യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

Views : 2731

“Goodbye humans… I’ll miss you…”

ഇതായിരുന്നു റാണ്ടിയുടെ അവസാനത്തെ ട്വീറ്റ്.

 

കൃസ്റ്റൻ ഒഴിച്ച് മറ്റെല്ലാ ജീവനക്കാരും തങ്ങൾക്കേറ്റ മുറിവുകളുടെ ആഘാതത്തിൽ മരണമടഞ്ഞു. സധൈര്യം ഷോപ്പിൽ നിന്ന് പുറത്ത് കടന്ന് രക്ഷപ്പെട്ടു എന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് റാണ്ടി തന്നെ കൊല്ലാതെ വെറുതെ വിട്ടത് എന്നും അവൾക്ക് ഇന്നും അറിയില്ല. അവൾക്ക് മാത്രമല്ല നമുക്കും അത് ഒരിക്കലും അറിയാൻ സാധിക്കില്ല. റാണ്ടി പറഞ്ഞതുപോലെ ആ രഹസ്യം അവൻ്റെ കൂടെ കുഴിമാടത്തിൽ അവസാനിക്കും.

 

എങ്കിലും ലോകത്തിൻ്റെ പല ഭാഗത്തുനിന്നും ഉള്ള സൈക്കോളജിക്കൽ വിദഗ്ദരുടെ അഭിപ്രായ പ്രകാരം, റാണ്ടി മറ്റ് മൂന്നുപേരെയും ഷൂട്ട് ചെയ്യുമ്പോൾ അവരുമായി കൃത്യമായി അകലം പാലിച്ചിരുന്നു. എന്നാല് കൃസ്റ്റനും റാണ്ടിയും നേർക്കുനേരെ ആണ് നിന്നിരുന്നത്. പോരാതെ അവരുടെ കണ്ണുകൾക്ക് പരസ്പരം ഉടക്കുകയും ചെയ്തിരുന്നു. തൻ്റെ മനസ്സ് പൂർണമായും ഒരു മായിക ലോകത്ത് ആണെങ്കിലും കൃസ്റ്റൻ്റെ കണ്ണിൽ നോക്കിയ റാണ്ടി ഒരു നിമിഷം സ്വബോധത്തിൽ വന്നിരിക്കാം എന്നും കുറ്റബോധമോ ഉള്ളിലെ ധാർമിക ബോധമോ കാരണമാവാം അവന് അവളെ കൊല്ലാൻ സാധിക്കാതെ പോയത് എന്നും അഭിപ്രായമുണ്ട്. എങ്കിലും നേരത്തെ പറഞ്ഞതുപോലെ, സത്യം നമ്മൾ ഒരിക്കലും അറിയാൻ പോകുന്നില്ല.

 

റാണ്ടിയുടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് അവൻ്റെ കമ്പ്യൂട്ടറും ഹാർഡ് ഡിസ്ക്കുകളും പിടിച്ചെടുത്തു. ഇതിന് പുറമെ ധാരാളം ബുള്ളറ്റുകളും വെടിവയ്ക്കാൻ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.

 

റാണ്ടിയുടെ ഒട്ടോപ്‌സി റിപ്പോർട്ട് പ്രകാരം, സാധാരണ വസ്ത്രത്തിന് അകത്ത് അവൻ സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിച്ചിരുന്നു. അതിന് പുറമെ എംബറിനോട് സാദൃശ്യം ഉള്ളതുപോലെ ഉള്ള മെയ്ക്കപ്പുകൾ മുഖത്ത് നടത്തിയിരുന്നു. ഇതിന് പുറമെ അപകടകരമായ അളവിൽ അവൻ ചില ഗുളികകൾ കഴിച്ചിരുന്നു എന്നും അതിനാൽ ഈ സംഭവങ്ങൾ നടക്കുമ്പോൾ അവന് ഹലൂസിനേഷൻ, അല്ലെങ്കിൽ ഇല്ലാത്ത ശബ്ദങ്ങളും കാഴ്ചകളും അനുഭവപ്പെടുകയോ ചെയ്തിരിക്കാം.

 

തൻ്റെ പ്ലാനിൽ നിന്ന് ഒരിക്കലും പിൻമാറാതെ ഇരിക്കാൻ ആണ് റാണ്ടി സ്വയം ഓവർഡോസ് മരുന്ന് കഴിച്ചത് എന്ന് ഒരുകൂട്ടർ പറയുന്നു. അവൻ്റെ സങ്കല്പത്തിൽ ഉള്ള പ്രേത പെൺകുട്ടികളും ആയി സംസാരിക്കാൻ വേണ്ടിയാകാം എന്നാണ് മറ്റൊരു വാദം.

 

എന്തിനാണ് ഈ കൂട്ടക്കൊല നടത്താൻ താൻ ഏഴ് വർഷം ജോലി ചെയ്ത ഒരു സ്ഥലം റാണ്ടി തിരഞ്ഞെടുത്തത് എന്നത് വ്യക്തമായ ഉത്തരം ഇല്ലാത്ത മറ്റൊരു ചോദ്യമാണ്.

Recent Stories

The Author

Elsa2244

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..🙂

  3. I will post my opinion after reading

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com