മാന്ത്രികലോകം 2 [Cyril] 2288

ഉടനെ ശ്വാസം എന്റെ ഉള്ളിലേക്ക് ആഞ്ഞ് വലിച്ചുകൊണ്ട് എന്റെ കട്ടിലില്‍ ഞാൻ എഴുന്നേറ്റിരുന്നു.

എന്തെല്ലാം ആണ് എനിക്ക് സംഭവിച്ചതെന്ന് എനിക്ക് ഒരു നിശ്ചയവുമില്ല… പക്ഷേ ഇപ്പോൾ ഞാൻ ജീവനോടെ ഉണ്ട് എന്ന ചിന്ത എന്നെ ആശ്വസിപ്പിച്ചു.

ആ ആശ്വാസം ഒരു നിമിഷം പോലും നീണ്ടു നിന്നില്ല…… കാരണം എന്റെ മാന്ത്രികബോധം ആദ്യമായി എന്നോട് സംസാരിച്ചു.

അത് എന്നോട് സംസാരിച്ചത് കൊണ്ടല്ല എന്റെ സമാധാനം നഷ്ടമായത് — പക്ഷേ അത് പറഞ്ഞ കാര്യങ്ങള്‍ കാരണമാണ് എന്റെ സമാധാനം നശിച്ചത്—,

‘അറിയാതെ ആണെങ്കിൽ പോലും വിവരദോഷിയായ നി സ്വമനസ്സാലെ ആ ബന്ധനവാളിനെ ഒഷേദ്രസ് ന്റെ പീഠത്തില്‍ നിന്നും വലിച്ചെടുത്തു……,,

ആയതിനാൽ ഒഷേദ്രസിന് നിന്റെ മനസ്സിൽ നിയന്ത്രണ ബന്ധനം സൃഷ്ടിക്കാന്‍ സാധ്യമായി……,,

അതിന്റെ ഫലമായാണ് നിന്റെ രക്തം നിന്നില്‍ നിന്നും പുറം തള്ളപ്പെടുകയും, ഒഷേദ്രസിന്റെ രക്തം നിന്റെ ശരീരത്തിൽ വ്യാപിക്കുകയും ചെയ്തത്……! ഇനി ഒഷേദ്രസ് ന്റെ ശക്തി നിന്നെ സ്വാധീനിക്കും…..!! ഒഷേദ്രസിനു നിന്നെ നിയന്ത്രിക്കാൻ കഴിയും….! നി ഒഷേദ്രസ് ന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു, മൂഡാ…!’

അത് കേട്ട് ഒരു ഞെട്ടലോടെ ഞാൻ കട്ടിലില്‍ എന്റെ കൈയും കുത്തി തല താഴ്ത്തി കിതച്ചു.

‘നല്ലത് മാത്രം ആഗ്രഹിക്കുന്ന ദൈവങ്ങളെ നശിപ്പിച്ച് എല്ലാ ശക്തികളേയും, ലോകങ്ങളെയും തന്റെ നിയന്ത്രണത്തിൽ കൊണ്ട്‌ വരാൻ ഒഷേദ്രസ് ശ്രമിച്ചു.

പക്ഷേ…. ആകാശത്തിന്റെ ദൈവമായ കൈറോൺ — ഭൂമിയുടെ ദൈവമായ നോഷേയ — യുദ്ധത്തിന്റെ ദൈവമായ അയോറസ് — സമാധാനത്തിന്റെ ദൈവമായ ഏറെൻ — മാന്ത്രികത്തിന്റെ ദൈവമായ ഹിഷേനി എന്നിവർ ദുഷ്ട ദൈവമായ ഒഷേദ്രസ് നൂം ആ ദൈവത്തിന് കൂട്ട് നിന്ന മറ്റനേകം ദൈവങ്ങള്‍ക്കും എതിരായി യുദ്ധം ചെയ്തു.

എന്നാല്‍ മരണത്തിന്റെയും പാതാളത്തിന്റെയും ദൈവമായ റീനസ് മാത്രം ആര്‍ക്കും തുണയായി നിന്നില്ല.

ആ യുദ്ധത്തിൽ ഏര്‍പ്പെട്ടിരുന്ന എല്ലാ ദൈവങ്ങളുടെ ശക്തിയും ക്ഷയിച്ചു പോകുകയും ചെയ്തു.

ഇപ്പോൾ എല്ലാ ദൈവങ്ങളും നിഷ്‌ക്രിയാവസ്ഥയിൽ ആണ്‌. പക്ഷേ ഒഷേദ്രസിന്റെ ശക്തി വളരെ വേഗത്തിൽ തിരിച്ച് ലഭിച്ചു കൊണ്ടിരിക്കുന്നു. ഒഷേദ്രസ് ഏതുസമയത്തും നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഉണരാന്‍ സാധ്യതയുണ്ട്.

അതിനുശേഷം എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പറയാൻ കഴിയില്ല.

ഇപ്പോൾ ചില സാഹചര്യങ്ങളിൽ നിന്റെ ശക്തിക്ക് ഒഷേദ്രസിന്റെ നിയന്ത്രണ ആകര്‍ഷണത്തിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞേക്കാം, പക്ഷേ ഒഷേദ്രസ് പൂര്‍ണമായി ഉണര്‍ന്നാൽ നി ഒഷേദ്രസിന്റെ വെറും അടിമ മാത്രമായി തീരും…’

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.