രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42490

അവൻ കൂട്ടുകാരെ നോക്കിയ ശേഷം ഓരോരുത്തരെ പരിചയപ്പെടുത്താൻ തുടങ്ങി

റാം : ഇത് അച്ഛൻ മനോഹർഅമ്മ രശ്മി അനിയത്തി ശ്രീ നിധി , പിന്നെ നമ്മൾ നേരത്തെ കണ്ടത് മുത്തശ്ശൻആണ് നാരായണൻ നമ്പൂതിരി ,ഇനി രണ്ടുപേർ കൂടി ഉണ്ട് കുറച്ചു കഴിഞ്ഞു കാണാം

അവൻ കൂട്ടുകാരെ തിരിച്ചും പരിചയപ്പെടുത്തി കൊടുത്തു , എല്ലാവരും അവരോട് സ്നേഹത്തോടെ തന്നെപേരുമാറി

അമ്മ : ശ്രീകുട്ടാ അവരെ വന്ന കാലിൽ നിർത്താതെ ഒന്ന് ഫ്രഷ് ആയി വാ , ഫുഡ് എടുത്ത് തരാം നിങ്ങൾക്ക്പോകേണ്ടത് അല്ലെ ,,,,

അമ്മ പറഞ്ഞതും അവരെയെല്ലാം കൂട്ടി അവൻ റൂമിലേക്കു പോയി എല്ലാവരും ഫ്രഷ് ആയി റെഡി ആയി താഴേക്ക്വന്നു , ഡൈനിങ് ഹാളിൽ വിഭവ സമൃദ്ധമായ സദ്യ തന്നെ ഒരുക്കിയിരുന്നു അവർ, അച്ഛനും മുത്തശ്ശനുംകൂടാതെ വേറൊരാൾ കൂടി ഉണ്ടായിരുന്നു അവിടെ റാം വന്ന് അദ്ദേഹത്തെ ഒന്ന് കെട്ടിപ്പിടിച്ച ശേഷം അവർക്കുപരിചയപ്പെടുത്തി കൊടുത്തു ,,,

റാം : ഇത് എന്റെ വല്യച്ഛൻ ദേവ നാരായണൻ ,,, അവൻ ഒരു ചിരിയോടെ പറഞ്ഞു

ദേവ നാരായണൻ : നിങ്ങളെ എല്ലാം ഇവൻ പറഞ്ഞറിയാം , കണ്ടതിൽ വലിയ സന്തോഷം ,,,,

അവർ ഭക്ഷണം കഴിക്കാനായിരുന്നു അമ്മയും ശ്രീകുട്ടിയും വിളമ്പാൻ നിന്നു , നല്ല സ്വാദ് ഉണ്ടായത് കൊണ്ട്അവർ എല്ലാം നല്ലപോലെ തന്നെ കഴിക്കാൻ തുടങ്ങി , മനസ്സ് നിറഞ്ഞു തന്നെ അവർ കഴിച്ചു , എല്ലാം കഴിഞ്ഞതുംപായസം കൊണ്ട് ഒരാൾ അങ്ങോട്ട് വന്നു , വ്യക്തിയെ കണ്ടതും അച്ചു അറിയാതെ എണീച്ചു നിന്ന് പോയി , ഒരു 20 വയസ്സിനടുത് പ്രായമുള്ള  ഒരു സുന്ദരിയായ പെൺകുട്ടി അവരെ കണ്ടപ്പോൾ അവന് അവന്റെ വല്യമ്മയുടെഅതെ മുഖച്ഛായ ആണ് ഓർമ്മ വന്നത് , രണ്ടുപേരെയും കണ്ടാൽ ഒരു മാറ്റവും ഇല്ല , അവൻ എണീച്ചു നിന്ന്അവളെ തെന്നെ നോക്കുന്നത് കണ്ടതും അവൾ പുരികം ചുളിച്ചു എന്തെ എന്ന് ചോദിച്ചു ,പെട്ടെന്ന് ഒന്ന് ഞെട്ടിഅവൻ നോട്ടം മാറ്റി റാമിനെ നോക്കി അവനും അവനെ നോക്കിയിരിക്കുക ആയിരുന്നു എന്താ സംഭവംഎന്നറിയാതെ , പായസം എല്ലാവർക്കും വിളമ്പി അവർ , എന്നാൽ അവളുടെ  കണ്ണുകൾ മറ്റൊരു കണ്ണിൽഉണ്ടാക്കിയതും രണ്ടു കണ്ണുകളും ഒരുപോലെ വിടർന്നു , അവരുടെ രണ്ടുപേരുടെയും മനസ്സിൽഎന്തൊന്നില്ലാത്തൊരു വികാരം പൊന്തി വരുന്നത് അവർ അറിഞ്ഞു , ഒരു പിടച്ചിലോടെ അവർ നോട്ടംവെട്ടിച്ചുകൊണ്ട് ശ്വാസം ആഞ്ഞെടുത്തു .

റാം : ഇത് എന്റെ  ശ്രീഭദ്ര , വല്യച്ഛന്റെ മോൾ ആണ് , ,,, റാം അവളെ എല്ലാവർക്കും പരിചയപ്പെടുത്തി

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com