മാന്ത്രികലോകം 2 [Cyril] 2288

സഹിക്കാൻ കഴിയാത്ത വേദന….. കട്ടിലില്‍ കിടന്ന് മരണ വെപ്രാളം ഞാൻ കാണിക്കാൻ തുടങ്ങി…!!

ഞാൻ മരിക്കുകയാണ്……!!

പക്ഷേ പെട്ടന്ന് ഏതോ ഒരു ശക്തി എന്റെ ശരീരത്തെ പൊതിഞ്ഞു. ആ ശക്തി എന്റെ ഓരോ കോശങ്ങളിലും അലിഞ്ഞ് എന്റെ ശരീരത്തെ നിമിഷ നേരം കൊണ്ട് ഭേദമാക്കി — ആ ശക്തി എന്നെ പൂര്‍വ്വ സ്ഥിതിയിലേക്ക് മാറ്റി കഴിഞ്ഞിരുന്നു.

അത് ക്ഷണകാന്തി പക്ഷിയാണെന്ന് അപ്പോഴാണ് മനസ്സിലായത്.

‘എന്റെ ക്ഷയിച്ച ശക്തിക്ക് ഇനിയും നിന്നെ രക്ഷിക്കാൻ കഴിയില്ല…. ഇത്രയും നേരം നിഷ്‌ക്രിയാവസ്ഥയിൽ പോകാതെ ഞാൻ പിടിച്ചു നിന്നു… പക്ഷേ ഇനി എനിക്ക് കഴിയില്ല.

നേരത്തെ നിന്റെ ആത്മാവ് കയറിയത് ശില്‍പ്പിയുടെ മനസില്‍ അല്ലായിരുന്നു — മലാഹിയുടെ മനസ്സിലാണ് നി പ്രവേശിച്ചത്. അതിന്റെ വഞ്ചനയിൽ നി നിസ്സാരമായി വീണു കൊടുത്തു.

നിനക്ക് ഉയർന്ന തരത്തിലുള്ള അറിവും ശക്തിയും ഉണ്ടായിട്ട് പോലും നിന്റെ അഹങ്കാരവും, ചിന്തിക്കാതെ എടുത്ത് ചാടിയത് മൂലമാണ് ഇപ്പോൾ ഇതെല്ലാം നമ്മൾ അനുഭവിച്ചതും ഇനിയും അനുഭവിക്കാന്‍ ഇരിക്കുന്നതും… ഇതിനെ എല്ലാം നേരിടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല…… നിന്നെ ഞാൻ തിരഞ്ഞെടുത്തത് ഓര്‍ത്തു ഞാൻ ദുഃഖിക്കുന്നു, ഫ്രെൻ’

ക്ഷണകാന്തിപക്ഷി ദേഷ്യവും ദുഃഖവും കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

അതോടെ ക്ഷണകാന്തിപക്ഷി എന്റെ ആത്മാവില്‍ പൂര്‍ണമായി ലയിക്കുന്നത് ഞാൻ അറിഞ്ഞു.

അപ്പോ അത് ശില്‍പ്പി അല്ലായിരുന്നോ?

പക്ഷേ ശില്‍പ്പിയെ പോലെ രൂപസാദൃശ്യം ഉള്ള മലാഹിയെ എനിക്കെങ്ങനെ തിരിച്ചറിയാൻ കഴിയുമായിരുന്നു? മലാഹി ആരാണെന്ന് പോലും എനിക്ക് അറിയില്ല. ശില്‍പ്പിയെ പോലും കഴിഞ്ഞ രാത്രിയാണ് ഞാൻ ആദ്യമായി കണ്ടത് തന്നെ.

ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായില്ല…… പക്ഷേ ഞാൻ ഗുരുതരമായ ഏതോ പ്രശ്നം സൃഷ്ടിച്ചു എന്നു മാത്രം മനസ്സിലായി.

പെട്ടന്ന് അദൃശ്യമായ എന്തോ ഒന്ന് എന്റെ നെഞ്ചിനെ തുളച്ചു — ഉടനെ എന്റെ വായിൽ നിന്നും ഒരു അലര്‍ച്ച പുറത്ത് വന്നു.

അപ്പോഴാണ് എന്റെ മനസില്‍ ആ ദൃശ്യം തെളിഞ്ഞത്.

ആ കറുത്ത വാള്‍ എന്റെ ഹൃദയത്തെ തകർത്തു കൊണ്ട് കട്ടിലില്‍ തറച്ചു നിന്നു.

എന്റെ ശരീരത്തിൽ നിന്നും മുഴുവന്‍ രക്തവും പുറത്തേക്ക് ഒഴുകി, അവസാനത്തെ തുള്ളി രക്തവും എന്റെ ദേഹത്ത് നിന്ന് പുറത്ത്‌ പോയതും ആ രക്തം എല്ലാം അപ്രത്യക്ഷമായി — എന്റെ ശരീരവും നിശ്ചലമായി.

അതേസമയം ആ വാളിന്റെ കുഴൽ പോലത്തെ പിടിയില്‍ നിന്നും ഒരു തുള്ളി ദ്രാവകം ഒഴുകി എന്റെ ഹൃദയത്തിൽ ഇറങ്ങി അതിൽ ലയിച്ചു… ഉടനെ കറുത്ത വാളും അപ്രത്യക്ഷമായി.

എന്റെ നെഞ്ചിലും ഹൃദയത്തിലും കറുത്ത വാള്‍ സൃഷ്ടിച്ച എല്ലാ മുറിവുകളും താനേ ഭേദമായി. ഒരു ചെറിയ പാട് പോലുമില്ലാതെ ഒരു നിമിഷം കൊണ്ട് എല്ലാം പഴയതുപോലെ ആയി.

പെട്ടന്ന് എന്റെ ഹൃദയത്തില്‍ നുഴഞ്ഞ് കയറിയ ആ ഒരു തുള്ളി രക്തം വര്‍ദ്ധിക്കാനും ആ രക്തം എന്റെ ശരീരത്തിൽ വ്യാപിക്കുകയും ചെയ്തു.

ചുരുങ്ങി കിടന്ന എന്റെ ഹൃദയം വികസിച്ചു… എന്റെ ശരീരത്തില്‍ എല്ലാ അവയവങ്ങളും പ്രവർത്തിക്കാൻ തുടങ്ങി……,,

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.