യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

റാണ്ടിയുടെ അച്ഛൻ ഇതേ സൂപ്പർമാർക്കറ്റിൽ ഡേയ് ഷിഫ്റ്റ് മാനേജർ ആയി ജോലി ചെയ്തിരുന്നു. അച്ഛനുമായി റാണ്ടിക്ക് അത്ര നല്ല ബന്ധം ആയിരുന്നില്ല ഉണ്ടായിരുന്നത്. മരിക്കുന്നതിന് ദിവസങ്ങൾ മുൻപുള്ള ഒരു വീഡിയോയിൽ റാണ്ടി തൻ്റെ അച്ഛനോട് സംസാരിക്കുന്ന രീതിയിൽ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.

 

“….. നിങൾ ഇപ്പൊൾ എന്നോട് ജോലിക്ക് പോകാനും നല്ലൊരു ജീവിതം ഉണ്ടാക്കാനും പറയുന്നു. നിങ്ങളുടെ ഈ ***** ജോലി നിങ്ങൾക്ക് മടുത്തിട്ട് എത്ര വർഷമായി…? പിന്നെ എന്തിനാണ് നിങൾ എന്നെയും അതെ അവസ്ഥയിലേക്ക് തള്ളി വിടുന്നത്..?? നിങൾ എന്നോട് സ്നേഹത്തോടെ ഒന്ന് സംസാരിച്ചിട്ടുണ്ടോ..?? നിങ്ങൾക്ക് എന്നെ കുറിച്ചോർത്ത് അഭിമാനം ഉണ്ടെന്ന് നിങൾ അവസാനമായി പറഞ്ഞത് എന്നാണ്..?? ഇലമൻ്ററി സ്കൂളിലും ഹൈ സ്കൂളിലും പോലും അങ്ങനെ ഒന്ന് കേട്ടത് എനിക്ക് ഓർമയില്ല ….”

 

റാണ്ടി സ്‌റ്റയർ അല്ലെങ്കിൽ ആൻഡ്രൂ ബ്ലേസ് ഒരു നല്ല വ്യക്തി ആയിരുന്നു എന്ന് ഞാൻ ഒരിക്കലും പറയില്ല. അവൻ ചെയ്ത കുറ്റ കൃത്യംങ്ങളെ ന്യായീകരിക്കാനും ശ്രമിക്കുകയല്ല. പക്ഷേ റാണ്ടിക്കും അവന് ചുറ്റും ഉള്ളവർക്കും സംഭവിച്ച ഈ ദുരന്തത്തിൽ അവൻ മാത്രമാണോ ഉത്തരവാദി.??

??????????

 

റാണ്ടി തൻ്റെ ജീവിതവും പ്രത്യേകിച്ച് അവസാന ഭാഗവും നന്നായി ഡോക്യുമെൻ്റ് ചെയ്ത് ഓൺലൈനിൽ അപ്‌ലോഡ് ചെയ്തു എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കറിയാം അവൻ ഇത് ചെയ്യുന്നതിന് പിന്നിലെ യഥാര്ത ഉദ്ദേശ്യം പ്രശസ്തൻ ആവുക എന്നത് തന്നെയാണ് എന്ന്. ചിലപ്പോൾ കോളംബൈൻ കൊലയാളികളെക്കാൾ പ്രശസ്തൻ ആവാൻ വേണ്ടിയും ആവാം.

 

ആദ്യമായി ഈ സംഭവത്തെ കുറിച്ച് കേട്ടപ്പോൾ എനിക്കും അത് തന്നെയാണ് തോന്നിയത്. അതിനാൽ തന്നെ ഇതിനെ കുറിച്ച് ആഴത്തിൽ പഠിക്കാനോ എഴുതാനോ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ ഒരു മനുഷ്യനും ഒരു ദിവസം പെട്ടന്ന് ഒരു കൊലയാളി ആവില്ല. ന്യായീകരിക്കാൻ പറ്റുന്നവ ആണെങ്കിലും അല്ലെങ്കിലും അവക്ക് പുറകിൽ ഒരു കാരണമോ ലക്ഷ്യമോ ഉണ്ടാകും. റാണ്ടിയുടെ കഥയിലെ ആ കാരണം കണ്ടെത്തണം എന്ന് ഇപ്പൊൾ ഇത് വായിക്കുന്ന നിങ്ങളെ പോലെ എനിക്കും തോന്നി.

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..?

  3. I will post my opinion after reading

Comments are closed.