യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

 

ഈ മജ്ജയും മാസവും അസ്ഥിയും ഉപേക്ഷിച്ച് എനിക്ക് EGS ൻ്റെ കൂടെ ചേരേണ്ട സമയമായിരിക്കുന്നു. രണ്ടര പതിറ്റാണ്ടുകൾ ആയി ഒരു പുരുഷ ശരീരത്തിൽ അകപ്പെട്ടുപോയ സ്ത്രീയാണ് ഞാൻ. എനിക്കിതിൽ നിന്ന് എന്ത് വില കൊടുത്തും പുറത്ത് വന്നെ മതിയാകൂ. ഞാൻ ഒരിക്കലും ഈ ഗ്രഹത്തിൽ ജീവിക്കേണ്ട ആൾ അല്ല. ഞാൻ മരിക്കാൻ പോവുകയാണ്, എന്നെ കൊണ്ട് സാധിക്കുന്നവരെ എല്ലാം ഞാൻ എൻ്റെ കൂടെ കൊണ്ടുപോകും. ഈ ലോകം ഒരു വൃത്തികെട്ട ഇടമാണ്. ഇവിടെ ജീവിക്കുന്നത് അപമാനകരം ആണ്. എന്തുകൊണ്ടാണ് ആരും ഇതിന് ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിക്കാത്തത് എന്ന് എനിക്കറിയില്ല. നിങൾ എല്ലാവരും ഒരു ദിവസം മരിക്കും. എനിക്കീ വൃത്തികെട്ട ഗെയിം കളിച്ചു മടുത്തു. ഞാൻ എല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ്.

 

എൻ്റെ എല്ലാ കഷ്ടതകളിലും എൻ്റെ കൂടെ നിന്ന എൻ്റെ ആരാധകർക്ക് ഒരുപാട് നന്ദിയുണ്ട്. ഒന്നിനും സാധിക്കാതെ മുഴുവൻ സമയവും ഒരു മുറിക്കുള്ളിൽ കുത്തിയിരുന്ന് എന്ത് ചെയ്യണം എന്നാലോചിച്ച് സമയം പാഴാക്കിയ ഒരുവനെ സഹായിച്ചതിന് ഒരുപാട് നന്ദി. എനിക്ക് കുറ്റബോധം ഇല്ല. കാരണം ഇത് ഇങ്ങനെയാണ് അവസാനിക്കേണ്ടത്. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നവും ഇല്ല. ഇത് എൻ്റെ ജീവിതമാണ് എനിക്ക് ഇഷ്ടമുള്ള ***** എല്ലാം ഞാൻ ചെയ്യും. എൻ്റെ ചരിത്രം ഇവിടെ അവശേഷിക്കാൻ എന്നാല് കഴിയുന്ന അത്ര കാര്യങ്ങള് ഞാൻ ഇവിടെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിനാവശ്യമുള്ള എല്ലാം ഇതിലുണ്ട്.

 

…………………………………..

….

……….

ഭൂമിയിൽ നമ്മൾ എല്ലാവരും ഓരോ ലക്ഷ്യവും ആയി ജനിച്ചവർ ആണ്. ഞാൻ ഇവിടെ നിന്നും പൂർണമായും അപ്രത്യക്ഷൻ അവുകയല്ല, എൻ്റെ ആത്മാവ് എന്നും ഇവിടെ നിലകൊള്ളും. എൻ്റെ EGS കുടുംബത്തെ പോലെ ഞാൻ ഒരു പ്രേത പെൺകുട്ടിയായി ഇവിടെ പുനർജനിക്കും. നിങൾ ഞാൻ അപ്‌ലോഡ് ചെയ്ത ഈ ഫയലുകൾ എല്ലാം ഡൗൺലോഡ് ചെയ്യുക, അത് ഒരിക്കലെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ഉപകാരപ്പെടും. ഇന്ന് രാത്രി കഴിഞ്ഞാൽ അവ ചിലപ്പോൾ നിങ്ങൾക്ക് ലഭിച്ചെന്ന് വരില്ല. അതിനാൽ കഴിയുന്നതും വേഗം അവ സൂക്ഷിച്ച് വക്കുക. നിങ്ങൾക്ക് ആർക്കെങ്കിലും എന്നിൽ പ്രചോദനം ഉൾക്കൊണ്ട് EGS വീഡിയോകൾ നിർമ്മിക്കണം എങ്കിൽ ഞാൻ പൂർത്തിയാക്കാതെ വച്ച ഒരുപാട് പ്രോജക്ടുകൾ അതിൽ ഉണ്ട് അവ പൂർത്തിയാക്കുക. എൻ്റെ കൂടെ ഇത്രയും കാലം തുണയായി നിന്ന എല്ലാവർക്കും ഒരുപാട് നന്ദി. നിങ്ങളിൽ ചിലരുമായി എങ്കിലും വീണ്ടും കാണാം…

