇവന് ജന്മം നൽകിയതോടെ അവൾ ഞങ്ങളെ വിട്ട് പോയി , ഇവനെ നോക്കാനോവളർത്താനോ ആരും തന്നെ ഇല്ല , നിങ്ങൾക് എന്റെ മോനെ സ്വീകരിക്കാവോ ,”

അയാൾ ഞങ്ങൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു കൈകൾ കൂപ്പിക്കൊണ്ട് ചോദിച്ചു , മാഹിയെട്ടൻ എൻറെകയ്യിലിരിക്കുന്ന കുഞ്ഞിലേക്കും  എന്നെയും മാറി മാറി നോക്കി , ശേഷം കുഞ്ഞിനെ എൻറെ കയ്യിൽ നിന്നുംവാങ്ങാൻ നോക്കിയതും ഞാൻ പിറകോട്ട് മാറി കുഞ്ഞിനെ മാറോട് അടക്കി പിടിച്ചു , അതുകണ്ടതും ദേവേട്ടൻമാഹിയെട്ടനെ പിടിച്ചു കുറച്ചു മാറി നിന്ന് എന്തൊക്കയോ സംസാരിക്കുന്നത് കണ്ടു സമയം അയാൾ എൻറെഅടുത്തേക്ക് വന്നു , അയാളുടെ കഴുത്തിൽ കിടന്ന മാല ഊരി എന്നെ ഏൽപ്പിച്ചു

ഇവന് നിങ്ങൾ രുദ്രൻ എന്ന് പേരിടണം, ഇവൻറെ ജന്മത്തിനു ഒരുപാട് പ്രേതെകതകൾ ഉണ്ട് ,അതിൻറെ ഫലംമുഴുവൻ നിങ്ങൾക്ക് ലഭിക്കും‘”

അത് പറഞ്ഞു അയാൾ ഭാര്യയുടെ സ്ട്രെച്ചറിൽ കിടന്ന ഒരു ബാഗ് എടുത്ത ശേഷം അവരുടെ ആഭരണങ്ങൾഎല്ലാം ഊരി താലിമാല ബാഗിലേക്ക് ഇട്ടു , ആഭരണങ്ങൾ എല്ലാം എൻറെ കാൽ ചുവട്ടിലേക്ക് വെച്ചു

,” ഇത് കോടികൾ വിലയുള്ള ആഭരണങ്ങൾ ആണ് എൻറെ കയ്യിൽ ഇപ്പോൾ ഇതേ നിങ്ങൾക്ക് തരാൻ ഉള്ളു ” ,,അയാൾ കരച്ചിലോടെ കൈകൾ കൂപ്പി പറഞ്ഞു , ഞാൻ ഒന്നും മിണ്ടാൻ ആവാതെ അവിടെ നിന്നു ,

ബാഗ് ഇവന് 25 വയസ്സ് ആവുമ്പോൾ അവനെ ഏൽപ്പിക്കണം ,ഇത് അവൻറെ നിയോഗത്തിലേക്ക് അവനെനയിക്കാൻ ഉള്ളതാണ് ,25 വർഷത്തിന് ശേഷം ഇതേ തിരുവാതിര നാളിൽ മാലയും ബാഗും അവനെ നിങ്ങൾഏൽപ്പിക്കണം , അവനോട് നിങ്ങൾ അവൻറെ അച്ഛനും അമ്മയുമല്ലെന്ന് പറയുക ഒന്നും വേണ്ട , അവൻറെ ജന്മനിയോഗം നടക്കണം അതിനു വേണ്ടി മാത്രംഅയാൾ അത്രയും പറഞ്ഞപ്പോഴേക്കും നന്നേ തളർന്നിരുന്നു ,,,

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com