യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

Views : 2731

പകൽ കിനാവ് കാണുന്ന ഒരു വ്യക്തിയാണ് ഞാനെന്ന് നിങ്ങൾക്ക് വേണമെങ്കിൽ പറയാം. ഒരു സാധാരണ മനുഷ്യൻ അങ്ങനെയേ പറയൂ. എന്നാല് സമയം പോകുന്നതിന് അനുസരിച്ച് അത് കൂടുതൽ കൂടുതൽ ഗൗരവം ഏറിയതായി മാറി. എന്തോ ചില കാരണങ്ങളാൽ എനിക്ക് ഒറ്റക്കിരിക്കാൻ ആയിരുന്നു കൂടുതൽ താൽപര്യം. എലമൻ്ററി സ്കൂളിൽ എനിക്ക് ചുറ്റുമുള്ള മറ്റ് കുട്ടികൾ എല്ലാം പരസ്പരം സംസാരിക്കുകയും കളിക്കുകയും ചെയ്യുമായിരുന്നു. അവരെ കണ്ടാൽ വർഷങ്ങളായി അടുപ്പം ഉള്ളവരെ പോലെ ആയിരുന്നു തോന്നിയത്. പക്ഷേ ഞാൻ അപ്പോഴും ആശയക്കുഴപ്പത്തിൽ എവിടെ എങ്കിലും ഒറ്റക്ക് ഇരിക്കുകയായിരിക്കും. എനിക്ക് എന്തോ കുറവുണ്ട് എന്നാണ് ഞാൻ സ്വയം കരുതിയിരുന്നത്. സ്കൂളിൽ ഗ്രൂപ്പ് പ്രോജക്ടുകൾ ഉണ്ടാകുന്ന സമയത്ത് എല്ലാം എനിക്ക് ശരിക്കും കരച്ചിൽ വരാറുണ്ടായിരുന്നു. ഏറ്റവും അവസാനം ഗ്രൂപ്പിൽ ചേരുന്ന വ്യക്തി ഞാൻ ആയിരുന്നു. ഞാൻ ആരുമല്ല എന്നൊരു തോന്നൽ ആണ് എനിക്ക് എപ്പോഴും ഉണ്ടായിരുന്നത്. മറ്റ് കുട്ടികൾ എല്ലാം ഒരുമിച്ച് ഇരിക്കാനും പരസ്പരം മിണ്ടാനും കളിക്കാനും ശ്രമിച്ചപ്പോൾ ഞാൻ ആദ്യ ബെഞ്ചിൽ ടീച്ചറുടെ തൊട്ടടുത്ത് തന്നെ ഇരിക്കാൻ ആണ് ശ്രമിച്ചത്. മറ്റുള്ളവർ എന്നെ ഇഷ്ടപ്പെടണം എന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ അതെ സമയം അവർ പൂർണമായും എന്നെ എൻ്റെ സ്വകാര്യതയിൽ വിടുകയും വേണം. അന്തർമുഖൻ എന്നുള്ളതിനും അപ്പുറത്തുള്ള ഒരു അവസ്ഥയായിരുന്നു അത്. എനിക്ക് എന്നെ തന്നെ നഷ്ടമായ പോലെയാണ് അനുഭവപ്പെട്ടിരുന്നത്.

 

ജീവിതത്തിൽ ഒന്നും നമ്മുടെ കൈകളിലേക്ക് നേരിട്ട് വരില്ല എന്ന് ഞാൻ മനസ്സിലാക്കി. തീരുമാനങ്ങൾ നമ്മളാണ് എടുക്കേണ്ടത്. നമുക്ക് കൂട്ടുകാരെ വേണമെങ്കിൽ നമ്മളായിട്ട് തന്നെ ഉണ്ടാക്കണം. എലമെൻ്റ്റി സ്കൂളിൽ എനിക്ക് കുറച്ച് സുഹൃത്തുക്കളെ ലഭിച്ചു. പക്ഷേ സ്കൂളിന് പുറത്ത് അവരുമായി കറങ്ങാനോ ചങ്ങാത്തം കൂടാനോ ഞാൻ ശ്രമിച്ചില്ല. അവരെ ഫോണിൽ വിളിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. എന്തിനേറെ പറയുന്നു എൻ്റെ മുത്തച്ഛൻ ഫോൺ എടുക്കുമോ എന്ന ഭയം കൊണ്ട് ഞാൻ എൻ്റെ മുത്തശ്ശിയെ പോലും വിളിക്കാറില്ലായിരുന്നു. ഓരോ തവണ അദ്ദേഹം ഫോൺ എടുക്കുമ്പോഴും ഞാൻ കട്ട് ചെയ്യാറാണ് പതിവ്. എൻ്റെ ജീവിതത്തിൽ എനിക്കുണ്ടായ ഏറ്റവും ദുഃഖകരമായ ആദ്യത്തെ സംഭവം എൻ്റെ സുഹൃത്ത് മൈക്കൽ ഒന്നാം ക്ലാസിൽ വച്ച് സ്ഥലം മാറിപോയപ്പോൾ ആണ്. അത് എൻ്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചു. അത് എന്നെ വളരെ അധികം വിഷമിപ്പിച്ചു. പക്ഷേ എന്ത്കൊണ്ടാണ് എന്ന് എനിക്കറിയില്ലായിരുന്നു. കാരണം ഞാൻ അവനെ അത്രത്തോളം ഒന്നും അടുത്തറിയുക പോലും ഇല്ലായിരുന്നു. സ്കൂളിലെ അവൻ്റെ അവസാന ദിവസം അവനെ കെട്ടിപിടിച്ച് യാത്രയാക്കിയതും കണ്ണീർ അടക്കാൻ ഞാൻ കഷ്ടപ്പെട്ടതും ഇന്നും എനിക്ക് ഓർമ്മയുണ്ട്. ഈ ഓർമകൾ എന്നിൽ ഒരുപാട് കാലം കിടന്നിരുന്നു. എങ്കിലും അതിൻ്റെ അടിസ്ഥാനത്തിൽ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ അപ്പോഴും എനിക്ക് താൽപര്യം ഇല്ലായിരുന്നു.

 

ഒന്നാം ക്ലാസിൽ വച്ചാണ് എന്നെ ഞാൻ ആക്കിയ വ്യക്തിയെ ഞാൻ ആദ്യമായി കാണുന്നത്. മാത്യൂ ഗിൽബർട്ട്, എൻ്റെ പുതിയ സുഹൃത്ത്. ഞങ്ങൾ രണ്ട് പേരും ഫുട്ബോൾ ആരാധാകരും വീഡിയോ ക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതിൽ തൽപരരും ആയിരുന്നു. അത് നല്ലൊരു ചേർച്ചയായി എനിക്ക് തോന്നി. എനിക്ക് എന്തും തുറന്നു പറയാം എന്ന ധൈര്യം ലഭിച്ച ആദ്യ സുഹൃത്ത് അവനായിരുന്നു. മിനി ഡി വി ടേപ്പുകളിൽ ഞങൾ ഒരുപാട് വീഡിയോകൾ എടുത്ത് കൂട്ടി. രണ്ട് ആൺകുട്ടികൾ ഒരു സുഹൃത്തിനെ ഉണ്ടാക്കാൻ ശ്രമിക്കുന്ന തരത്തിൽ ഉള്ള ചെറിയ കഥകൾ വച്ചായിരുന്നു ഞങൾ ആദ്യം ഷൂട്ട് ചെയ്തിരുന്നത്. പിന്നീട് വെസ് ക്രാവെൻ്റെ സ്ക്രീമിൻ്റെ പാരഡി ഞങൾ നിർമ്മിച്ചു. എനിക്ക് വീഡിയോ ക്യാമറയോടുള്ള പ്രണയം എന്നെ ബോധ്യമാക്കി തന്നത് മാറ്റ് (മാത്യൂ) ആയിരുന്നു.

Recent Stories

The Author

Elsa2244

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..🙂

  3. I will post my opinion after reading

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com