രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 253

Views : 42575

അമ്മ അവനെയും വിളിച്ചു അകത്തേക്ക് പോയി അവിടെ ഒരുക്കിയ പൂജയിൽ പങ്കെടുത്തു ,എല്ലാം ഭംഗിയായികഴിഞ്ഞതുംഅമ്മ അവനു അവിടെ പൂജിച്ചു വെച്ചിരുന്ന ഒരു സ്വർണ ചെയിനിൽ കോർത്ത രുദ്രാക്ഷത്തോട്കൂടിയ ഒരു മാല കൊടുത്തു , മാല കണ്ട അവൻ ഒന്ന് ഞെട്ടി , അവൻ അന്ന് കണ്ട സ്വപ്നത്തിലെ ആളുടെകഴുത്തിൽ കിടന്നിരുന്നു സെയിം മാല ആണ് അത് ,അവൻ അമ്മയുടെ മുഖത്തേക്കൊന്ന് നോക്കി ,അവർ മാല ശിവപ്രതിഷ്ടക്ക് മുന്നിൽ വെച്ച് തന്നെ അച്ചുവിൻറെ കഴുത്തിലേക്ക് ഇട്ട് കൊടുത്തു , അത് അവൻറെകഴുത്തിൽ വീണതും പെട്ടെന്ന് ശരീരത്തിലൂടെ കറൻറ് പാസ് ആയപോലൊരു ഫീൽ ഉണ്ടായി അവനു , അതിൻറെപ്രതിഭലനം എന്നപോലെ അവൻ കണ്ണുകൾ അടച്ചു നിന്നുപോയി കുറച്ചു നേരം .

അമ്മ തട്ടി വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത് , അൽപ സമയത്തിനുള്ളിൽ അവൻറെ ഉള്ളിൽഎന്തെന്നില്ലാത്തൊരു ശക്തി നിറയുന്നതവൻ അറിയുന്നുണ്ടായിരുന്നു , അവൻറെ ശരീരത്തിൽ എന്തൊക്കെയോമാറ്റം സംഭവിക്കുന്നതായി അവന് തോന്നി , ഒന്നും മനസ്സിലാവാതെ അവൻ അങ്ങനെ തന്നെ നിന്നുപോയി , ‘അമ്മവിളിച്ചിട്ടും ശിലപോലെ നിൽക്കുന്ന അവനെ വിച്ചു വന്നു  ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു പുറത്തിറക്കി പടിക്കെട്ടിൽ ഇരുത്തി ,അവൻറെ അവസ്ഥകണ്ട് എന്തെന്നറിയാത്ത റാം ഉടൻ വണ്ടിയിലേക് ഓടി വെള്ളംഎടുത്തുകൊണ്ടുവന്നു അവന് കൊടുത്തു അപ്പൊ തന്നെ മറ്റുള്ളവരും അങ്ങോട്ട് വന്നിരുന്നു, റാം കൊടുത്തവെള്ളം ഒറ്റ ഇരിപ്പിനു ഫുൾ കുടിച്ചു തീർത്തു അവൻ ,അകതെന്തൊക്കെയോ കത്തുന്ന ഫീൽ ആണ് അവനുള്ളത്, കാതിൽ ആരുടെയൊക്കെയോ കരച്ചിലും ,കൊലച്ചിരികളും ,ആയുധങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദവും ഒക്കെആണെങ്കിൽ മൂക്കിൽ ചുടുചോരയുടെ മണമാണ് അലയടിക്കുന്നത് ഇതെല്ലം അവനു താങ്ങാവുന്നതിലുംകൂടുതൽ ആയിരുന്നു ,പെട്ടെന്ന് ഇരുന്നിടത്തു നിന്നും ചാടി എണീച്ചു കൈകൾ രണ്ടും വിരിച്ചു പിടിച്ചു തലമുകളിലേക്കുയർത്തി ഉറക്കെ അലറിയവൻ ‘” ഹ്ര ഹ്ര ഹ്ര ഹ്ര “..അവൻറെകൂടുയുള്ളവരെല്ലാം അവൻറെ അലർച്ച താങ്ങാൻ ആവാതെ ചെവി പൊത്തിപ്പോയി , അലർച്ച നിന്നതുംഅവൻ ബോധം മറഞ്ഞു താഴേക്ക് വീണുപോയി .

ബോധം തെളിഞ്ഞപ്പോൾ അമ്മയുടെ മടിയിൽ കിടക്കുകയാണ്അമ്മ പതിയെ തലയിൽ തലോടുന്നുണ്ട്കണ്ണൊക്കെ നിറഞ്ഞിരിക്കുക ആണ്  ,ചുറ്റും ബാക്കിയുള്ളവർ വെപ്രായത്തോടെ ഇരിക്കുന്നുണ്ട്,,അച്ചു പതിയെഎണീച്ചിരുന്നു അതുകണ്ടതും എല്ലാവരും സമാധാനത്തോടെ ഒരു നെടുവീർപ്പിട്ടു .

റാം : എന്താടാ പെട്ടെന്ന് പറ്റിയത് ,,,അവൻ ആകാംഷയോടെ ചോദിച്ചു

അച്ചു : അറിയില്ലെടാ , മാല ഇട്ടതും ശരീരം ആകെ ചൂട്ട് പൊള്ളുന്ന പോലെയായി , കാതിൽആരുടെയൊക്കെയോ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു എങ്ങും ചോരയുടെ സ്മെലും എല്ലാം കൂടി ആയപ്പോഎനിക്ക് സഹിക്കാൻ കഴിയാതെ ആയി ,,എന്താ ഇതിൻറെയൊക്കെ അർത്ഥം ,,,അവൻ പറഞ്ഞുകൊണ്ട്എല്ലാവരെയും നോക്കി

അവൻ പറഞ്ഞതെല്ലാം കേട്ട് ആകെ അന്തിച്ചിരിക്കുക ആണ് എല്ലാവരും കണ്ണൻ മുന്നോട്ട് വന്നു മാല കയ്യിൽഎടുത്തു നോക്കി . സ്വർണചെയിനിൽ കോർത്തിരിക്കുന്ന സ്വർണനൂലിനാൽ ചുറ്റപ്പെട്ട ഒരു രുദ്രാക്ഷമാല ആണത്,എല്ലാവരും അതൊന്നെടുത്തു നോക്കിയ ശേഷം അമ്മയെ നോക്കി ,അതിൻറെ അർത്ഥം മനസ്സിലായെന്നപോലെഅവരൊന്ന് ചിരിച്ചു , അപ്പോഴാണ് ദേവ വല്യച്ഛൻ തന്ന പൊതിയുടെ കാര്യം അച്ചുവിന് ഓർമ്മ വന്നത് ,അവൻറാമിൻറെ കയ്യിൽ നിന്നും അത് വാങ്ങി അമ്മക്ക് കൊടുത്തു , അവർ അതെന്തെന്ന രീതിയിൽ അവനെ നോക്കി ,

Recent Stories

The Author

PONMINS

10 Comments

  1. 🦋 നിതീഷേട്ടൻ 🦋

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. 💕💕💕💕

  2. വിരഹ കാമുകൻ 💘💘💘

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com