രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42488

ദേവ നാരായണൻ : ഇത് നിൻറെഅമ്മ ജാനകി എന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചതാണ് , ഇത് നീ അമ്മക്ക്കൊടുക്കണം ബാക്കിയെല്ലാം അവൾ നിനക്ക് പറഞ്ഞു തരും ,, അദ്ദേഹം അത്രയും പറഞ്ഞു അകത്തേക്ക് തന്നെപോയി ,

അച്ചുവും കൂട്ടരും എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി ,റാമിൻറെ വണ്ടിയിൽ കയറി ഡ്രൈവിംഗ് സീറ്റിൽകർണൻ ആണ് ,കോ ഡ്രൈവർ സീറ്റിൽ അച്ചുവും ബാക്കി ഉള്ളവർ പുറകിലും .വണ്ടി എടുക്കാൻ നിന്നതുംഅച്ചുവിനടുത്തേക്ക് മുത്തശ്ശൻ വന്നു ,

മുത്തശ്ശൻ : ഞാൻ പറഞ്ഞതൊന്നും മറക്കരുത് , പ്രതിസന്ധികൾ ധാരാളം ഉണ്ടാവും ,എല്ലാം ദൈര്യപൂർവംനേരിടുക ,സത്യമല്ലാത്ത ഒന്നും സ്വയം ഏൽക്കാതിരിക്കുക , നിങ്ങൾ എല്ലാം ഒറ്റക്കെട്ടായി നിന്ന് എന്ത് തന്നെആണേലും നേരിടുക ,,,, അദ്ദേഹം അത്രയും പറഞ്ഞു തിരിച്ചു നടന്നു ,,,, അവരെല്ലാം ഒന്ന് പരസ്പരം നോക്കിയശേഷം വണ്ടി മുന്നോട്ട് എടുത്തു ,, വണ്ടി ഗേറ്റ് കടന്നതും കാവിൽ നിന്നും ഒരു ദിവ്യമായ പ്രകാശം മിന്നിമറഞ്ഞു , അതുകണ്ട മുത്തശ്ശൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

വരും ,,അവർ ഇവിടെ തന്നെ വരും ,,, ഇതും അവരുടെ നിയോഗങ്ങളിൽ ഒന്നാണ് ,,കാത്തിരിക്കുക

—————————————————————-

പറഞ്ഞ സമയത്തു തന്നെ അവർ ക്ഷേത്രത്തിനു മുന്നിൽ എത്തി ,റാമും അച്ചുവും മാത്രമേ അകത്തേക്ക്കയറിയുള്ളു , അതൊരു ശിവക്ഷേത്രമാണ് ,അവിടെനിന്നും  ശിവസ്തുതികൾ ഉയർന്നു കേൾക്കുന്നുണ്ട് ,അവർഅകത്തേക്ക് ചെന്നതും അവരെ കാത്തെന്ന പോലെ ജാനകിയും വിച്ചുവും നിൽക്കുന്നുണ്ടായിരുന്നു , ദേവനാരായണൻ കൊടുത്ത പൊതി ഒരു കവറിൽ ഇട്ട് റാമിൻറെ കയ്യിൽ കൊടുത്തിരുന്നു അച്ചു ,അമ്മയെ കണ്ടതുംഅവൻ ഓടിച്ചെന്നു അവരെ പുണർന്നു ,അവരും സ്നേഹത്തോടെ അവനെ പുണർന്നശേഷം തലയിൽ ഒന്ന്തലോടി ,അമ്മയെ വിട്ടതും അവൻ വിച്ചുവിനെയും ഒന്ന് കെട്ടിപ്പിടിച്ചു അവൻ തിരിച്ചും ,,

അമ്മ : അതെ , സമയം ഇല്ല പൂജ തുടങ്ങാൻ പെട്ടെന്ന് വാ ,,,

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com