മാന്ത്രികലോകം 2 [Cyril] 2288

മൈതാനത്തിൽ ഉണ്ടായിരുന്ന മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ വായും പൊളിച്ച് നോക്കി നിന്നു.

അവർ രണ്ടുപേരും കുറച്ച് നേരത്തേക്ക് അനങ്ങാതെ നിന്നിട്ട് അകന്നു മാറി.

സ്തംഭിച്ചു നിന്ന എന്നെ സിദ്ധാര്‍ത്ഥ് നോക്കി. എന്റെ മുഖത്ത് ഉണ്ടായിരുന്ന അതേ വികാരം തന്നെ അവന്റെയും മുഖത്ത് പ്രതിഫലിച്ചത്. അവന്‍ വേഗം തന്റെ കഠാര ഫ്രെൻഷർ ന്റെ കഴുത്തിൽ നിന്നും മാറ്റി, എന്നിട്ട് അവനില്‍ നിന്നും കുറച്ച് മാറി നിന്നു.

ഞാൻ ഫ്രെൻഷർനെ സൂക്ഷിച്ചു നോക്കി. അവന്റെ ശ്രദ്ധ ഇപ്പോഴും ഇവിടെ എങ്ങു മില്ല. അവന്‍ തോറ്റത് എങ്കിലും അറിഞ്ഞോ എന്നാണ് ഇപ്പോൾ എന്റെ സംശയം. അവന്‍ ഏതോ ഘാട ചിന്തയില്‍ ആയിരുന്നു.

ഫ്രൻഷെർ നെ എപ്പോഴും ഞാനൊരു എതിരാളിയായി മാത്രമേ കണ്ടിട്ടുള്ളു… ഞങ്ങൾ തമ്മില്‍ നടക്കുന്ന എല്ലാ പരീക്ഷണ ഏറ്റുമുട്ടലുകളിലും അവനെ തോല്‍പ്പിക്കണം എന്ന ഒറ്റ ചിന്ത മാത്രമേ എനിക്ക് ഉള്ളു.

സത്യത്തിൽ ശിബിരത്തിൽ ഉള്ള എല്ലാവരുടെയും ആഗ്രഹം അതുതന്നെയാണ്…,,

പക്ഷേ അവന്‍ ഒരിക്കലും മറ്റുള്ളവരോട് തോൽക്കുന്നതു എനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്.

അശ്രദ്ധ കാരണം ആണെങ്കിൽ പോലും ഇപ്പോൾ അവന്‍ തോറ്റത് കാരണം എനിക്ക് അവനോട് ദേഷ്യം തോന്നി.

ഞാനും ഫ്രെൻഷർ ഉം തമ്മിലുള്ള ശത്രുത തുടങ്ങിയിട്ട് ഇപ്പോൾ ആറേഴു വര്‍ഷമായി എന്നു തോനുന്നു.

എന്തിനാണ് ഞങ്ങൾ തമ്മില്‍ ഈ ശത്രുത എന്നു ചോദിച്ചാല്‍ അതിനു ശെരിയായ ഉത്തരം എനിക്കോ അവനോ പറയാൻ കഴിയില്ല.

‘അസൂയയാണ് കാരണം…’ എന്റെ മനസാക്ഷി പറഞ്ഞത് കേട്ടില്ലെന്നു ഞാൻ നടിച്ചു.

ഞങ്ങൾ തമ്മില്‍ ശെരിക്കും ശത്രുതയുണ്ടൊ എന്നു ചോദിച്ചാൽ അതിനും ശരിക്കുള്ള ഉത്തരം അറിയില്ല.

പരിശീലന സമയത്തും അല്ലാത്തപോഴും അവനെ ഞാൻ എന്റെ എതിരാളിയായി മാത്രമേ കണ്ടിട്ടുള്ളു.

അവനില്‍ എന്തു കണ്ടിട്ടാണ് സാഷ അവന്റെ കൂടെ കൂടിയത് എന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.

എന്തുകൊണ്ട്‌ അവള്‍ക്ക് എന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല എന്നും മനസ്സിലാകുന്നില്ല.

ആയുധങ്ങളിൽ ഫ്രെൻഷർ എന്നെക്കാളും പ്രാഗല്ഭ്യം ഉള്ളവനാണെന്നു പുറമെ ആരോടും ഞാൻ സമ്മതിക്കില്ല എങ്കിലും എന്റെ വഞ്ചകന്‍ മനസ്സ് അവന്റെ കഴിവിനെ എപ്പോഴോ അംഗീകരിച്ചു കഴിഞ്ഞിരുന്നു.

വൈകുന്നേരങ്ങളിൽ മാന്ത്രികവനത്തിന്റെ അതിര്‍ത്തിയിലുള്ള ചെറിയ തുറസ്സായ സ്ഥലത്ത്‌ അവനും ദനീരും സ്ഥിരമായി വാള്‍ കൊണ്ടുള്ള പരിശീലനം നടത്തുന്നത്‌ ശിബിരത്തിൽ ആര്‍ക്കും അറിയില്ല എന്നാണ് അവരുടെ വിചാരം. പക്ഷേ എല്ലാവർക്കും അക്കാര്യം അറിയാം എന്നതാണ് സത്യം.

എന്തുകൊണ്ടോ എല്ലാ ദിവസവും അവരുടെ ആ പരിശീലനം ഞാൻ മറഞ്ഞിരുന്നു കാണാറുണ്ട് — അതിൽ നിന്നും വാള്‍ കൊണ്ടുള്ള പുതിയ തന്ത്രങ്ങളെ മനസ്സിലാക്കാൻ കഴിയുമെന്ന വിചാരം കാരണമാണെന്ന് ഞാൻ കരുതുന്നു.

അതിനെ പരിശീലനം എന്ന് പറയാൻ കഴിയില്ല — ശരിക്കുള്ള യുദ്ധം പോലെയാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്.

തലയ്ക്ക് വെളിവുള്ള ആരും രാക്ഷസമനുഷ്യനുമായി പരിശീലനം അല്ലെങ്കിൽ യുദ്ധം ചെയ്യാൻ ദൈര്യപ്പെടില്ല. പക്ഷേ ഫ്രെൻഷർ എപ്പോഴും ദനീരുമായി ശെരിക്കും യുദ്ധം ചെയ്താണ് പരിശീലനം നടത്തുന്നത്.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.