രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42575

അച്ചുവും അവരെ  ചേർത്ത് പിടിച്ചു ഇരുന്നു കുറച്ചു സമയം , ‘അമ്മ ഒന്ന് ശാന്തമായെന്ന് കണ്ടതും അവൻപതിയെ എണീച്ചു പൊതി കയ്യിൽ എടുത്തു പതിയെ അത് തുറന്നു അതൊരു ബാഗ്‌ ആണ് എല്ലാവരുംആകാംഷയോടെ അതിലേക്ക് നോക്കി ഇരുന്നു , ആദ്യം എടുത്തത് കുറച്ചു ആഭരണങ്ങൾ ആണ് , ഒരു മാലയുംപാദസരവും കുറച്ചു വളകളും ,അച്ചു അതെല്ലാം സൂഷ്മതയോടെ നോക്കി എന്നിട്ട് ഒരു സൈഡിലേക്ക് മാറ്റിവെച്ചു,അടുത്തതായി കിട്ടിയത് ഒരു താലിമാല ആണ് അതും അവൻ സൈഡിലേക് വെച്ചു ,പിന്നീട് കിട്ടിയത് ഒരുകവർ ആണ് അവൻ അത് പുറത്തെടുത്തു അത് തുറന്നു അതിൽ ആദ്യം ഉണ്ടായിരുന്നത് ഒരു ജോഡി ഡ്രസ്സ്ആണ് , ഒരു 2 വയസ്സോളം പ്രായം വരുന്ന പെൺകുട്ടികളുടെ ഡ്രസ്സ് പിന്നെ ഒരു വെള്ളികൊലുസും ഒരു പാവയും,,അവൻ അതെല്ലാം ഒന്ന് കൗതുകത്തോടെ നോക്കിയ ശേഷം സൈഡിലേക്ക് വെച്ചു , പിന്നെ അവന് കിട്ടിയത്നീളത്തിൽ ഉള്ള ഒരു ബോക്സ് ആണ് അവൻ അതെടുത്തു തുറന്നു നോക്കി അതിൽ മനോഹരമായ ഒരു ചിലങ്കആയിരുന്നു അവനും അമ്മയും അത് കയ്യിൽ എടുത്തു കുറച്ചു നേരം നോക്കിയിരുന്നു ,എന്തോ ഒരു പ്രേതെകതതോന്നി ചിലങ്കക്ക് , അവൻ അത് ബോക്സിൽ തന്നെ വെച്ച് സൈഡിലേക് വെച്ചു , പിന്നെ എടുത്തത് ഒരുകുംകുമ ചെപ്പാണ് അത് ജസ്റ്റ് ഒന്ന് തുറന്നു നോക്കി മാറ്റിവെച്ചു , പിന്നെ കിട്ടിയത് ഒരു ചെറിയ ആൽബം ആണ്ഒരു 5 -10 ഫോട്ടോസ് വെക്കാൻ പറ്റുന്ന ഒരു കുഞ്ഞു ആൽബം ,അത് കണ്ടതും എല്ലാവരും അവനടുത്തേക്ക്വന്നിരുന്നു ,അവൻ അതെടുത്തു ഫസ്റ്റ് പേജ് മറിച്ചു ,അതൊരു കല്യാണ ഫോട്ടോ ആയിരുന്നു വെള്ളമുണ്ടുംവെള്ളഷർട്ടും അണിഞ്ഞു കഴുത്തിൽ ഒരു രുദ്രാക്ഷ മാലയും കയ്യിൽ ഒരു റോളക്സ് വാച്ചും കെട്ടി നിറഞ്ഞചിരിയോടെ  നിൽക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരനും , ചുവന്ന പട്ടുസാരി ഉടുത്തു ആഭരണങ്ങൾഅണിഞ്ഞു നെറ്റിയിൽ സിന്ദൂരമണിഞ്ഞു നിറഞ്ഞ ചിരിയോടെ തൻറെ നീലക്കണ്ണുകളിൽ പ്രണയം നിറച്ചു ചെറുപ്പക്കാരൻറെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന അതീവ സുന്ദരിയായ ഒരു പെൺകുട്ടി ,,, ഫോട്ടോ കണ്ടതുംഎന്തിനെന്നില്ലാതെ അച്ചുവിൻറെ കണ്ണുകൾ നിറഞ്ഞു ,,, ഫോട്ടോ കണ്ട ജാനകി അതിലേക്ക് വിരൽ ചൂണ്ടി

അമ്മ : അതാണ് അവർ ,,ഇവരാണ് അന്ന് ഹോസ്പിറ്റലിൽ നിന്നെ എനിക്ക് തന്നത് ,,,,അവർ വല്ലാത്തൊരുഭാവത്തിൽ പറഞ്ഞു ,,,,

അതുകൂടി കേട്ടതും അച്ചുവിൻറെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ,,,, അവൻ അത് തുടച്ചു മാറ്റി അടുത്തഫോട്ടോ മറിച്ചു , അത് നിറവയറുമായി നിൽക്കുന്ന സ്ത്രീയുടെയും ചെറുപ്പക്കാരൻറെയും ഫോട്ടോആയിരുന്നു , മൂന്നാമത്തേത് അവർ ഒരു കുഞ്ഞിനേയും എടുത്തു നിൽക്കുന്ന ഫോട്ടോ , നാലാമത്തെ കുഞ്ഞിൻറെ എന്തോ ഫക്ഷൻറെ ഫോട്ടോ അഞ്ചാമത്തെ കുഞ്ഞിൻറെ 1st ബർത്ഡേയ് ആഘോഷത്തിൻറെഭാഗമായി കേക്ക് കട്ട് ചെയ്യുന്ന ഫോട്ടോ ആയിരുന്നു , ആറാമത്തേത് കുഞ്ഞിൻറെ 2nd ബർത്ഡേയ്ആഘോഷത്തിൻറെ ആണ് എന്നാൽ അതിൽ സ്ത്രീ ഗർഭിണി ആണെന്ന്   അവരുടെ വയർ അല്പംഉയർന്നിരിക്കുന്നത് കൊണ്ട് അവർക്കെല്ലാം മനസ്സിലായി , പിന്നെ ഉള്ള ഫോട്ടോ നിറ ഗർഭിണിയായ സ്ത്രീയുടെ ഉദരത്തിൽ അയാളും മകളും കൈവെക്കുന്നതും മറ്റൊന്ന് ഉമ്മ വെക്കുന്നതും മറ്റൊന്ന് അവർചെവിയോർക്കുന്നതും അവസാനത്തേതിൽ കുഞ്ഞു പെൺകുട്ടി പൊട്ടിച്ചിരിക്കുന്നത് അതീവസന്തോഷത്തോടെ നോക്കി നിൽക്കുന്ന അവർ രണ്ടുപേരുടെയും ഫോട്ടോ ആയിരുന്നു ,,,

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com