രുദ്ര വീരസിംഹൻ -THE WARRIOR PRINCE [PONMINS] 256

ഷവറിൽ നിന്നും വീഴുന്ന വെള്ളത്തിന് താഴെ നിൽക്കുമ്പോഴും കുറച്ചു മുൻപ് സംഭവിച്ച കാര്യങ്ങൾ ആയിരുന്നുറാമിന്റെ മനസ്സിൽ , പ്രേതീക്ഷിക്കാതെ ഉണ്ടായ ഒരു ആക്രമണം ആയിരുന്നു എങ്കിലും അവളുടെ സാമിഭ്യം ഒരുപാട്മുൻപേ അറിയുന്ന ആരെയോ പോലെ ആണ് അവന് തോന്നിയത് അവളുടെ കിളിക്കൊഞ്ചൽ പോലുള്ളശബ്ദവും ഓരോ സ്പർശനവും അവനിൽ അവൻ പോലും അറിയാത്ത വികാരങ്ങൾ ആണ് ഉണ്ടാക്കിയത് , മുഖംപോലും കാണാത്ത പെൺകുട്ടി തന്റെ ആരോ ആണെന്ന് തോന്നിപോയി അവന് , അവളുടെ മുഖം ഒന്ന്കാണാൻ അവന്റെ മനം തുടിച്ചു , പെട്ടെന്ന് തന്നെ കുളി കഴിച്ചു അവൻ പുറത്തിറങ്ങി ഡ്രസ്സ് ചെയ്തുപുറത്തേക്കിറങ്ങി .

ഇതേ സമയം മറ്റൊരു മുറിയിൽ ടെന്ഷനോടെ നഖവും കടിച്ചു ആളുമാറി ചെയ്തതെല്ലാം ഓർത്തു ഇരിക്കുകആണ് സീതുട്ടി , അതെ ടെന്ഷനോടെ തൊട്ടടുത്തു തന്നെ ദേവുട്ടിയും ഉണ്ട് ,

സീതുട്ടി : അതാരാ ദേവൂട്ടി ,, വിച്ചുവേട്ടൻ അല്ല , ,,,,

ദേവൂട്ടി : നിക്കും അറിയില്ല ചേച്ചി , നിക്ക് ഒന്ന് മാത്രേ അറിയൂ അയാളെ കയ്യിൽ കിട്ടിയ നമ്മടെ കാര്യം പൊക്ക ,,,,

അവൾ അതും പറഞ്ഞു സേതൂട്ടിയെ നോക്കി സങ്കടഭാവത്തിൽ പറഞ്ഞു ,അതിനു അതെ എന്നുള്ള രീതിയിൽസീതുട്ടിയും തലയാട്ടി . കിച്ചണിൽ നിന്നും വല്യമ്മ വിളിച്ചതും അവർ രണ്ടും അങ്ങോട്ട് പോയി , ഫുഡ് എല്ലാംഡൈനിങ്ങ് ടേബിളിൽ കൊണ്ട് വന്ന് വെച്ചിരുന്നു അമ്മയും വല്യമ്മയും കൂടി, അവർ അങ്ങോട്ട് ചെന്നതുംഅറിയാത്ത 5 പേർ കൂടി അവിടെ ഇരിക്കുന്നത് കണ്ടു , അതിൽ ആരെയാണ് തങ്ങൾ പഞ്ഞിക്കിട്ടത്എന്നറിയാത്തത് കൊണ്ട് അവരെ ആരെയും ശ്രെദ്ധിക്കുക പോലും ചെയ്യാതെ അവർ അച്ചുവിനും വിച്ചുവിനുംഅരികിൽ ആയുള്ള സീറ്റിൽ പോയിരുന്നു .

അവരുടെ കാട്ടിക്കൂട്ടലുകൾ കണ്ട അച്ചുവും റാമും ഒരു ചിരിയോടെ ഫുഡ് കഴിക്കാൻ തുടങ്ങി .

