യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

 

ഇത്ര കാലത്തെ എൻ്റെ ജീവിതത്തിൽ ഞാൻ എവിടെയും യോജിച്ചവനായി എനിക്ക് തോന്നിയിട്ടില്ല. ജീവിതത്തിൻ്റെ അർത്ഥം എന്താണെന്ന് പോലും എനിക്കിനിയും മനസ്സിലായിട്ടില്ല. എൻ്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യങ്ങളെ കുറിച്ചോർത്ത് ഞാൻ എപ്പോഴും വ്യാകുലപ്പെട്ടിരുന്നു. സ്കൂളിൽ പോകുന്നത്, ഡ്രൈവിംഗ് പഠിക്കുന്നത്, ജോലി നേടുന്നത്, കോളേജിൽ പോകുന്നത്, അവസാനമായി വീട്ടിൽ നിന്ന് താമസം മാറുന്നത്. എൻ്റെ കുട്ടിക്കാലത്തെ വീട്ടിൽ നിന്ന് മാറി താമസിക്കാൻ മാത്രം കാലം ഞാൻ ജീവിച്ചിട്ടില്ല. പക്ഷേ 2013 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ ഞാൻ തിരിച്ചറിഞ്ഞ ഒന്നുണ്ട്, ഇതല്ല എൻ്റെ യഥാർത്ഥ വീട്. ഗോസ്റ്റ് സ്ക്വാഡ് ആണ് എൻ്റെ വീട്. സെപ്റ്റംബർ 17 വന്നാൽ എനിക്ക് 25 വയസാകും പ്രായം. ഒരു സാധാരണ മനുഷ്യൻ ആ പ്രായം ആകുമ്പോഴേക്കും സ്വന്തം വീട് വിട്ട് മാറി താമസിക്കാൻ ആരംഭിച്ചിരിക്കും. ഞാനും മാറി താമസിക്കാൻ പോവുകയാണ് പക്ഷേ അത് പരിധികൾക്കും അപ്പുറത്താണ്.

 

എൻ്റെ കൗമാര കാല ഘട്ടത്തിൻ്റെ അവസാനത്തിൽ ലോകത്തിൻ്റെ ഇരുണ്ട മുഖം എന്നെ വിഴുങ്ങുന്നതായി എനിക്ക് തോന്നി. സ്വന്തമായി ഒരു ജോലി നേടുന്നതിനും പണം സമ്പാദിക്കുന്നതിനും മാത്രം പ്രാധാന്യം ഉള്ളതുപോലെ ആയി കര്യങ്ങൾ. അതൊരു വലിയ വീഴ്ചയായിരുന്നു. അതെന്നെ അഘാധങ്ങളിൽ എത്തിച്ചു. എൻ്റെ കണ്ടൻ്റുകളുടെ സ്വഭാവം മാറാൻ തുടങ്ങിയത് അവിടെ നിന്നാണ്. നിങ്ങൾക്ക് ശ്രദ്ധിച്ചാൽ മനസ്സിലാവും, 2013 ൽ എല്ലാം മാറി മറിഞ്ഞു. 2013 മുതൽ 2015 വരെ 2008 മുതൽ 2012വരെ ഞാൻ ചെയ്തത് പോലെയേ ആയിരുന്നില്ല എൻ്റെ കണ്ടൻ്റുകൾ. എല്ലാ വീഡിയോകൾക്ക് മേലെയും അന്ധകാരം കറുത്ത നിഴൽ പോലെ കാണപ്പെട്ടിരുന്നു. മനുഷ്യൻ്റെ മരണത്തെ നമ്മൾ എങ്ങനെ നേരിടുന്നു എന്നതിലേക്ക് ആണ് ഇവയെല്ലാം വിരൽ ചൂണ്ടുന്നത്. 2013 ൽ എൻ്റെ മുത്തച്ഛൻ മരണമടഞ്ഞു. ഡിസംബർ 2012 ൽ എൻ്റെ കോളേജ് സുഹൃത്ത് മാറ്റ് മരണപ്പെട്ടു എന്ന വാർത്ത എന്നെ തേടി വന്നു. അതിന് മുന്നേ ഉള്ള വിൻ്ററിൽ ടോം ലിഞ്ച് എന്ന എന്നെക്കാൾ താഴെ ക്ലാസിൽ പഠിച്ചിരുന്ന കുട്ടിയും മരണമടഞ്ഞു. ആകെ 2012 മുതൽ 2013 വരെ ആറ് മരണങ്ങൾ. ഇതിൽ നാലെണ്ണം 21 വയസിനു താഴെ മാത്രം പ്രായമുള്ള കുട്ടികൾ. അതിൽ മൂന്നുപേർ ഞാൻ നന്നായി അറിയുന്നവർ.

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..?

  3. I will post my opinion after reading

Comments are closed.