യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

Views : 2731

അത് ടെലിവിഷനിലും സിനിമയിലും ഉള്ള എന്റെ താൽപര്യം വളരാൻ വളരെ അധികം സഹായിച്ചു. ഞാൻ പലപ്പോഴും ഒരു ടെലിവിഷൻ ഷോയിലെ കഥാപാത്രമായി എന്നെത്തന്നെ സങ്കൽപ്പിചിരുന്നു..

 

കുഞ്ഞായിരിക്കുമ്പോൾ എനിക്ക് ഒരിക്കലും ഈ കാർട്ടൂൺ ഷോകൾ നിർമ്മിക്കുന്നതിന് പിന്നിലെ കഷ്ടപ്പാടിനെ കുറിച്ച് അറിയില്ലായിരുന്നു. എങ്കിലും ഞാൻ വരക്കുന്ന ചിത്രങ്ങൾക്ക് ജീവൻ നൽകാൻ ഞാൻ ആഗ്രഹിച്ചിരുന്നു. സിനിമ, സംഗീതം, ആനിമേഷൻ ഇവയെ കുറിച്ച് ഞാൻ എത്ര വേണമെങ്കിലും സംസാരിക്കാൻ തയ്യാറാണ്. ഇന്ന് എന്നെ ഞാൻ ആക്കി മാറ്റിയതിൽ അവ വഹിച്ച പങ്ക് വളരെ വലുതാണ്.

 

ഇന്ന് ഞാൻ ആരാണെന്നും എങ്ങനെ ഇവിടെ എത്തി എന്നും പറയുന്നതിന് മുന്നേ മുൻപ് ഞാൻ ആരായിരുന്നു എന്നും എൻ്റെ ജീവിതകഥയും പറയേണ്ടത് അനിവാര്യമാണ്.

1992 സെപ്റ്റംബർ 17 വ്യാഴാഴ്ചയാണ് റാണ്ടി സ്റ്റയർ എന്ന പേരിൽ ഞാൻ ജനിച്ചത്. ജനിച്ചത് മുതൽ ഇന്ന് വരെ അമേരിക്കയിലെ പെൻസിൽവാനിയയിൽ ആണ് ഞാൻ ജീവിക്കുന്നത്. എൻ്റെ രക്ഷിതാക്കളുടെ ആദ്യത്തെ കുഞ്ഞായിരുന്നു ഞാൻ. 2 വർഷത്തിനു ശേഷം 1994 സെപ്റ്റംബർ 11 ന് എൻ്റെ രക്ഷിതാക്കൾക്ക് രണ്ടാമതൊരു കുഞ്ഞ് പിറന്നു. എൻ്റെ അനിയൻ ജെറിമി.

 

എൻ്റെ ഓർമ അനുസരിച്ച് ഞാൻ ഒരു നാണം കുണുങ്ങിയായ കുട്ടി ആയിരുന്നു. പ്രി സ്കൂളിൽ ചേർക്കുന്ന സമയത്ത് കണ്ണ് മിഴിച്ച് ഞാൻ നോക്കി നിന്നതിനെ കുറിച്ച് എൻ്റെ രക്ഷിതാക്കൾ ഇടക്ക് പറയാറുണ്ടായിരുന്നു. പക്ഷേ അവരുടെ അടുത്തല്ലെങ്കിൽ എനിക്കെന്തന്നില്ലാത്ത മടുപ്പും സ്വയം താല്പര്യം ഇല്ലായ്മയും ആയിരുന്നു അനുഭവപ്പെട്ടത്. ഓരോ തവണ ഞാൻ ക്ലാസിലേക്ക് കയറുമ്പോഴും എൻ്റെ ടീച്ചർ എന്നെ അഭിസംബോധന ചെയ്യാറുണ്ട് പക്ഷേ അപ്പോഴൊക്കെ അവരുടെ കണ്ണിൽ നോക്കാതെ ഇരിക്കാൻ ഞാൻ മുഖം മുകളിലേക്കോ താഴേക്കോ ആക്കാറാണ് പതിവ്. എനിക്കെൻ്റെ ടീച്ചർമാരോട് വെറുപ്പില്ലായിരുന്നു. പക്ഷേ ഞാൻ നിലനിൽക്കുന്നുണ്ട് എന്ന് മറ്റുള്ളവർ അംഗീകരിക്കുന്നതിനെ ഞാൻ വെറുത്തിരുന്നു. ആ ക്ലാസ് മുറിയിൽ ഒരു പ്രേതത്തിനെ പോലെ നിലകൊള്ളാൻ ആണ് ഞാൻ ആഗ്രഹിച്ചിരുന്നത്. പഠിക്കുകയും ക്ലാസ് കേൾക്കുകയും ചെയ്യണം പക്ഷേ ഞാൻ അവിടെ ഉള്ളത് ആരും അറിയരുത്.

 

പ്രീ സ്കൂൾ സമയത്ത് രക്ഷിതാക്കൾക്ക് വേണ്ടി ഞങൾ കുട്ടികൾ നടത്തിയ നാടകത്തെ കുറിച്ച് ഞാൻ ഇപ്പോഴും ഓർക്കുന്നു. നാടകം എന്തിനെ കുറിച്ചാണ് എന്ന് എനിക്കിപ്പോൾ കൃത്യമായി പറയാൻ സാധ്യമല്ല. പക്ഷേ അന്ന് സ്റ്റേജിനു പിന്നിലായി കാണികളെ എല്ലാം അഭിമുഖീകരിച്ച് എനിക്ക് നിൽക്കേണ്ടി വന്നു. അത്രയും ദുഷ്കരമായ ആ അവസ്ഥയിൽ നിന്ന് എൻ്റെ ചിന്ത തിരിച്ചുവിടാൻ ഞാൻ മറ്റെന്തെങ്കിലും വിഷയത്തെക്കുറിച്ച് അഘാതമായി പരതികൊണ്ടിരുന്നു. എൻ്റെ മനസ്സ് അപ്പോഴും വളർന്ന് കൊണ്ടിരിക്കുന്ന അവസ്ഥയിൽ ആയിരുന്നു. പക്ഷേ അതികം വൈകാതെ തന്നെ അതിൻ്റെ ശക്തി എന്താണെന്ന് എനിക്ക് ബോധ്യമായി. വികാരങ്ങൾക്ക് നമ്മിൽ എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിയും എന്നും ഒരു മനുഷ്യൻ്റെ ഏറ്റവും മികച്ച കഴിവുകളെ എങ്ങനെ പുറത്തെടുക്കാൻ സാധിക്കുന്നു എന്നും ഞാൻ മനസ്സിലാക്കി.

Recent Stories

The Author

Elsa2244

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..🙂

  3. I will post my opinion after reading

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com