എന്നാൽ എന്നെ കൂടുതൽ തളർത്തിയത് ഇവിടെ എത്തിയതിനു ശേഷമുള്ള മഹിയെട്ടൻറെ സ്വഭാവം ആയിരുന്നു, 3 മക്കളെയും ഒരുപോലെ സ്നേഹിച്ചിരുന്ന ഏട്ടൻ അച്ചുവിനോട് കാണിക്കുന്ന അകൽച്ച എനിക്ക് പെട്ടെന്ന്തന്നെ മനസ്സിലായിരുന്നു , ഞാൻ അത് തുറന്ന് ചോദിച്ചെങ്കിലും എൻറെ തോന്നൽ മാത്രമാണെന്ന് പറഞ്ഞുഎന്നെ സമാധാനിപ്പിച്ചു അങ്ങനെ ഇരിക്കെ ഒരു ദിവസം അവർ ആണുങ്ങൾ എല്ലാം ഒന്നിച്ചുകൂടിയ ഒരു വേളയിൽമദ്യത്തിൻറെ ആലസ്യത്തിൽ മഹിയെട്ടനിൽ നിന്നും അച്ചുവിൻറെ സത്യങ്ങൾ എല്ലാം അവർഅറിഞ്ഞിട്ടുണ്ടെന്നും അവർ അച്ചുവിനെ ഇവിടുന്ന് പുറത്താക്കാൻ മഹിയെട്ടനോട് പറയുന്നതും ഞാൻ കേട്ടു , അത് ഞാൻ പ്രതീക്ഷിച്ചത് തന്നെ ആയത് കൊണ്ട് 10ത് കഴിഞ്ഞാൽ അച്ചുവിനെ ബോർഡിങ്ങിൽ നിർത്തിപഠിപ്പിക്കാം എന്ന് ഞാൻ മുൻകൂട്ടി മഹിയെട്ടനോട് പറഞ്ഞു അവരുടെ ആവശ്യം തടയിട്ടു , എന്നാൽഅതിനിടക്കാണ് ദേവുട്ടിയുടെ അപകടം ,അത് എന്നെ വീണ്ടും ആകെ തളർത്തി കളഞ്ഞു അതിൻറെ കൂടെഅവർ നീ മോളെ തള്ളിയിട്ടത് കണ്ടെന്നുകൂടി എന്നോട് മാത്രം വന്നു പറഞ്ഞപ്പോൾ വിശ്വസിച്ചു പോയി , കൂടാതെമോളെ നിന്നെ ഞാൻ നോക്കാൻ ഏൽപ്പിച്ചതല്ലേ ഞാൻ പറഞ്ഞിട്ട് പോലും നീ ശ്രേധിക്കാത്തതും എന്നിൽഈർഷ്യ ഉണ്ടാക്കി ആ ദേഷ്യത്തിൽ ആണ് നിന്നോട് ഞാൻ മിണ്ടാതിരുന്നത് ,പിന്നീട് മോളെകൊണ്ട്ആശ്രമത്തിൽ പോയതോടെ നിന്നെ ഒന്ന് കോൺടാക്ട് ചെയ്യാൻ പോലും എനിക്ക് പറ്റിയതും ഇല്ല ,ഇവിടെനടക്കുന്നതൊന്നും എന്നെ ആരും അറിയിച്ചതുമില്ല ,അന്ന് നിന്നെ ആ സിമെൻറ്റിൽ കുളിച്ചു നിൽക്കുന്നത് കണ്ട്ഞാൻ ശെരിക്കും ഞെട്ടിപോയിരുന്നു ,അത് നീ ആവില്ല നീ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നേഎന്നോർത്താണ് ഞാൻ നിന്നെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറിയത് എന്നാൽ സീതുട്ടി വന്നു അവിടെനടന്നതെല്ലാം പറഞ്ഞപ്പോൾ എൻറെ മോൻ അനുഭവിച്ചതെല്ലാം പറഞ്ഞപ്പോൾ പൊട്ടി പൊട്ടി കരയാനെഎനിക്കായൊള്ളു , അന്ന് തന്നെ ഇതിനെ ചെല്ലി ഞാൻ മഹിയെട്ടനോട് ആദ്യമായി കയർത്തു സംസാരിച്ചുഅതിനു മഹിയേട്ടൻ എന്നെ ആദ്യമായി അടിക്കുകയും ചെയ്തു,അന്ന് മുതൽ ഇന്ന് ഈ നിമിഷം വരെ ഞങ്ങൾഒരു മുറയിൽ രണ്ടു ദ്രുവങ്ങളെ പോലെയാണ് കഴിയുന്നത് , എന്തോ ഒരു വാശി മഹിയെട്ടനിൽ ഉണ്ടെന്ന് എനിക്ക്മനസ്സിലായി ഞാൻ അത് ചോദിക്കാനും നിന്നില്ല , പിന്നെ എങ്ങനെ എങ്കിലും നിന്നെ ഇവിടുന്ന് മാറ്റാൻ ഉള്ള വഴിനോക്കുക ആയിരുന്നു +2 റിസൾട്ട് നീ നല്ല മാർക്കോടെ പാസ് ആവുമെന്ന് എനിക്കുറപ്പുള്ളത് കൊണ്ട്ലാസരേട്ടൻറെ സഹായത്തോടെ ബാംഗ്ലൂർ നിനക്ക് എല്ലാ സൗകര്യവും ഒരുക്കിയത് ,എന്നാൽ അന്ന്പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യങ്ങൾ നിന്നെ തനിയെ വിടേണ്ടി വന്നു , ,,,,അത്രയും പറഞ്ഞു അവർനിറകണ്ണുകളോടെ അച്ചുവിനെ നോക്കി .
അവനെ മാറോട് ചേർത്ത് പിടിച്ചു ,
‘അമ്മ : ‘അമ്മ ഒരിക്കലും നിന്നെ സ്നേഹക്കാതിരുന്നിട്ടില്ല ,നീ എന്നും എൻറെ മകൻ തന്നെ ആണ് ,,,,,അവർകരഞ്ഞുകൊണ്ട് പറഞ്ഞു
ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. ????
ഒരു വിവരവും ഇല്ലായിരുന്നു ❤❤❤
കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ
Nannaittund. Wait for nxt part
???
Koray aayallo kanditt,Evday ayirunnu?
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Njan e kadha prilipil vayikunude friend
But avidaa fulll illa
Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?