രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42575

ഒമർ : മറ്റൊരു ഫോട്ടോയിൽ പ്രേഗ്നെൻറ് ആണ് അമ്മ അപ്പോൾ തീർച്ചയായും അവർ അവരുടെ മൂത്ത കുട്ടിആവും ,,, അവൻ ഗൗരവത്തോടെ പറഞ്ഞു

സീതുട്ടി : അപ്പൊ , അത് അച്ചുവേട്ടൻറെ ചേച്ചി ആവില്ലേ ,,അവൾ ആകംക്ഷയോടെ ചോദിച്ചു ,   

അതുകേട്ട അച്ചു അതെ എന്ന രീതിയിൽ തലയാട്ടി ,,,

ദേവൂട്ടി : ഇപ്പൊ ചേച്ചി എവിടെയാവുംഅവൾ താടിയിൽ വിരൽ വെച്ചുകൊണ്ട് സംശയത്തോടെ ചോദിച്ചു .

അച്ചു : അറിയില്ല , ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല ,,,,അവൻ സങ്കടത്തോടെ പറഞ്ഞു

അതുകണ്ട റാം അവനെ ചേർത്ത് പിടിച്ചു

റാം : ലോകത്തെവിടെ ഉണ്ടെങ്കിലും നമ്മൾ കണ്ടുപിടിക്കും നീ നോക്കിക്കോ ഇല്ലെടാ ,,,അവൻമറ്റുള്ളവരോടെന്ന രീതിയിൽ ചോദിച്ചു അവരെല്ലാം അതെ എന്ന് തലയാട്ടി ,,

സീതുട്ടി : അല്ല ബാഗ് എവിടുന്ന് കിട്ടി ,,,

അച്ചു : അത്അമ്മ ദേവ വല്യച്ചനെ ഏൽപ്പിച്ചത പണ്ട് ,ഇന്ന് എന്നെ കണ്ടപ്പോ തന്നു ,,,,, അവൻ നോർമൽരീതിയിൽ പറഞ്ഞു ,, എന്നാൽ അതുകേട്ട വല്യമ്മ ഒന്ന് ഞെട്ടി അവർ അച്ചുവിനെ ഒന്ന് നോക്കി

വല്യമ്മ : നീ ,,നീ ,,,ദേവേട്ടനെ കണ്ടോഅവർ സംശയത്തോടെ ചോദിച്ചു ,,,

അച്ചു : മ്മ് ,, ഞങ്ങൾ ഇവിടെ വരുന്നതിനു മുൻപ് ശ്രീലയത് പോയ വന്നത് ,,,

വല്യമ്മ : നിനക്കെങ്ങനെ അവരെ അറിയാം ,,, സംശയത്തോടെ ചോദിച്ചു

അച്ചു : ഞാൻ ദാ ഇവൻറെ വീട്ടിൽ പോയതാ , അപ്പൊ അവിടെ വെച്ചൊരാളെ കണ്ടു സംശയത്തിൽ ഒന്ന്ചോദിച്ചു നോക്കിയതാ ,,,,, ഇവിടുത്തെ ആണെന്ന് പറഞ്ഞപ്പോ പൊതിയും തന്നു വിട്ടു അമ്മക്ക് കൊടുക്കാൻ,,,, അതും പറഞ്ഞു അച്ചു കയ്യിലെ ഫോൺ വല്യമ്മക്ക് കൊടുത്തു ,,, അവർ അത് ഒന്ന് വാങ്ങി അതിലേക്ക്നോക്കി , പെട്ടെന്ന് കണ്ണുകൾ വിടരുന്നതും ശേഷം ചുണ്ടുകൾ കൂട്ടിപ്പിടിച്ചു വിതുമ്പുന്നതും കൈകൾകൊണ്ട് ഫോട്ടോയെ തഴുകുന്നതെല്ലാം എല്ലാരും കണ്ടു , അതുകണ്ട സീതുട്ടിയും ദേവുട്ടിയും ഫോണിലേക്ക്നോക്കി അതിൽ അച്ചുവിനും റാമിനും നടുക്കായി വല്യമ്മയെ പോലെ ഒരു കുട്ടി നിൽക്കുന്നത് കണ്ട അവരുംആകെ അതിശയിച്ചു ,