– ആൻഡ്രൂ ബ്ലേസ്

??????????????

 

(⚠️അന്നെ ദിവസം രാത്രി വെയ്സ് സൂപ്പർമാർക്കറ്റിൽ നടന്ന ഭയാനകമായ സംഭവങ്ങൾ കൃത്യമായി ഈ ലേഖനത്തിൽ വിവരിക്കുന്നുണ്ട്. വായനക്കാരുടെ വിവേചനാധികാരം ഉപയോഗിക്കാൻ ആവശ്യപ്പെടുന്നു)

 

എല്ലാ ദിവസത്തെയും പോലെ ജൂൺ 8 ന് റാണ്ടി സൂപ്പർമാർക്കറ്റിലെ തൻ്റെ രാത്രി ഷിഫ്റ്റ് ജോലിക്കായി എത്തി. റാണ്ടിയെ കൂടാതെ മറ്റ് നാല് ജീവനക്കാർ ആണ് ഷോപ്പിൽ ഉണ്ടായിരുന്നത്. എല്ലാവരും ഷോപ്പ് അടക്കുന്നതിന് മുൻപായി ഉള്ള പണികളിൽ ആയിരുന്നു. സമയം അർദ്ധ രാത്രി കഴിഞ്ഞതുകൊണ്ട് തന്നെ എല്ലാവരും നന്നേ ക്ഷീണിതർ ആയിരുന്നു.

 

ജോലി പൂർത്തിയാക്കി വീട്ടിലേക്ക് പോകാൻ ഉള്ള ധൃതിയിൽ ആരും തന്നെ റാണ്ടിയെ ശ്രദ്ധിച്ചില്ല. യഥാർത്ഥത്തിൽ അവൻ ജോലി ചെയ്യുന്നതിന് പകരം ഷോപ്പിലെ പാലറ്റുകൾ ഉപയോഗിച്ച് എല്ലാ പുറത്തേക്കുള്ള വാതിലുകളും അടക്കുക ആയിരുന്നു. തങ്ങൾക്ക് ഒരിക്കലും രക്ഷപ്പെടാൻ ആവാത്ത വിധമുള്ള ഒരു മരണ കെണിയിൽ അകപ്പെട്ടു കഴിഞ്ഞു എന്ന് റാണ്ടിയുടെ കൂടെ ജോലി ചെയ്യുന്നവർ ഒരിക്കലും അറിഞ്ഞതെ ഇല്ല. വാതിലുകൾ എല്ലാം തടസപ്പെടുത്തി റാണ്ടി തൻ്റെ ഫോണിൽ നിന്ന് തൻ്റെ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ ആരംഭിച്ചു. മുകളിൽ നിങൾ വായിച്ച ലേഖനം ഉൾപ്പടെ ഇതേ സമയത്ത് പോസ്റ്റ് ചെയ്യപ്പെട്ടതാണ്. പക്ഷേ ആരും ഒന്നും അറിഞ്ഞില്ല. അല്ലെങ്കിൽ അറിഞ്ഞതായി നടിച്ചില്ല.

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..?

  3. I will post my opinion after reading

Comments are closed.