ദേവേട്ടനും മഹിയെട്ടനും അപ്പോഴേക്കും അങ്ങോട്ട് വന്നു , അവർ കുഞ്ഞിനെ സ്വീകരിക്കാം എന്ന് പറഞ്ഞതുംഅയാൾ സന്തോഷത്തോടെ മാഹിയെട്ടനെ തൊഴുകൈകളോടെ നോക്കി നിന്നു , ശേഷം ഞങ്ങൾ അവിടുന്നിറങ്ങിഎന്നാൽ മഹിയെട്ടൻറെ കയ്യിൽ ഞങ്ങളുടെ കുഞ്ഞില്ലായിരുന്നു അപ്പോഴത്തെ മാനസികാവസ്ഥയിൽ ഞാനുംഅത് ചോദിച്ചില്ല , ദേവേട്ടൻ ഞങ്ങളെ ഫ്ലാറ്റിൽ ആക്കി അവിടെ വെച്ച് ഞാൻ ഈ ബാഗ് ദേവേട്ടനെ ഏൽപ്പിച്ചു ,25 വർഷങ്ങൾക്കപ്പുറം അയാൾ പറഞ്ഞപോലെ നീ വരുക ആണേൽ കൊടുക്കാൻ പറഞ്ഞിരുന്നു ,അയാൾപറഞ്ഞപോലെ തന്നെ നീ അവിടെ ഇന്നേ ദിവസം എത്തി ,,,,,
അവർ അത്രയും പറഞ്ഞുകൊണ്ട് നിർത്തി , അച്ചു അവരെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു കരഞ്ഞു ,,,,,
ഈ സമയം ആ ആറുപേരുടെ മനസ്സിൽ മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു , മുത്തശ്ശൻ പറഞ്ഞ കാര്യങ്ങൾപലതും ശെരിയാകുന്നതിൻറെ ഞെട്ടൽ അവരിലെല്ലാം നിറഞ്ഞു നിന്നു
അമ്മ പറഞ്ഞ കാര്യങ്ങൾ അവിടെയിരിക്കുന്ന 7 പേരെയും ഒരുപോലെ വിഷമിപ്പിച്ചു ,അവരെല്ലാം കുറച്ചു നേരംമൗനം പാലിച്ചു , അച്ചുവും വിച്ചുവും രണ്ടു സൈഡിൽ നിന്നും കണ്ണിൽ വെള്ളം നിറച്ചു നിൽക്കുന്ന ആപാവത്തിനെ ചേർത്ത് പിടിച്ചു ,
അജു : പിന്നീട് എന്തുണ്ടായി ,,,,
‘അമ്മ : അയാൾ പറഞ്ഞപോലെ ഞങളുടെ ഭാഗ്യം തന്നെ ആയിരുന്നു ആ കുഞ്ഞു, അവനെ ഞാൻ എൻറെമുലപ്പാൽ കൊടുത്തു തന്നെ വളർത്തി , അയാൾ തന്ന ആഭരണങ്ങളിൽ പകുതി ആ ബാഗിലേക്ക് തന്നെഇട്ടിരുന്നു അതോടെ ചേർത്താണ് ഞാൻ ദേവേട്ടനെ ഏൽപ്പിച്ചത് ബാക്കി ഞാൻ കയ്യിൽ വെച്ചിരുന്നു , വീട്ടിൽഎത്തിയ ശേഷം കുറച്ചു നാൾ വേണ്ടി വന്നു മഹിയെട്ടന് കാര്യങ്ങൾ എല്ലാം ഉൾക്കൊള്ളാൻ ,അതോടെഞങ്ങളുടെ സന്തോഷം പതിന്മടങ്ങായി, അയാൾ തന്ന ആഭരങ്ങളിലെ പകുതി ഞാൻ മഹിയെട്ടനെ ഏൽപ്പിച്ചു,ആ ആഭരണങ്ങൾ പണയം വെച്ച് കിട്ടിയ പൈസകൊണ്ട് മാഹിയെട്ടൻ ദേവേട്ടൻറെ സഹായത്തോടെ ബിസിനസ്തുടങ്ങി അത് വെച്ചടി വെച്ചടി വളർന്നു കൊണ്ടേ ഇരുന്നു അതിനിടയിൽ സീതുട്ടി കൂടി ജനിച്ചതോടെ സന്തോഷംമാത്രമായിരുന്നു മനസ്സിൽ , സീതുട്ടിയും ശ്രീഭദ്രയും ഒരേ ദിവസം ഒരേ സമയത്താണ് ജനിച്ചത് , സീതുട്ടിജനിച്ചകാര്യം അറിയിക്കാൻ വിളിച്ച ഞങ്ങൾക്ക് ദേവേട്ടൻ ഭദ്ര ജനിച്ചകാര്യം തിരിച്ചുപറഞ്ഞപ്പോൾ വലിയസന്തോഷം ആയിരുന്നു , പിന്നെയും ദിവസങ്ങൾ കടന്നുപോയി,ദേവേട്ടൻ പലപ്പോഴും മീനു ചേച്ചിയെയും കൊണ്ട്ഞങ്ങളെ കാണാൻ വരും , അങ്ങനെ ഇരിക്കെ ഒരു നാൾ ദേവേട്ടൻ വന്നത് ഭദ്രയെ മാത്രംകൊണ്ടായിരുന്നു,ദേവേട്ടൻ ആകെ പരിഭ്രാന്തിയിൽ ആയിരുന്നു അന്ന് ,എന്തെന്നില്ലാത്ത ഒരു പേടി ആമുഖത്തുണ്ടായിരുന്നു ചോദിച്ചപ്പോൾ ഏട്ടനും ചേച്ചിയും തെറ്റി പിരിഞ്ഞെന്നും ചേച്ചി മോനെ മതിയെന്ന്പറഞ്ഞെന്നും അതുകൊണ്ട് ഞാൻ മോളെകൊണ്ട് അവിടുന്ന് പോന്നെന്നും ആണ് , ആദ്യം കേട്ടപ്പോൾ ഞാൻശെരിക്കും ഞെട്ടിപ്പോയി ,അവരുടെ സ്നേഹം നേരിട്ട് കണ്ടവൾ ആണ് ഞാൻ ആ അവർ ഒരു നിസാരകാര്യത്തിനുതെറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു , പിന്നീട് വിശദമായി ചോദിക്കാം എന്നുള്ളത് കൊണ്ട് ഞാൻ കൂടുതൽ ഒന്നുംചോദിക്കാൻ നിന്നില്ല ,പക്ഷേ അന്നവിടെ തങ്ങി പിറ്റേന്ന് രാവിലെ അവിടുന്ന് പോയ ദേവേട്ടനെ പിന്നെ ഞാൻകണ്ടിട്ടില്ല , പിന്നെയും വർഷങ്ങൾക്ക് ശേഷമാണ് മീനുചേച്ചി അച്ഛനെയും അമ്മയെയും കൂട്ടി വന്നു ഞങ്ങളെതറവാട്ടിലേക്ക് ക്ഷണിച്ചത്, മഹിയെട്ടൻറെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു അത് അതുകൊണ്ട് തന്നെഞാനും ഒരു തടസവും പറയാതെ കൂടെ പോയി , നല്ല രീതിയിൽ തന്നെ ആണ് എല്ലാവരും ഞങ്ങളെ സ്വീകരിച്ചത് , ഇവിടെ എത്തിയ ഞാൻ മീനുചേച്ചിയോട് ദേവേട്ടൻറെ കാര്യം പല പ്രാവശ്യം ചോദിച്ചെങ്കിലും വ്യക്തമായ ഒരുഉത്തരം നൽകാതെ ചേച്ചി ഒഴിഞ്ഞു മാറി .
ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. ????
ഒരു വിവരവും ഇല്ലായിരുന്നു ❤❤❤
കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ
Nannaittund. Wait for nxt part
???
Koray aayallo kanditt,Evday ayirunnu?
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Njan e kadha prilipil vayikunude friend
But avidaa fulll illa
Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?