മാന്ത്രികലോകം 2 [Cyril] 2289

മാന്ത്രികലോകം 2

Author – Cyril

 [Previous part]

 

കുറച്ച് കഴിഞ്ഞതും ഫ്രെൻ ന്റെ വായില്‍ നിന്നും ഒരു അലര്‍ച്ച പുറത്ത് വന്നു. അതെ സമയം അവന്റെ നെഞ്ചില്‍ ഒരു കറുത്ത നീളം കുറഞ്ഞ വാള്‍ പ്രത്യക്ഷപെട്ടു…. അത് അവന്റെ ഇടത് ബെഞ്ചിനെ തുളച്ച്…. ഹൃദയത്തെയും കുത്തി തകർത്തു കൊണ്ട് അതിന്റെ മുന കട്ടിലില്‍ തറച്ചു നിന്നു. അവന്റെ ശരീരത്തിൽ നിന്നും സകല രക്തവും നിമിഷനേരം കൊണ്ട്‌ പുറത്തേക്ക്‌ ഒഴുകി…. എന്നിട്ട് എല്ലാ രക്തവും അപ്രത്യക്ഷമായി. ഫ്രെൻ ന്റെ ശരീരം നിശ്ചലമായി.
*********

 

ഫ്രൻഷെർ

 

ഇന്നെങ്കിലും എനിക്ക് നന്നായി ഉറങ്ങാൻ കഴിയുമെന്ന് കരുതിയതാണ്.

പക്ഷേ…..!!

കട്ടിലില്‍ കിടന്ന് എന്റെ കണ്ണടച്ചതും ഉണരാന്‍ കഴിയാത്ത ഒരു മയക്കത്തിലേക്ക് ഞാൻ വഴുതി വീണു — അതോ വേറൊരു മനസ്സിലേക്ക്, വേറെ ആത്മാവിലേക്ക് ഞാൻ ലയിച്ച് ചേര്‍ന്നതാണോ…?

‘പേടിക്കേണ്ട ഫ്രെൻ….! ഞങ്ങൾ ക്ഷണകാന്തി പക്ഷികള്‍ മനുഷ്യരുമായി ആത്മബന്ധനം സൃഷ്ടിച്ച് കഴിഞ്ഞാല്‍ ആ മനുഷ്യരുടെ ആത്മാവ് ഇതുപോലെ “ആത്മസഞ്ചാരം” എന്ന പ്രക്രിയയ്ക്ക് വിധേയരാവാറുണ്ട്.

ആത്മസഞ്ചാരം മുഖേനെ നി അനവധി കാര്യങ്ങൾ മനസിലാക്കുകയും നേടുകയും ചെയ്യും…,

പൂര്‍ണ ശക്തി പ്രാപിച്ച് ഞാൻ തിരിച്ച് വന്നതിന്‌ ശേഷം എനിക്ക് നിന്നോട് ഒരുപാട്‌ കാര്യങ്ങൾ പറയാനുണ്ട്. ഇപ്പോൾ ഞാൻ —”

ക്ഷണകാന്തി പക്ഷി സംസാരിച്ച് തീരുന്നതിന് മുന്നേ എന്റെ ആത്മാവ് എന്റെ ശരീരത്തിൽ നിന്നും വിട്ടകന്നു.

എന്റെ ആത്മാവ് വേറെ ഏതോ ശരീരത്തിൽ ചേക്കേറി. അതിന്റെ മനസ്സുമായി ഒന്ന് ചേര്‍ന്നതും പല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.