യൂട്യൂബ് വ്ലോഗിങ് കില്ലർ [Elsa2244] 78

Views : 2731

ഈ കാർട്ടൂൺ ഷോയുടെ ആരാധകരുടെ ചില ഓൺലൈൻ ഫോറംങ്ങളിൽ പറയുന്നത് പ്രകാരം ” ഒരുപാട് ആരാധകരുള്ള, കഥയിലെ ഒരു പ്രേത കഥാപാത്രമാണ് അവള്. മരിക്കുന്നതിന് മുൻപ്, ഒരു വലിയ റോക്ക് സ്റ്റാർ ആവണം എന്ന സ്വപ്നവുമായി ജീവിച്ചിരുന്ന ഹൈസ്കൂൾ പ്രായമുള്ള ഒരു സാധാരണ വിദ്യാർഥിനി ആയിരുന്നു എംബർ. ഒരു ദിവസം ഒരു ചെറുപ്പക്കാരൻ അവളെ രാത്രി സിനിമക്ക് ക്ഷണിക്കുന്നു. എംബർ അവന് വേണ്ടി രാത്രി മുഴുവൻ ഉറക്കളച്ച് കാത്തിരിക്കുന്നു. എത്ര വൈകിയാലും അവൻ വരും എന്നവൾ ആശ്വസിച്ചു. എന്നാല് നേരം വെളുത്തിട്ടും അവൻ വന്നില്ല. എംബർ ഏറെ വിഷമത്തോടെ വീട്ടിലേക്ക് മടങ്ങി പോയി. തലേ ദിവസത്തെ ഉറക്ക ക്ഷീണം കാരണം അവള് കിടന്ന പാടെ ഉറങ്ങിപ്പോയി. എന്നാല് തൻ്റെ വീടിന് അപ്രതീക്ഷിതമായി തീ പിടിച്ച വിവരം അവള് അറിഞ്ഞതെ ഇല്ല. ആ തീജ്വാലകളിൽ പെട്ട് എംബർ മരണപ്പെട്ടു. എന്നാല് കാർട്ടൂണിൽ അവള് പിന്നീട് പ്രേതമായി പുനർജനിക്കുന്നതായാണ് കാണിക്കുന്നത്.”

 

എംബറും അവളുടെ കഥയും റാണ്ടിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഒരു തരം ഭയപ്പെടുത്തുന്ന തരത്തിൽ ഉള്ള ആരാധന ആയിരുന്നു അവന് അവരോട് ഉണ്ടായിരുന്നത്. റാണ്ടി ഒരു പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. അതിന് എംബേഴ്‌സ് ഗോസ്റ്റ് സ്ക്വാഡ് എന്ന പേരും നൽകി. തീർച്ചയായും ഈ ചാനൽ റാണ്ടിക്ക് എംബറിനോടുള്ള ആരാധന കാണിക്കാൻ വേണ്ടി നിർമ്മിച്ചതായിരുന്നു.

 

വാർധക്യത്തെ റാണ്ടി വളരെ അധികം വെറുക്കുകയും ഭയക്കുകയും ചെയ്തിരുന്നു. മുപ്പത് വയസിനു മുകളിലേക്ക് ജീവിക്കുന്നത് അർത്ഥ ശൂന്യമാണ് എന്നാണ് റാണ്ടി അഭിപ്രായപ്പെട്ടത്, അതിനാൽ തന്നെ തനിക്ക് ചെറുപ്പമായിരിക്കുമ്പോൾ തന്നെ മരിക്കണം എന്ന് റാണ്ടി തീരുമാനിച്ചിരുന്നു. 60 വയസ് വരെ ഒക്കെ ജീവിക്കുന്നത് തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നും എങ്ങനെയാണ് ആളുകൾ ജീവിതത്തിലെ ഒരേ കാര്യങ്ങളെ തന്നെ പതിറ്റാണ്ടുകൾ വീണ്ടും വീണ്ടും ആവർത്തിച്ച് ചെയ്യുന്നത് എന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്നും റാണ്ടി ഒരു വീഡിയോയിൽ പറയുന്നുണ്ട്.

Recent Stories

The Author

Elsa2244

6 Comments

  1. ♥♥♥♥♥♥

  2. The flow is excellent, well connected contexts.
    No major spelling errors noted in pages.
    The underlying message – communication and care (with affection) is essential in family relationships?
    Its like reading the Malayalam translation of any English classic.

    Excellent, please continue

    1. Thank you..🙂

  3. I will post my opinion after reading

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com