അച്ചു : ഞാൻ ഇങ്ങോട്ട് വരുന്നതിനു മുൻപ് റാമിൻറെ തറവാട്ടിൽ പോയിരുന്നു അവിടുന്ന് തന്നത് അമ്മക്ക്തരാൻ ,,,,,
‘അമ്മ : ആര് ,,,അവർ അത് തുറന്നുനോക്കാതെ സംശയത്തോടെ ചോദിച്ചു
അച്ചു : ശ്രീലയം ദേവ നാരായണൻ ,,,,
ആ പേര് പറഞ്ഞതും ‘അമ്മ ഞെട്ടിക്കൊണ്ട് ആ പൊതി കവറിൽ നിന്നും പുറത്തെടുത്തു ,അതുകണ്ട അവർ വളരെസന്തോഷത്തോടെ അതിലേക്ക് കുറച്ചു നേരം നോക്കിയിരുന്നു ,,,
അച്ചു : എന്താ ‘അമ്മ ഇത് , അവരെ അമ്മക്ക് എങ്ങനെ അറിയാം ,,,അവൻ സംശയത്തോടെ ചോദിച്ചു
‘അമ്മ : ദേവേട്ടനെ നീ കണ്ടോ , നിന്നെ മനസ്സിലായോ ദേവട്ടന് ,,,,അവർ ആകാംഷയോടെ ചോദിച്ചു
അച്ചു : മ്മ് , ദേവമംഗലത്തെ ആണെന്ന് പറഞ്ഞപ്പോ മനസ്സിലായി പിന്നെ ശ്രീഭദ്രയേയും കണ്ടു ,,,,,
അത് പറഞ്ഞുകൊണ്ട് അവൻ നോക്കിയത് വിച്ചുവിനെ ആണ് , അവൻറെ കണ്ണുകൾ ഒക്കെ നിറഞ്ഞിട്ടുണ്ട്എന്നാലും മുഖത്തു ചിരി തന്നെ ആണ് ,,,
വിച്ചു : അപ്പൊ ,അപ്പൊ ഇത് ശ്രീക്കുട്ടൻ ആണോ ,,,,,അവൻ റാമിനെ ചൂണ്ടി ചോദിച്ചു
അതെ എന്ന് ഒരു ചിരിയോടെ അവൻ തലയാട്ടിയതും അവനെ ചേർത്ത് പിടിച്ചു വിച്ചു , എല്ലാവരിലും ആ സംഗമംഒരു സന്തോഷം തന്നെ ആയിരുന്നു .
അച്ചു : ‘അമ്മ ,,, അവൻ വിളിച്ചതും അവർ തലപൊക്കി അവനെ നോക്കി , അവൻറെ വിളിക്കുള്ള കാരണംഅറിയാവുന്നത്കൊണ്ട് അവർ അവനെ നോക്കി ഒന്ന് ചിരിച്ചു
‘അമ്മ : ഞാൻ ഇവിടെ പറയാൻ പോകുന്നത് എൻറെ ജീവിതമാണ്, ഞാൻ ജനിക്കുന്നതിനു മുൻപ് തന്നെഅച്ഛനെ നഷ്ട്ടപെട്ടവൾ ആണ് ഞാൻ , കൊച്ചിയിലെ അറിയപ്പെടുന്ന ഒരു തറവാട്ടിലെ അംഗമായിരുന്നു അച്ഛൻ , ഏതോ യാത്രയിൽ കിട്ടിയ കൂട്ടാണ് എൻറെ ‘അമ്മ ,എന്നാലും അവർ തമ്മിലുള്ള സ്നേഹം ആർക്കുംനിർവചിക്കാൻ കഴിയാത്തത് ആണ് , അച്ഛൻറെ മരണം അമ്മയെ ആകെ തളർത്തി കളഞ്ഞു , അതോടൊപ്പംഅതുവരെ രാജ്ഞിയെ പോലെ ആ വീട്ടിൽ വാണ എൻറെ ‘അമ്മ അവിടുത്തെ വേലക്കാരി ആവാൻ അതികംനാൾ വേണ്ടി വന്നില്ല , സുന്ദരി ആയിരുന്നു ‘അമ്മ ആ സൗദര്യം പലപ്പോഴും ഒരു ശാപവുമായിരുന്നു , അനിയനെപോലെ കണ്ടവൻ ഗർഭിണി ആണെന്ന് പോലും നോക്കാതെ ഭർത്താവു മരിച്ച പെണ്ണിന് കൂട്ടുകടക്കാൻവന്നപ്പോൾ അവിടുന്നിറങ്ങിയോടി ‘അമ്മ , പിന്നെ പല പല സ്ഥലങ്ങളിൽ അലഞ്ഞു പിച്ചയെടുത്തു ഒരുgovernment ഹോസ്പിറ്റലിൽ എന്നെ പ്രസവിച്ചു , ആ ഹോസ്പിറ്റലിൽ ഉള്ള നല്ലവളായ ഒരു സിസ്റ്റർ ആണ്എൻറെ അമ്മക്ക് പിന്നെ അഭയം കൊടുത്തത് ,അവരുടെ വീടിനോട് ചേർന്നുള്ള ചായ്പ്പിൽ എൻറെ അമ്മയെതാമസിപ്പിച്ചു , എനിക്ക് 3 മാസം ആയപ്പോൾ തൊട്ടടുത്ത ഒരു ഷോപ്പിൽ അമ്മക്ക് അവർ പണി റെഡി ആക്കികൊടുത്തു , പിന്നെ എൻറെ +2 വരെ അവിടെ തന്നെയാണ് ‘അമ്മ ജോലി ചെയ്തത് ,അതിനിടയിൽ ആചായ്പ്പിൽ നിന്നും ഒരു കൊച്ചു വാടക വീട്ടിലേക്കും താമസം മാറി ,പഠിത്തത്തിൽ മോശമല്ലാത്തത് കൊണ്ട് ഡിഗ്രിക് മഹാരാജാസ് കോളേജിൽ അഡ്മിഷൻ കിട്ടി,അവിടെ വെച്ചാണ് മഹിയെട്ടനെയും ദേവേട്ടനെയുംമീനാക്ഷിചേച്ചിയെയുമെല്ലാം പരിചയപ്പെടുന്നത് ,ദേവേട്ടൻ പിജി ആയിരുന്നു മാഹിയെട്ടനും മീനുചേച്ചിയും ഡിഗ്രിലാസ്റ്റ് ഇയർ , ദേവേട്ടൻറെയും മീനു ചേച്ചിയുടെയും പ്രണയം കണ്ടാണ് ഞാനും മാഹിയെട്ടനും പ്രേമിച്ചത് , ദേവേട്ടൻറെ പഠിത്തം കഴിഞ്ഞു അവർ മാന്യമായി തന്നെ വന്നു പെണ്ണ് ചോദിച്ചു നല്ല കുടുംബം ആയത് കൊണ്ട്ആർക്കും ഒരെതിർപ്പും ഉണ്ടായില്ല ആ കല്യാണം ഭംഗിയായി തന്നെ നടന്നു , എന്നാൽ ആ ഇടക്ക് അമ്മയുടെമരണം എന്നെ ആകെ തളർത്തി ,എനിക്ക് എൻറെ പഠിത്തംപോലും ഉപേക്ഷിക്കേണ്ട അവസ്ഥയായി എന്നാൽഇതറിഞ്ഞ മീനുചേച്ചിയും ദേവേട്ടനും എന്നെ സ്പോൺസർ ചെയ്തു അതുകൊണ്ട് മാത്രം ജീവിതം മുന്നോട്ട്പോവാത്തതുകൊണ്ട് ഞാൻ എന്നാലാവുന്ന രീതിയിൽ ജോലികൾ കണ്ടെത്തി ജീവിച്ചു , മാഹിയെട്ടൻ പഠിത്തംകഴിഞ്ഞു ജോലികിട്ടിയ ശേഷം വീട്ടിൽ ഞങ്ങളുടെ കാര്യം പറഞ്ഞെങ്കിലും ആരും സമ്മതിച്ചില്ല ,ഏട്ടനെ പിരിയാൻഎനിക്കും കഴിയില്ലാത്തത്കൊണ്ട് രജിസ്റ്റർ മാരേജ് ചെയ്തു നമുക്ക് എങ്ങോട്ടെങ്കിലും പോകാമെന്ന ഏട്ടന്റെആവശ്യത്തിന് ഞാൻ സമ്മതം മൂളി , അങ്ങനെ ബാംഗ്ലൂരിൽ ഞങ്ങൾ ജീവിച്ചു തുടങ്ങി ,ദേവേട്ടന് മാത്രമേഞങ്ങളെ കുറിച്ചറിയുമായിരുന്നുള്ളു ,അവർ ഇടക്കിടക്ക് വരുമായിരുന്നു ഞങ്ങളെ കാണാൻ അതിനിടക്ക് വിച്ചുമോനും ജനിച്ചിരുന്നു , 3 വർഷങ്ങൾക് ശേഷം ചികിത്സ നടത്തിയാണ് ഞാൻ പ്രേഗ്നെൻറ് ആയത് , 3 വർഷത്തെഞങ്ങളുടെ കാത്തിരിപ്പിൻറെ ഫലം ,എന്നാൽ ചില കോംപ്ലിക്കേഷൻസ് ഉണ്ടെന്ന് dr പറഞ്ഞിരുന്നത് കൊണ്ട്വളരെ സൂക്ഷിച്ചു തന്നെ ആണ് ഞങ്ങൾ നോക്കിയത് .
ഗംഭീരം ബ്രോ, kore കാലത്തിൻ ശേഷം ഇന്നാണ് വയിക്കുന്ന്ത. ????
ഒരു വിവരവും ഇല്ലായിരുന്നു ❤❤❤
കാത്തിരിപ്പിനു വിരാമം ഇട്ട് 2 മത്തെ പാർട്ടും വന്ന് ഒരുപാട് സന്തോഷമായി കാത്തിരിക്കുന്നു എത്രയും വേഗം ഗൗരി എഴുതി തീർത്തപോലെ വേഗം തരണേ
Nannaittund. Wait for nxt part
???
Koray aayallo kanditt,Evday ayirunnu?
അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
Welcome back ♥️
Njan e kadha prilipil vayikunude friend
But avidaa fulll illa
Ee story PL ill nokit kittila… Enth search cheynm ennu aarkelum ariyo ?