രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42549

രാജാവ് : നിനക്ക് ഞാൻ 8 ഗ്രാമങ്ങളിൽ സമ്പുഷ്ടമായ 4 ഗ്രാമങ്ങൾ മുഴുവനായും അധികാരം തന്നതാണ്,അതിൽ നീ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ ഒന്നും ഞാൻ അറിയാതെ അല്ല ,പിന്നെ ഇപ്പൊ നീ പറഞ്ഞത് നമ്മൾഒരിക്കലും സംസാരിക്കുക പോലും ചെയ്യാത്ത കാര്യം ആണ് ,,,,,ദേഷ്യത്തോടെ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു ..

വിജയേന്ദ്ര: ഹഹഹഹ , എന്ന ഞാൻ ഇപ്പോൾ ആവശ്യപ്പെടുന്നു , ധർമപുരിയുടെ മുഴുവൻ അധികാരവുംഎനിക്ക് വേണം ,അങ് ഇരിക്കുന്ന സിംഹാസനം പോലും എൻറെ ഭിക്ഷയാണെന്ന് അങ് മറന്നു പോകുന്നു,,,,,,അയാൾ ഉച്ചത്തിൽ പുച്ഛത്തോടെ പറഞ്ഞതും അതെല്ലാം കേട്ട് ദേഷ്യം സഹിക്ക വയ്യാതെ യദുവും ധനവുംഹ്ഹറാഎന്നലറിക്കൊണ്ട് വിജയേന്ദ്രനു നേരെ കുതിച്ചു ചാടി , എന്നാൽ അയാൾക്കടുത്തെത്തും മുന്നേ100ഓളം വരുന്ന മല്ലന്മാർ അവരെ തടഞ്ഞു , കരുത്തിൽ ഒട്ടും മോശമല്ലാത്ത യദുവും ധനവും മല്ലന്മാരെഅടിച്ചു തെറിപ്പിച്ചു മുന്നോട്ട് നീങ്ങി , അതുകണ്ടതും യദുവിനും ധനുവിനും നേരെ വിജയേന്ദ്രൻറെപേരക്കുട്ടികളും പാഞ്ഞടുത്തു ,അവിടെ ഒരു യുദ്ധാന്തരീക്ഷം തന്നെ മുഴങ്ങി , ഒരുപോലെ കരുതരായവർ പരസ്പരംപോരടിച്ചു ,തോൽക്കാൻ മനസ്സില്ലാതിരുന്നവർ വിട്ടു കൊടുക്കാതെ പോരാടി ,        

                                  

      നിർത്തു  ,,,   പെട്ടെന്ന് ഒരലർച്ചയോടെ ഒരു ശബ്ദം അവിടെയാകെ മുഴങ്ങി ,പോര് നിർത്തി അവരെല്ലാംതിരിഞ്ഞു നോക്കി , അവിടെ ദേഷ്യത്തിൽ കലിതുള്ളി നിൽക്കുന്ന രാജപുരോഹിതനെ  കണ്ടതും അവരെല്ലാം ഒരുനിമിഷം പകച്ചു നിന്നു , അദ്ദേഹത്തെ അവരെല്ലാം അത്യധികം ബഹുമാനിക്കുന്ന ഒരുവ്യക്തിയാണ്,അദ്ദേഹത്തിൻറെ വാക്കുകൾ ആരും തന്നെ തള്ളിക്കളയാറില്ല ,രാജപുരോഹിതൻ മുന്നോട്ട് വന്നുഎല്ലാവർക്കും നടുവിലായി നിന്നു , അതോടെ എല്ലാവരും തല താഴ്ത്തികൊണ്ട് അവരവരുടെ ആസനങ്ങളിൽപോയിരുന്നു ,

രാജപുരോഹിതൻ : എന്താണ് ഇവിടെ സംഭവിക്കുന്നത് , എന്തിന് വേണ്ടിയാണ് ദുഷിച്ച പ്രവർത്തികൾഅരങ്ങേറുന്നത് ,,,,വിജയേന്ദ്ര നിനക്ക് ചേരേണ്ടത് നിനക്ക് തന്നു കഴിഞ്ഞതാണ് ,ഇനിയും നീ നിൻറെ ദുരാഗ്രഹംവിട്ടില്ലേ ,,,

വിജയേന്ദ്ര : രാജ പുരോഹിതരെ . വംശത്തിനു ഒരു പ്രതികൂല അവസ്ഥ വന്ന സമയത് വംശം നിലനിർത്താൻ വേണ്ടി ഞാൻ ഇറങ്ങി തിരിച്ചതിൻറെ ഭാഗമായി എനിക്ക് നഷ്ടപെട്ടത് എൻറെ 2 ആണ്മക്കളുടെജീവൻ ആണ് , എൻറെ മക്കളുടെ ജീവൻ പോലും കളഞ്ഞു ഞാൻ വംശത്തിനു വേണ്ടി നിലകൊണ്ടിട്ടുംഎനിക്ക് എന്താണ് ഇവിടെനിന്നും കിട്ടിയത് , 4 ഗ്രാമങ്ങൾ തന്നെന്ന് പറയുന്നു എന്നാൽ അതിൻറെ അധികാരംഇന്നും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല ,അവിടെ ഞാൻ ചെയ്യുന്ന ഓരോ കാര്യങ്ങളും ദാ നിൽക്കുന്ന രാജാവിൻറെപ്രിയ പേരക്കുട്ടികൾ തടസ്സം സൃഷ്ടിക്കുക ആണ് , അങ്ങനെ ഉള്ളപ്പോൾ എൻറെ ത്യാഗങ്ങൾക്ക് ന്യായമായപരിഗണന എനിക്ക് കിട്ടിയേ പറ്റു ,അത് ഇനി രാജ്യത്തിൻറെ ഭരണം ഒഴികെ ഒന്നിനും നികത്താൻ കഴിയില്ല,,,,,വിജയേന്ദ്ര വളരെ ഉറച്ച ശബ്ദത്തോടെ പറഞ്ഞു ,,,,,

രാജപുരോഹിതർ രാജാവിനെ ഒന്ന് നോക്കി അദ്ദേഹം തെറ്റ് ചെയ്തവനെ പോലെ തല താഴ്ത്തി നിൽക്കുന്നത്കണ്ടതും അദ്ദേഹത്തിനും ആകെ വിഷമമായി ,,,,

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com