സീതുട്ടിയെ കണ്ട റാമിന്റെ കണ്ണുകൾ ഒരമ്പരപ്പോടെ വിടർന്നു , അവൻ അവളെ കണ്ണെടുക്കാതെ നോക്കി നിന്നു,അവനിൽ എന്തെന്നില്ലാത്ത ഒരു വികാരം കുതിച്ചു ചാടുന്നതായി തോന്നി , ആദ്യ കാഴ്ചയിൽ തന്നെ  ഇതുവരെആരോടും തോന്നാത്തൊരു അടുപ്പം അവളോട് തോന്നി അവന് .

സമയമെല്ലാം തലയും താഴ്ത്തി ഇരിന്നു കഴിക്കുകയാണ് സീതുട്ടിയും ദേവുട്ടിയും,തൻറെതൊട്ടടുത്തിരിക്കുന്ന സീതുട്ടിയെ ഒന്ന് തട്ടി അച്ചു , അവൾ തലപൊക്കി അവനെ ഒന്ന് നോക്കിയപ്പോ അച്ചുഅവളെ നോക്കി ഒന്ന് ആക്കിക്കൊണ്ട് ചിരിച്ചു അതുകണ്ട സീതുട്ടി അവളെ കളിയാക്കുക ആണെന്ന്മനസ്സിലായതും ഇനി നിന്നിട്ട് കാര്യമില്ല സ്ട്രോങ്ങ് ആയി നേരിട്ടെ പറ്റു എന്ന് മനസ്സിൽ ചിന്തിച്ചു തല ഉയർത്തിമുന്നോട്ട് നോക്കി ,അവിടെ അവളെ തന്നെ കണ്ണെടുക്കാതെ നോക്കിയിരിക്കുന്ന റാമിൻറെ കണ്ണുകളിൽ അവളുടെനോട്ടം ഉടക്കി നിന്നു ,ഒരു  നിമിഷം അവൾക് ശ്വാസം നിലച്ചപോലെ തോന്നി , തനിക്ക് ഏറ്റവും പ്രിയപ്പെട്ടകണ്ണുകളെപോലെ തോന്നി അവൾക്ക് അവൾ പതിയെ കണ്ണുകളിൽ നിന്നും മുഖം മുഴുവനായി ഒന്ന് കണ്ടുഅവളിൽ എന്തെന്നില്ലാത്ത സന്തോഷവും ആഹ്ലാദവും നിറഞ്ഞു അതിൻറെ തൽഫലമായി ഒരു പുഞ്ചിരി ചുണ്ടുകളിൽ വിരഞ്ഞതും അതെ പുഞ്ചിരി അവൻറെ ചുണ്ടിലും വിരിഞ്ഞു .അച്ചുവിൻറെ ശബ്ദമാണ്രണ്ടുപേരെയും സോബോധത്തിലേക്ക് കൊണ്ടുവന്നത് .

അച്ചു : ഇതാണ് എൻറെ പുന്നാര അനിയത്തിമാർ ,,, അവൻ അവരെ കൂട്ടുകാർക്ക് പരിചയപ്പെടുത്തി , അതുപോലെ തിരിച്ചും ….പിന്നീട് അങ്ങോട്ട് കളിയും ചിരിയുമായി എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു, അതെല്ലാം കഴിഞ്ഞു അവർ ഹാളിൽ ഒത്തുകൂടി . അവർ ബാഗിൽ നിന്നും കിട്ടിയതെല്ലാം വല്യമ്മയെയുംഅനിയത്തിമാരെയും കാണിച്ചു അവരും ഫോട്ടോസ് എല്ലാം കണ്ടു ,

സീതുട്ടി : നീല കണ്ണുള്ള ഒരു ഡോളിനെ പോലുണ്ടല്ലേ കുട്ടി ,, അതാരാവും ഏട്ടാ ,,,, അവൾ സംശയത്തോടെചോദിച്ചു

10 Comments

  1. ? നിതീഷേട്ടൻ ?

    ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. ????

  2. വിരഹ കാമുകൻ ???

    ഒരു വിവരവും ഇല്ലായിരുന്നു ❤❤❤

  3. കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ

  4. രുദ്രൻ

    Nannaittund. Wait for nxt part

  5. Koray aayallo kanditt,Evday ayirunnu?

  6. പാവം പൂജാരി

    അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
    Welcome back ♥️

  7. വ്യാസ്

    Njan e kadha prilipil vayikunude friend

    1. But avidaa fulll illa

    2. Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?

Comments are closed.