യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

Views : 2731

 

2013 കാലഘട്ടത്തിൽ റാണ്ടിയുടെ ജീവിതത്തിലേക്ക് വീണ്ടും എംബർ തിരികെ വരുന്നു. താൻ യഥാർത്ഥത്തിൽ ഒരു മനുഷ്യൻ അല്ല എന്നും എംബറിനെ പോലെ ഒരു പ്രേത പെൺകുട്ടി ആണെന്നും റാണ്ടി വിശ്വസിച്ചു. മരണത്തിലൂടെ മാത്രമേ തനിക്ക് തൻ്റെ യഥാര്ത രൂപത്തിൽ ആകാൻ കഴിയൂ എന്നും അപ്പോൾ മാത്രമേ താൻ എംബറിനെ പോലെ ഒരു പ്രേത പെൺകുട്ടിയായി പുനർജനിക്കൂ എന്നും അവൻ സ്വയം കരുതി.

 

ഏകദേശം ഇതേ സമയത്ത് തന്നെയാണ് റാണ്ടിക്ക് തൻ്റെ ലിംഗത്വത്തിൽ സംശയങ്ങൾ ഉണ്ടായി തുടങ്ങുന്നത്. മാനസികമായി താൻ ഒരു സ്ത്രീ ആണെന്നും ഒരു പുരുഷൻ്റെ ശരീരത്തിൽ ജീവിക്കേണ്ടി വരികയാണ് എന്നും റാണ്ടി തൻ്റെ വീഡിയോയിൽ പറയുന്നുണ്ട്.

 

വീട്ടിൽ ആരുമില്ലാത്ത സമയത്ത് താൻ തൻ്റെ അമ്മയുടെ വസ്ത്രങ്ങൾ എടുത്ത് അണിയാറുണ്ടായിരുന്നു എന്ന് റാണ്ടി ഒരു വീഡിയോയിൽ സമ്മതിക്കുന്നുണ്ട്. താൻ ഒരു ട്രാൻസ് ജെൻഡർ അല്ലെന്നും ഒരു പുരുഷൻ്റെ ശരീരത്തിൽ അകപ്പെട്ടുപോയ സ്ത്രീ ആണെന്നും ആണ് അവൻ തൻ്റെ ജേർണലിൽ പറയുന്നത്. തൻ്റെ അച്ഛനും അമ്മയും തന്നോട് ക്ഷമിക്കണം എന്നും പക്ഷേ തനിക്ക് ഇനിയും ഈ ശരീരത്തിൽ ജീവിക്കാൻ ആവില്ല എന്നും അവൻ അതിൽ കുറിച്ചിരിക്കുന്നു.

 

റാണ്ടി തൻ്റെ രൂപം ഒരു സ്ത്രീയെ പോലെ ആക്കുവാൻ കൃത്യമായി പറഞാൽ അവൻ്റെ ആരാധന കഥാപാത്രങ്ങൾ ആയ ഗോസ്‌റ്റ് ഗേൾസിനെ പോലെ ആക്കുവാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. അവൻ തൻ്റെ ശരീരത്തിലെ മുഴുവൻ രോമങ്ങളും സ്ത്രീകളുടെ ഷേവിങ് റേസർ ഉപയോഗിച്ച് ഷേവ് ചെയ്യാൻ ആരംഭിച്ചു. ആദ്യം അവൻ തൻ്റെ റേസർ മുറിക്കുള്ളിലെ മേശയിൽ ഒളിപ്പിച്ചിരുന്നു. എന്നാല് പിന്നീട് അവ എല്ലാരും കാണുന്ന തരത്തിൽ വക്കാൻ തുടങ്ങി. പക്ഷേ അത് കണ്ടിട്ടും ആരും ഒന്നും പറയാഞ്ഞത് റാണ്ടിയെ അൽഭുതപ്പെടുതിയിരുന്നു.

 

എംബറിൻ്റെ ശരീരം പാൽ പോലെ വെളുത്തത് ആയതിനാൽ അത് പോലെ തൻ്റെ ശരീരവും ആകാൻ വേണ്ടി റാണ്ടി പല ക്രീമുകളും ലാറ്റക്സ് പോലുള്ള കെമിക്കലുകളും തൻ്റെ ശരീരത്തിൽ ഉപയോഗിച്ചിരുന്നു.

 

എംബറിനോട് റാണ്ടിക്കുള്ള ആരാധന അതിൻ്റെ മൂർദ്ധന്യവസ്ഥയിൽ തന്നെ തുടരുമ്പോഴും അവൻ്റെ ശ്രദ്ധ മറ്റൊരു സംഭവത്തിൽ ഉടക്കി, കൊളംബൈൻ ഹൈസ്കൂൾ കൂട്ടക്കൊല.

Recent Stories

The Author

Elsa2244

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..🙂

  3. I will post my opinion after reading

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com