ദേവൂട്ടി : ഇത് വല്യമ്മയുടെ ചെറുപ്പത്തിലേ ഫോട്ടോ ആണോ ,,

വല്യമ്മ : അല്ല , ഇത് ശ്രീഭദ്ര ,,ൻറെ ,,ൻറെ ,,മോളാ ,,,അവർ വിതുമ്പലോടെ പറഞ്ഞു ,,,,

അതുകേട്ട സീതുട്ടിയും ദേവുട്ടിയും വിശ്വാസം വരാതെ എല്ലാവരെയും ഒന്ന് നോക്കി , അവരുടെ എല്ലാം മുഖത്തുഒരു ചിരി ഉണ്ടായിരുന്നു , അച്ചു കണ്ണടച്ച് എല്ലാം പറയാമെന്ന് പറഞ്ഞു അവരെ സമാധാനിപ്പിച്ചു ഇരുത്തി ,

വിച്ചു : അമ്മക്ക് ഇതാരെന്ന് മനസ്സിലായോ ,,,വിച്ചുവന്ന് റാമിനെ ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു ,,,വല്യമ്മഅവരെ മനസ്സിലാവാതെ സംശയത്തോടെ നോക്കി ,,

വിച്ചു : അമ്മേടെ ശ്രീക്കുട്ടൻ ആണ് ,,,,അവൻ ഒരു ചിരിയോടെ പറഞ്ഞു റാമിലും അതെ ചിരി ഉണ്ടായിരുന്നു ,, വല്യമ്മ അതുകേട്ടതും വളരെ സന്തോഷത്തോടെ ഓടി വന്ന് അവനെ ചേർത്ത് പിടിച്ചു , ” മോനെ ,ശ്രീകുട്ടാ , നിന്നെ മനസ്സിലായില്ലല്ലോടാ ചെക്കാ , ഒരുപാട് വളർന്നു ൻറെ കുട്ടിഎന്നെലാം പറഞ്ഞു തലയിലൂടെ തലോടികൊണ്ട് ചേർത്ത് പിടിച്ചു തന്നെ അവിടെ ഇരുന്നു , സ്നേഹപ്രകടനങ്ങളും കഥപറച്ചിലുകളും എല്ലാം കഴിഞ്ഞുഎല്ലാവരും കിടക്കാൻ പോയി .

സീതുട്ടി മുറിയിലേക്ക് നടക്കുക ആയിരുന്നു പെട്ടെന്ന് ആരോ അവളെ കൈപിടിച്ച് വലിച്ചു തൊട്ടപ്പുറത്തെആളൊഴിഞ്ഞ റൂമിലേക്ക് വലിച്ചു കയറ്റി , പെട്ടെന്നായത് കൊണ്ട് അവൾ ഒന്ന് പേടിച്ചുകൊണ്ട് ഒച്ചയെടുക്കാൻആഞ്ഞതും ഒരു കൈവന്ന് അവളുടെ വാ പൊത്തിപ്പിടിച്ചു , അവൾ പതിയെ മുഖം ഉയർത്തി മുന്നിലുള്ള ആളെനോക്കി അത് റാം ആണെന്ന് മനസ്സിലായതും അവൾ അടങ്ങി നിന്നു , അവൾ അടങ്ങിയെന്ന കണ്ടതും റാമുംഅവൻറെ കൈമാറ്റി ,അവർ രണ്ടുപേരും കുറച്ചു നേരം പരസ്പരം നോക്കി നിന്നു ,അവൻറെ കണ്ണുകളിൽഇതിൽക്കൂടുതൽ നോക്കി നിൽക്കാൻ ആവില്ലെന്ന് കണ്ടതും അവൾ ഒരു നാണത്തോടെ തല താഴ്ത്തി ,

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com