യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

Views : 2731

ഞങൾ എപ്പോൾ പുറത്ത് പോകുമ്പോഴും നമുക്ക് എന്തെങ്കിലും വീഡിയോ എടുക്കാം എന്ന് പറഞ്ഞ് ഞാൻ അവനോട് കെഞ്ചാറുണ്ടായിരുന്നു. എന്താണ് ഷൂട്ട് ചെയ്യുന്നത് എന്നത് എനിക്ക് പ്രശ്നമേ അല്ലായിരുന്നു. ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതും പിന്നീട് അതെ വിഷ്വലുകൾ എൻ്റെ ടിവിയിൽ ഇട്ട് കാണുന്നതും ആണ് ഞാൻ ആസ്വദിച്ചിരുന്നത്. ചിലപ്പോൾ ഞങൾ ഒന്നിച്ചുള്ള നിമിഷങ്ങൾ ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നത് കൊണ്ട് പിന്നീട് എപ്പോൾ വേണമെങ്കിലും അവ കാണാൻ വേണ്ടിയാകാം അന്നെനിക്ക് അങ്ങനെ തോന്നിയിരുന്നത്. ഒരുപാട് തവണ ഇതുപോലെ ഉള്ള വീഡിയോകൾ വീണ്ടും വീണ്ടും എടുക്കുന്നത് മൂലം അവന് മടുപ്പ് അനുഭവപ്പെടാൻ തുടങ്ങി. അങ്ങനെ ഞങൾ ഒരുമിച്ച് വീഡിയോ എടുക്കുന്നത് അവസാനിപ്പിച്ചു. പക്ഷേ ഞാൻ അപ്പോഴും സ്വയം ഞാൻ മാത്രമുള്ള വീഡിയോകൾ പതിവായി എടുക്കാറുണ്ടായിരുന്നു.

 

മാറ്റും ഞാനും തമ്മിൽ ഉള്ള വീഡിയോകൾ കാണാൻ ആയി ഞാൻ ആദ്യമായി ക്യാമറ കയ്യിൽ എടുത്ത് വ്യൂ ഫൈൻഡറിലേക്ക് നോക്കിയപ്പോൾ തന്നെ എനിക്കറിയാമായിരുന്നു, സിനിമയോടുള്ള എൻ്റെ പ്രണയം ഒരിക്കലും മാഞ്ഞു പോയിട്ടില്ല എന്ന്. ടൈറ്റാനിക്, സ്‌ക്രീം, പൈറേറ്റ്സ് ഓഫ് ദി കരീബിയൻ, ഹാരി പോട്ടർ മുതലായ സിനിമകൾ കണ്ട് അൽഭുതപ്പെട്ടത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അവയിലെ വിഷ്വലുകളിലും, സൗണ്ട് ട്രാക്കുകളിലും, ഡയലോഗുകളിലും ഉള്ള ഭംഗിയിൽ ഞാൻ എന്നെ തന്നെ മറക്കുകയായിരുന്നു. അത് പോലുള്ള വീഡിയോകൾ എനിക്കും ചെയ്യണം എന്ന് ഞാൻ ആഗ്രഹിച്ചു. ക്യാമറയും കയ്യിൽ പിടിച്ച് ഞാൻ വെറുതെ നടന്നു. ചുറ്റും ഉള്ള എന്തെങ്കിലും ഒക്കെ ഷൂട്ട് ചെയ്തുകൊണ്ട്. പക്ഷേ എൻ്റെ മനസ്സിൽ ഞാൻ ഓരോ കഥകളും നടക്കുന്നതായി സ്വയം സങ്കൽപ്പിച്ചുകൊണ്ടിരുന്നു.

 

ഒൻപതാം ക്ലാസിൽ വച്ച് മാറ്റും ഞാനും തമ്മിൽ പിരിഞ്ഞു. ഒരു വർഷമോ മറ്റോ ആയി അവൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു. അതിനാൽ തന്നെ ഞങൾ ഒരുമിച്ചുള്ള സമയങ്ങൾ വിരളമായിരുന്നു. സത്യത്തിൽ എനിക്ക് അടക്കാനാവാത്ത കോപം ആയിരുന്നു. ആ പെൺകുട്ടിക്ക് എന്നെക്കാൾ പ്രാധാന്യം ഉള്ളതായി എനിക്ക് തോന്നി. എനിക്ക് അവനോട് പ്രണയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ എനിക്ക് എന്തുകൊണ്ടോ ഉപേക്ഷിക്കപ്പെട്ട പോലെയാണ് തോന്നിയത്. അതിന് ശേഷം പിന്നീട് ഞാൻ അവനോട് ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല. എൻ്റെ ഓർമ ശരിയാണെങ്കിൽ അവനോട് ഞാൻ പറഞ്ഞ അവസാന വാക്ക് ബ്രെറ്റ് ഫാവ്രെ റിട്ടയേർഡ് ചെയ്തു എന്നാണ്. അവനൊരു വലിയ പാക്കർ ആരാധകൻ ആയിരുന്നു.

 

എലമൻ്ററി സ്കൂളിലും മിഡിൽ സ്കൂളിലും എനിക്ക് ആകെ ഉണ്ടായിരുന്ന ഒരേ ഒരു സുഹൃത്ത് മാറ്റ് മാത്രമായിരുന്നു. പേരിനു പോലും മറ്റാരും ഉണ്ടായിരുന്നില്ല. മറ്റുള്ള ആരുമായും കൂട്ട് കൂടാൻ ശ്രമിക്കാത്തത് ആയിരുന്നു ഞാൻ ചെയ്ത വലിയ ഒരു തെറ്റ്. പക്ഷേ എന്തോ കാരണങ്ങളാൽ എനിക്ക് അവരോട് ഒത്ത് പോകാൻ സാധിച്ചിരുന്നില്ല. എനിക്ക് എപ്പോഴും തോന്നിയത് ഞാൻ തെറ്റായ ക്ലാസിൽ പെട്ടു പോയി എന്നാണ്. എൻ്റെ ക്ലാസിൽ ഉള്ളതിനേക്കാൾ എനിക്ക് എൻ്റെ സഹോദരൻ്റെ ക്ലാസിൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അങ്ങനെ അവസാനം കൂട്ടുകാരെ ഉണ്ടാക്കുക എന്ന പ്രക്രിയ ഞാൻ അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഞാൻ എപ്പോഴും ഒറ്റപ്പെട്ട, നിശബ്ദനായ, നാണം കുണുങ്ങിയായ കുട്ടി ആയിരുന്നു, അത് ഒരിക്കലും മാറിയതുമില്ല.

Recent Stories

The Author

Elsa2244

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..🙂

  3. I will post my opinion after reading

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com