മാന്ത്രികലോകം 2 [Cyril] 2288

റാലേൻ പറഞ്ഞത് കേട്ടു ലാവേഷ് മിഴിച്ചിരുന്നു.

“മലാഹിയേ ഘാതകവാൾ എന്തിന്‌ നിഷേധിച്ചു എന്നു നമുക്കറിയാം. അപ്പോൾ ഈ വിദ്യാർത്ഥി… ഒഷേദ്രസിന്റെ നിയന്ത്രണം… ഘാതകവാൾ—”

റാലേൻ പെട്ടന്ന് ലാവേഷ് ന്റെ സംസാരത്തിന് ഭംഗം വരുത്തിക്കൊണ്ട് ഇടക്ക് സംസാരിച്ചു —,

“ഈ പ്രപഞ്ചത്തിലെ അവസാനത്തെ ക്ഷണകാന്തി പക്ഷിയും ആ വിദ്യാർത്ഥിയുമായി ആത്മബന്ധനം സൃഷ്ടിച്ച് കഴിഞ്ഞിരിക്കുന്നു, ലാവേഷ്…!”

ഇത് കേട്ടതും ലാവേഷ് കസേരയില്‍ നിന്നും ചാടി എഴുനേറ്റു…,എന്നിട്ട് കൂട്ടില്‍ അകപ്പെട്ട മൃഗത്തെ പോലെ തലങ്ങും വിലങ്ങും നടക്കാൻ തുടങ്ങി. അയാളുടെ മുഖം ക്ഷോഭിച്ചിരുന്നു.

കുറച്ച് കഴിഞ്ഞ് അയാൾ നിന്നു, എന്നിട്ട് റാലേനെ ദുഃഖത്തോടെയും ഭീതിയോടെയും നോക്കി.

“അപ്പോൾ ആ വ്യക്തി ഒരു മാന്ത്രികനും പോരാളിയും ആയിരിക്കണം……!”

റലേൻ തല കുലുക്കി സമ്മതിച്ചു.

“മാന്ത്രിക—പോരാളി, ക്ഷണകാന്തിപക്ഷി, ഘാതകവാൾ — ഈ മൂന്നും ഇപ്പോൾ ഒരു ശക്തിയായി മാറിക്കഴിഞ്ഞു അല്ലേ…?” ലാവേഷ് തന്റെ അടുത്ത ചോദ്യം ചോദിച്ചു.

അതിനും റാലേൻ തല കുലുക്കി സമ്മതിച്ചു.

“ഇപ്പോൾ ആ വ്യക്തി ഒഷേദ്രസിന്റെ നിയന്ത്രണത്തിലും ആണ്!! ഇതിന്റെ പൊരുള്‍ എന്താണെന്ന് നിനക്ക് മനസ്സിലായോ, റാലേൻ…?”

റാലേൻ തന്റെ സുഹൃത്തിനെ ദുഃഖത്തോടെ നോക്കി.

“ഈ മൂന്ന് ശക്തികളും ഒന്നായി മാറി കഴിഞ്ഞു……!! ഇനി ആ വിദ്യാര്‍ത്ഥിക്ക് അവസാനത്തെ ആ കര്‍മ്മം കൂടി ചെയ്യാൻ കഴിഞ്ഞാൽ — ഇതുവരെ വെറും ‘ഘാതകവാൾ’ ആയിരുന്നു ആ വാള്‍ ‘ദൈവഘാതകവാൾ’ ആയി പരിണാമം പ്രാപിക്കും.

പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട് ഇന്നു ഇതുവരെ — ദൈവങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്താലോ…, അല്ലെങ്കിൽ മറ്റ് വിവിധ ശക്തികള്‍ ഏതെങ്കിലും ദൈവത്തിന്റെ കൂട്ട് ചേര്‍ന്നു ദൈവങ്ങളുടെ മേല്‍ ആക്രമണം നടത്തിയാൽ പോലും ആ ദൈവത്തിന്റെ ശക്തിയെ താല്‍ക്കാലികമായി മാത്രമെ ക്ഷയിപ്പിക്കാൻ കഴിയുമായിരുന്നുള്ളു…,

ശക്തി നഷ്ടപ്പെട്ട ആ ദൈവം നിഷ്‌ക്രിയാവസ്ഥയിലേക്ക് പോകുകയും… പിന്നീട് പൂര്‍ണ ശക്തി പ്രാപിച്ച് തിരികെ വരികയും ചെയ്യുമായിരുന്നു.

പക്ഷേ ഇപ്പോൾ ആ അവസാനത്തെ കര്‍മ്മം കൂടി സ്വയം നശിക്കാതെ പൂര്‍ത്തിയാക്കാന്‍ ആ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞാൽ ആ വ്യക്തിക്ക് ദൈവങ്ങളെ പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയും…!!”റാലേൻ ചെറുതായി വിറച്ചു കൊണ്ട് പറഞ്ഞു.

കുറച്ച് നേരത്തേക്ക് അവർ രണ്ടുപേരും ഗാഢമായ ചിന്തയില്‍ മുഴുകി.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.