ആ ഫോട്ടോസ് എല്ലാം കണ്ടതും അച്ചുവിന് എന്തെന്നില്ലാത്ത ഒരു വികാരം വന്നു നിറഞ്ഞു , അവൻ അതിലെഓരോ ഫോട്ടോസും മാറി മാറി വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരുന്നു , അവൻറെ ആ പ്രവർത്തിയെല്ലാം മറ്റുള്ളവർസന്തോഷവും സങ്കടവും ചേർന്ന ഭാവത്തിൽ നോക്കിയിരുന്നു , അച്ചു വീണ്ടും ആ ബാഗെടുത്തു അതിൽ നിന്നുംപിന്നീട് കിട്ടിയത് ഒരു ചേമ്പ് പത്രം ആയിരുന്നു , അതിൽ ഒന്നും എഴുതിയിട്ടില്ല ,അവൻ ഒന്ന് തിരിച്ചും മറിച്ചുംനോക്കിയ ശേഷം അത് മാറ്റി വെച്ചു , വീണ്ടും ആ ബാഗിലേക്ക് കൈ ഇട്ടു എന്നാൽ അതിൽ കൂടുതൽ ഒന്നുംഅവന് കിട്ടിയില്ല , അവൻ ആൽബമൊഴിച്ചു ബാക്കി ഉള്ളതെല്ലാം അതിലേക്ക് തന്നെ വെച്ചു്.
പെട്ടെന്ന് വിച്ചുവിന്റെ ഫോൺ ശബ്ദിച്ചു അവൻ അതെടുത്തു ജസ്റ്റ് ഒന്ന് സംസാരിച്ച ശേഷം കട്ട് ചെയ്തു .
വിച്ചു : അമ്മയ വിളിച്ചത് , സമയം ഒരുപാടായില്ലേ നമ്മളെ കാണാഞ്ഞിട്ട് വിളിച്ചതാ ,,, അവൻ ജാനകിയെ നോക്കിപറഞ്ഞു
അപ്പോഴാണ് എല്ലാവരും സമയം നോക്കിയത് , ഒരുപാട് ലേറ്റ് ആയിരിക്കുന്നു , സംസാരിച്ചിരുന്നത് കാരണം ആരുംഅത് ശ്രെദ്ധിച്ചില്ല ,,ജാനകി എണീറ്റു ഒപ്പം തന്നെ മറ്റുള്ളവരും
അമ്മ : എന്ന നമുക്ക് പൂവാം , ഇനിയും ലേറ്റ് ആയ പ്രശ്‌നമാകും ,,,
“ഹമ് ” അവരെല്ലാം ഒന്ന് മൂളികൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു
അച്ചു : നമുക്ക് ഫുഡ് എന്തെങ്കിലും കഴിച്ചിട്ട് പോയപോരെ വിച്ചേട്ടാ ,,,,
വിച്ചു : നല്ല കഥയായി ,, അവിടെ ‘അമ്മയും ആ കാന്തരികളും ഫുഡും ഉണ്ടാക്കി കാത്തിരിക്ക നമ്മളെ ,,,അവൻചിരിയോടെ പറഞ്ഞു
അച്ചു : അത് , വിച്ചേട്ടാ ,,,ഞങ്ങൾ ടൗണിൽ ഏതേലും ഹോട്ടലിൽ പോയി നിന്നോളാം ,,
വിച്ചു : അതെന്തിനാ ഹോട്ടലിൽ നിൽക്കുന്നത് ,,,അവൻ സംശയത്തോടെ ചോദിച്ചു
അച്ചു : അല്ല അന്ന് ലാസ്റ്റ് പോകുമ്പോൾ ഇനി അവിടേക്ക് ചെല്ലില്ലെന്ന് പറഞ്ഞ ഇറങ്ങിയത് , അപ്പൊ ഇപ്പൊഅവിടെ എല്ലാവരും ഉള്ളതല്ലേ ,ഞാൻ വന്നാൽ അതൊരു പ്രശ്‌നം ആവും ,,,അവൻ പഴയതെല്ലാം ഓർത്തുകൊണ്ട്പറഞ്ഞു
അതുകേട്ട വിച്ചുവിന് ദേഷ്യം വന്നു , അവൻ അച്ചുവിനെ ഒന്ന് നോക്കി
ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. ????
ഒരു വിവരവും ഇല്ലായിരുന്നു ❤❤❤
കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ
Nannaittund. Wait for nxt part
???
Koray aayallo kanditt,Evday ayirunnu?
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Njan e kadha prilipil vayikunude friend
But avidaa fulll illa
Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?