മാന്ത്രികലോകം 2 [Cyril] 2288

തന്റെ പേരു വിളിക്കുന്നത് കേട്ടപ്പോള്‍ മാത്രമാണ്‌ റാലേൻ നടത്തം നിര്‍ത്തി ചിന്തയില്‍ നിന്നും മുക്തനായത്.

സംക്ഷോഭം നിറഞ്ഞ് നില്‍ക്കുന്ന ഓരോ മുഖത്തും നോക്കി അയാള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

അവസാനം തന്നെ വിളിച്ച ആ പോരാളിയും, മാന്ത്രികനും പിന്നെ തന്റെ ഉറ്റ സുഹൃത്ത് കൂടിയായ ലാവേഷ് ന്റെ മുഖത്ത് നോക്കി റാലേൻ ചെറുതായി തലയനക്കി.

യുദ്ധമത്സരകളിയുടെ പ്രധാന നിയന്ത്രകൻ കൂടിയാണ് ലാവേഷ്.

ശിബിരത്തിന്റെ നിയന്രകൻ ആണ് മാന്ത്രികമുഖ്യൻ റാലേൻ. അയാളുടെ തൊട്ട് താഴേ ലാവേഷ്. പിന്നെ അത് കഴിഞ്ഞാണ് മറ്റുള്ള അധ്യാപകര്‍.

“എല്ലാവരും ഇരുന്നോളൂ…”റാലേൻ പറഞ്ഞു.

എന്നിട്ട് അവരെല്ലാവരും അവിടെ ഉണ്ടായിരുന്ന കസേരകളിൽ ഇരിക്കാൻ തുടങ്ങിയതും റാലേൻ ധൃതിയില്‍ സംസാരിച്ചു —,

“പണ്ട്‌…, നാലായിരം വർഷങ്ങൾക്ക് മുമ്പ്‌ നന്മയുടെ പക്ഷത്ത് ഉണ്ടായിരുന്ന ശില്‍പിയുടെ സഹോദരൻ, മലാഹി, ഒഷേദ്രസിന്റെ ബന്ധനവാളിനെ അതിന്റെ പീഠത്തില്‍ നിന്നും വലിച്ചെടുത്തതും… പിന്നെ ആ കറുത്ത വാളിൽ നിന്നും ഒഷേദ്രസിന്റെ രക്തം സ്വീകരിച്ച് മലാഹി ആ ദൈവത്തിന്റെ പക്ഷം ചേര്‍ന്നതും നമ്മൾ എല്ലാവർക്കും അറിയാം……!”

ഇപ്പോൾ ഈ വിഷയത്തെ മുന്നോട്ട് കൊണ്ടുവരേണ്ട കാരണം എന്താണെന്നു ആര്‍ക്കും മനസ്സിലായില്ല. പക്ഷേ ആ ഇരുപത്തിരണ്ടു പേരും റാലേൻ പറഞ്ഞതിനോട് തലയാട്ടി.

“ഇന്നു, മറ്റൊരു വ്യക്തി കൂടി ഒഷേദ്രസിന്റെ അനുയായിയായി മാറിയിരിക്കുന്നു എന്ന ശില്‍പ്പിയുടെ മനസന്ദേശം എനിക്ക് ലഭിച്ചു…!”

ഉടനെ അവിടെ കൂടിയിരുന്ന എല്ലാവരും ഞെട്ടി. അവരുടെ വായിൽ നിന്നും പല തരത്തിലുള്ള ശബ്ദങ്ങള്‍ പുറത്ത്‌ വന്നു.

എല്ലാ കണ്ണുകളിലും ക്രോധം നിറഞ്ഞ് നിന്നു.

“ആരാണ് ആ ദ്രോഹി…?!” ശിബിരത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ ലോഹങ്ങളുടെയും ചരിത്രം പഠിപ്പിക്കുന്ന അധ്യാപിക നലീഷ കോപത്തോടെ ചോദിച്ചു.

“അത് ആരാണെന്ന് വ്യക്തമാക്കാന്‍ ശില്‍പ്പി തയ്യാറല്ല.”റാലേൻ പറഞ്ഞു.

“മാന്ത്രികന്‍ ആണോ…? അതോ പോരാളിയോ……? അതോ ഈ രണ്ട് ശക്തിയുമുള്ള വ്യക്തിയാണോ…?”മാന്ത്രികവിദ്യ പഠിപ്പിക്കുന്ന അധ്യാപിക ഋഷനി മുഖം കറുപ്പിച്ച് കൊണ്ട് ചോദിച്ചു .

പിന്നേ പലരുടെ വായിൽ നിന്നും പലതരത്തിലുള്ള ചോദ്യങ്ങൾ ഉയരാൻ തുടങ്ങി.

“നമ്മുടെ ശിബിരത്തിൽ ഉള്ള ഒരു വ്യക്തി എന്നാണ് ശില്‍പ്പി പറഞ്ഞത്.”

റാലേൻ പറഞ്ഞത് കേട്ട് എല്ലാവരും നിശബ്ദരായി, എന്നിട്ട് സംഭ്രമത്തോടെ എല്ലാവരും പരസ്പരം നോക്കി.

“പല വര്‍ഷങ്ങളായി അഭ്യസനം കഴിഞ്ഞ് ഇവിടെ ശിബിരത്തിൽ ജോലി ചെയ്യുന്ന മുന്നൂറോളം വ്യക്തികൾ ഉണ്ട്… ശിബിരത്തിൽ സ്ഥിതി ചെയ്യുന്ന മാന്ത്രികവനത്തിൽ പലകാര്യങ്ങളും ചെയ്യുന്ന ഇരുനൂറോളം വ്യക്തികളും ഉണ്ട്… അതുകൂടാതെ ഇരുനൂറോളം മാന്ത്രികർ ശിബിരത്തെ പരിപാലിക്കുന്നവരാണ്…!! ഇവര്‍ എല്ലാവരെയും എപ്പോഴും സംശയത്തോടെ നോക്കാനും നിരീക്ഷിക്കാനും നമുക്ക് കഴിയില്ല,റാലേൻ…” ലാവേഷ് വികാര ശൂന്യമായ മുഖത്തോടെ പറഞ്ഞു.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.