രാജാവ് ; രാജപുരോഹിതരെ കൊട്ടാരത്തിലെ നിധി കുംഭതെ കുറിച്ച് നമുക്ക് ഒരു അറിവും ഇല്ലല്ലോ , അങ്ങേക്ക്അതെ കുറിച്ചറിയുമോ ,,, അദ്ദേഹം സംശയത്തോടെ ചോദിച്ചു
രാജപുരോഹിതർ ഒരു വ്യസനത്തോടെ തലയാട്ടി അതെ എന്ന് പറഞ്ഞു ,അതുകണ്ട രാജാവിന് പക്ഷേവിജയിച്ചാൽ അതുകൂടി സ്വന്തമാകുമല്ലോ എന്ന ആലോചനയാണ് വന്നത് , അദ്ദേഹം ദേവേന്ദ്ര പറഞ്ഞ എല്ലാവ്യവസ്ഥകളും അംഗീകരിച്ചുകൊണ്ട് അപ്പൊ തന്നെ ആ മത്സരം ഉറപ്പിച്ചുകൊണ്ട് വാക്ക് കൊടുത്തു ,,,,,,
എല്ലാം കഴിഞ്ഞു പുറത്തേക്കിറങ്ങിയ ദേവേന്ദ്ര പതിയെ ഒന്ന് തിരിഞ്ഞു ആ കൊട്ടാരത്തെ മൊത്തത്തിൽ ഒന്ന്നോക്കി , അയാളുടെ കണ്ണുകളിലും ചുണ്ടിലും തൻറെ പദ്ധതികൾ എല്ലാം വിജയിച്ച ഒരു ചിരി ഉണ്ടായിരുന്നു , തൻറെ വിജയം വിധൂരമല്ലെന്ന ഓർമയിൽ അയാൾ മനസ്സ് തുറന്നു പൊട്ടി പൊട്ടി ചിരിച്ചു
” ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ “
—————————————————————
അച്ചുവും കൂട്ടരും റാമിന്റെ തറവാടിന് മുന്നിൽ വന്ന് വണ്ടി ഇറങ്ങി, ഗേറ്റിനു വെളിയിൽ സ്വർണലിപിയിൽകൊത്തിവെച്ചിരിക്കുന്ന “ശ്രീലയം” എന്ന തറവാട്ടുപേരിൽ റാം പതിയെ ഒന്ന് വിരൽ ഓടിച്ചു ,ഒരു നാലുകെട്ട്തറവാടാണത് ഗേറ്റ് കടന്ന് അവർ 6 പേരും അകത്തേക്ക് പ്രവേശിക്കാൻ നിന്നു, ആ മണ്ണിലേക്കു കാൽകുത്തിയതും അവിടെയാകെ ഒരു കാറ്റ് വീശിയടിച്ചു , വീടിന്റെ മുന്നിലെ മണി ആടിയുലഞ്ഞു “ടിം,ടിം” എന്ന്ഉച്ചത്തിൽ ശബ്ദിച്ചു , റാമും ആദ്യം ഒന്നമ്പരന്നെങ്കിലും മുത്തശ്ശൻ പറഞ്ഞത് ഓർത്തതും അവൻ പെട്ടെന്ന്മുഖഭാവം മാറ്റി മുന്നോട്ട് നടന്നു, പരദേവതകൾ കുടിയിരിക്കുന്ന ചിട്ടയും വട്ടവും നോക്കി പൂജ വിധികൾഅനുഷ്ഠിക്കുന്ന ഒരു കാവുണ്ട് ആ തറവാട്ടിൽ , അവിടെ നിന്നും റാമിന് എന്തെന്നില്ലാത്തൊരു ശക്തി അവരെഅങ്ങോട്ട് ആകർഷിക്കുന്നത്പോലെ തോന്നി അച്ചുവിനും അതെ ഫീൽ ഉണ്ടായതും അവൻ അത് തുറന്നുപറയുകയും ചെയ്തു റാമിനോട് , അവർ അങ്ങോട്ട് നടന്നു കൂടെ കണ്ണനും അജുവും പോയി , ഒമറും മൈക്കുംകാവാണെന്നറിഞ്ഞപ്പോൾ അവരുടെ കൂടെ പോയില്ല, അവർ അങ്ങോട്ട് നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് അവരെപുറകിൽ നിന്നും മുത്തശ്ശൻ വിളിച്ചു , അവർ അദ്ദേഹത്തിന് അടുത്തേക് തിരിഞ്ഞു , നല്ല തേജസോടെനിൽക്കുന്ന ഒരു മുഖമുള്ള കണ്ടാൽ തന്നെ സൗമ്യൻ ആണെന്ന് തോന്നുന്ന നിറചിരിയോടെ സധാ കാണുന്ന ഒരുവ്യക്തിയാണ് നാരായണൻ തിരുമേനി, അദ്ദേഹം അവരെ അടുത്തേക്ക് വിളിച്ചു ,
നാരായണൻ തിരുമേനി: കാവിലേക്ക് ഇപ്പൊ പോവാൻ ആയിട്ടില്ല , അതിനു സമയമായാൽ നാം പറയാം,,,അദ്ദേഹം അവരെ നോക്കി ചിരിയോടെ തന്നെ പറഞ്ഞു
നാരായണൻ തിരുമേനി: അകത്തേക്ക് കയറിക്കോളൂ , ഇനിയും ഒരുപാട് ദൂരം യാത്രയുള്ളതല്ലേ , ഭക്ഷണം എല്ലാംകഴിച്ചു ഒന്ന് വിശ്രമിച്ചിട്ട് പോയാൽ മതി , ശ്രീകുട്ടാ എല്ലാവരെയും വിളിച്ചു അകത്തേക്ക് പൊക്കൊളു ,,,, അത്രയുംപറഞ്ഞു അദ്ദേഹം പുറത്തേക്കിറങ്ങി നടന്നു
അവർ 6 പേരും അകത്തേക്ക് കയറിയതും “ഏട്ടാ” എന്നും വിളിച്ചുകൊണ്ട് ഒരുത്തി ഓടിവന്ന് റാമിനെ കെട്ടിപ്പിടിച്ചുഅവനും അവളെ ഒന്ന് ചേർത്ത് പിടിച്ചു വട്ടം കറക്കി നിലത്തു നിർത്തി ,,,അപ്പോഴേക്കും അവളുടെ ശബ്ദം കേട്ട്എല്ലാവരും പുറത്തേക്ക് വന്നിരുന്നു ,
ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. ????
ഒരു വിവരവും ഇല്ലായിരുന്നു ❤❤❤
കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ
Nannaittund. Wait for nxt part
???
Koray aayallo kanditt,Evday ayirunnu?
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Njan e kadha prilipil vayikunude friend
But avidaa fulll illa
Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?