മാന്ത്രികലോകം 2 [Cyril] 2288

പെട്ടന്ന് പിറകില്‍ നിന്നും എന്റെ പേര്‌ പറഞ്ഞുള്ള വിളി കേട്ടു ഞാനും ദനീരും തിരിഞ്ഞുനോക്കി.

അത് ആരാണെന്ന് കണ്ടതും രോഷവും വെറുപ്പും എല്ലാം എന്റെ തലയ്ക്ക് പിടിച്ചു.

“ഫ്രേയ…!”

പല്ല് ഞെട്ടിച്ചുകൊണ്ട് ഞാൻ മുരണ്ടു. പക്ഷേ അവള്‍ അതൊന്നും ശ്രദ്ധിച്ചില്ല.

സുല്‍ത്താന്‍റെ സുഹൃത്തും അവന്റെ ഗണത്തില്‍ പെട്ടവളുമാണു ഫ്രേയ. എന്നെപോലെ അവളും ഐന്ദ്രികയാണ്.

എപ്പോഴും ഫ്രെന്നിനെ മാത്രം ചിന്തിച്ചു കൊണ്ട് നടക്കുന്ന അവള്‍ക്ക് മറ്റെന്തെങ്കിലും കാണാനോ, ശ്രദ്ധിക്കാനോ, മനസ്സിലാക്കാനോ എങ്ങനെ കഴിയാനാണു.

അവളെ കാണുമ്പോൾ എല്ലാം എനിക്ക് ദേഷ്യം തലയ്ക്ക് പിടിക്കും.

സുല്‍ത്താനോട് പോലും നിമിഷത്തില്‍ നൂറു വട്ടം അവൾ ഫ്രെന്നിനെ കുറിച്ച് എന്തെങ്കിലും പറഞ്ഞ്‌ കൊണ്ടിരിക്കും. പണ്ടേ ‘ഫ്രെൻ’ എന്നു കേൾക്കുമ്പോൾ സുല്‍ത്താന്റെ മുഖം ചുളുങ്ങിയ കുടം പോലെയാകും. അങ്ങനെയുള്ള അവനോടാണ് ഇവള്‍ ഫ്രെന്നിനെ പുകഴ്ത്തി പറയുന്നത്.

അവസാനം ഫ്രേയയുടെ വായിൽ നിന്നും ഫ്രെൻ ന്റെ പേരു കേട്ടുകേട്ട് ഭ്രാന്ത് പിടിച്ച സുല്‍ത്താന്‍…,, നാളെ നടക്കാൻ പോകുന്ന യുദ്ധമത്സരകളിയില്‍ അവളെ തന്റെ ഗണത്തില്‍ ചേര്‍ക്കില്ല എന്നു അവളോട് പരസ്യമായി പറഞ്ഞു.

ഇപ്പോൾ അവള്‍ക്ക് എന്താണ്‌ വേണ്ടതെന്ന് എനിക്കറിയാം. ഞാൻ അവളെ തുറിച്ച് നോക്കി.

ദനീരിന്റെ സാന്നിധ്യം അവളെ ഭയപ്പെടുത്തി എങ്കിലും അവള്‍ എന്റെ അടുത്തുവന്നു നിന്നു.

“എന്തുകൊണ്ട്‌ ഫ്രെൻ ഇന്നു പരിശീലനത്തിനും പഠനത്തിനും വന്നില്ല…?”

എന്റെ കുറ്റം കാരണം അവന്‍ വന്നില്ല എന്ന പോലെയാണ് അവള്‍ എന്നോട് ചോദിച്ചത്.

എന്റെ കണ്ണ് കത്തി ജ്വലിച്ചു…… ഉള്ളില്‍ ചെറിയൊരു അസൂയ മിന്നിമറഞ്ഞു……,,

ഇനി ഫ്രെൻ ന്റെ പേര് ഫ്രെയ പറയുമ്പോൾ ഇവളുടെ വായും മൂക്കും നല്ലോണം വേദനിക്കണം…… ഞാൻ വേദനിപ്പിക്കും…,,

എന്റെ മുഷ്ടി ചുരുട്ടി കൊണ്ട് അവളുടെ വായും മൂക്കും നോക്കി രണ്ടു പൊട്ടിക്കാൻ തുടങ്ങിയതും ദനീർ എന്നെ പതിയെ തള്ളിമാറ്റി.

“ഒറ്റക്കിരുന്ന് ആയുധം കൊണ്ടുള്ള പുതിയൊരു തന്ത്രം അവന്‍ പരിശീലിക്കുന്നു. അതുകൊണ്ടാണ് അവന്‍ ഇന്ന് വരാത്തത്.” ദനീർ പറഞ്ഞു.

“ഹയ്യോ..!!, എന്തൊരു മണ്ടിയാണ് ഞാൻ… ശിബിരത്തിൽ ഫ്രെന്നിനു മാത്രമേ നിമിഷനേരം കൊണ്ട് പുതിയ പുതിയ ആയുധ തന്ത്രങ്ങളേ കണ്ടുപിടിക്കാനും പരിശീലിക്കാനും കഴിയുകയുള്ളു…, അവന്‍ ഇന്നു വരാതിരുന്നപ്പോൾ ആ കാരണത്തെ ഞാൻ സ്വയം മനസ്സിലാക്കണമായിരുന്നു…”

അവളുടെ സംസാരം കേട്ടു എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു.

“വേറെയും ചിലത് ഇപ്പോൾ ഈ നിമിഷം നീ മനസ്സിലാക്കുമെഡി……!! നിന്നെ ഞാൻ ആമ്പൽക്കുളത്തിൽ കൊണ്ടിടും…”

അതും പറഞ്ഞ്‌ അവളുടെ മുഖത്തിനു നേരെ ഞാൻ എന്റെ കൈ വീശി…… പക്ഷേ ദനീർ എന്നെ ഒരു കുഞ്ഞിനെ പോലെ പൊക്കിയെടുത്ത് വട്ടം തിരിഞ്ഞ് എന്നെ നിലത്ത് നിർത്തി.

വെട്ടിത്തിരിഞ്ഞ് ഞാൻ അവനെ തുറിച്ച് നോക്കി. അവളോടുള്ള എന്റെ രോഷം അടങ്ങുന്നില്ല…!!

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.