രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42490

മുത്തശ്ശൻ : മ്മ് , മോനെ അച്ചു , ഇന്ന് നിന്റെ ജന്മനാൾ ആണ് , ഇന്നത്തെ ദിവസത്തിൽ നിന്നും നിങ്ങളുടെഓരോരുത്തരുടെയും ജീവിതത്തിൽ നിങ്ങൾ പോലും വിചാരിക്കാത്ത പല സംഭവങ്ങളും ഉണ്ടാവും , പലസത്യങ്ങളും നിങ്ങളുടെ മുന്നിൽ വെളിവാകും , എല്ലാം ഉൾക്കൊള്ളാനും സമചിത്തതയോടെ പെരുമാറാനുംനിങ്ങൾക്ക് കഴിയണം , നിങ്ങൾ ഓരോരുത്തരും മണ്ണിൽ ജനിച്ചു വീണിരിക്കുന്നത് ഒരു നിയോഗത്തിനുവേണ്ടി ആണ് , അത് പതിയെ പതിയെ നിങ്ങളുടെ മുന്നിൽ വെളിവാകും ,എന്നും എന്തും ഒരുമിച്ചു നിന്ന് തന്നെനേരിടുക , മാനുഷികവും അമാനുഷികവുമായ പലതും കൺമുന്നിൽ കാണും പലതിനോടും നേരിടേണ്ടി വരുംഒട്ടും അടി പതറാതെ ഒന്നിച്ചു നിന്ന് തന്നെ അതിനെ തരണം ചെയ്യുക , ഞങ്ങളുടെ എല്ലാം പ്രാർത്ഥനയുംഅനുഗ്രഹവും എന്നും നിങ്ങൾക്കുണ്ടാവും ,,,,, അദ്ദേഹം ഒരു ചിരിയോടെ തന്നെ പറഞ്ഞു നിർത്തി

എല്ലാംകേട്ട അവർ കൺഫ്യൂഷനോടെ അദ്ദേഹത്തെ തന്നെ നോക്കിക്കൊണ്ടിരുന്നു ,

അച്ചു : നിയോഗം എന്നൊക്കെ പറയുമ്പോൾ ,, അതെന്താ മുത്തശ്ശാ ,,,, അവൻ സംശയത്തോടെ ചോദിച്ചു .

മുത്തശ്ശൻ : അതെന്താണെന്ന് എനിക്കും അറിയില്ല മോനെ , അതിലേക്ക് നിങ്ങളെ നയിക്കുന്നവർ നിങ്ങളെ തേടിവരുക തന്നെ ചെയ്യും  ,

റാം : അപ്പൊ സത്യങ്ങൾ അറിയാനുണ്ടെന്ന് പറഞ്ഞതോ ,,, റാമും സംശയത്തോടെ ചോദിച്ചു

അതുകേട്ട മുത്തശ്ശൻ ഒന്ന് ചിരിച്ചു അവനെ നോക്കി , അദ്ദേഹം പതിയെ എണീച്ചു പുറത്തോട്ട് നടന്നു വാതിൽതുറന്നു പുറത്തേക്കിറങ്ങുന്നതിനു മുൻപ് അച്ചുവിനെ ഒന്ന് നോക്കി

മുത്തശ്ശൻ : നിന്റെഅമ്മ ഇന്ന് നിന്നോട് പറയാൻ പോകുന്ന സത്യങ്ങളിൽ നിന്നാണ് നിങ്ങളുടെ യാത്രതുടങ്ങുന്നത് , അതിനു നിങ്ങളെ മനസ്സാൽ സജ്ജമാക്കുക എന്ന കർത്തവ്യമാണ് എന്റെ ആദ്യത്തെ നിയോഗം,_അത് ഞാൻ പൂര്ണമാക്കിയെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു , പിന്നെ ശ്രീഭദ്ര  ശ്രീലയം ദേവനാരായണന്റെയും ദേവമംഗലം മീനാക്ഷിയുടെയും മകൾ തന്നെ ആണ് , എല്ലാ അർത്ഥത്തിലും നിന്റെ അനിയത്തി,അദ്ദേഹം ഒരു ചിരിയോടെ അച്ചുവിനെ നോക്കി പറഞ്ഞ ശേഷം പുറത്തേക്ക് പോയി ,, മുത്തശ്ശൻറെ വിളിപ്പെടുത്തൽ അവരെ ആദ്യം ഒന്ന് ഞെട്ടിച്ചെങ്കിലും പിന്നീട് അവർക് സന്തോഷം നൽകി ,അവർ വഗം തന്നെറെഡി ആയി പോവാൻ ആയി പുറത്തേക്കിറങ്ങി ഹാളിൽ തന്നെ എല്ലാവരും ഉണ്ട് ,

അച്ചു : എന്ന ഞങ്ങൾ ഇറങ്ങട്ടെ ,ഇനി ഒരിക്കെ വരാം

ദേവ നാരായണൻ : വരണം ,വരുമ്പോൾ കുറച്ചു ദിവസം നിൽക്കാനുംകൂടി ആയി വന്നോളൂ , ആട്ടെ ഇനിഎങ്ങോട്ടാ യാത്ര ,കറക്കം ആണോ അതോ വീട്ടിലേക്കോ ,,,അദ്ദേഹം എല്ലാവരോടും ആയി ചോദിച്ചു

റാം : അല്ല ,ഇനി അച്ചുവിൻറെ വീട്ടിലേക്കു ആണ് ,,അവിടെ അവൻറെ സിസ്റ്റേഴ്സിൻറെ പ്രോഗ്രാം ഒക്കെ ഉണ്ട്അതിനു പങ്കെടുക്കണം ,,,പിന്നെ തിരിച്ചു എറണാകുളം അവിടെ ഓഫീസിൽ ചാർജ് എടുക്കണം ,,അതാണ് പ്ലാൻ,,, റാം അദ്ദേഹത്തോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com