മാന്ത്രികലോകം 2 [Cyril] 2288

 

സുൽത്താൻ

 

കഴിഞ്ഞ ദിവസം ഫ്രെൻഷർ പരിശീലനത്തിനും പഠനത്തിനും പങ്കെടുത്തിരുന്നില്ല. എനിക്ക് അല്‍ഭുതം തോന്നി.

പക്ഷേ ഇന്നു രാവിലെ ഞാൻ മൈതാനത്തിന്‍റെ അടുത്ത് വന്നപ്പോൾ അവനെ കണ്ടു.

കഠാര പ്രയോഗിച്ച് മറ്റൊരു ഗണത്തിന്റെ നേതാവായ സിദ്ധാര്‍ത്ഥ് മായി അവന്‍ പരിശീക്കുന്നു.

സിദ്ധാര്‍ത്ഥ് അവന്റെ നല്ലോരു സുഹൃത്തും ആണ്. അവന്റെ മാത്രമല്ല സിദ്ധാര്‍ത്ഥ് എന്റെയും സുഹൃത്താണ്. ശിബിരത്തിൽ ഒട്ടുമിക്ക വിദ്യാര്‍ത്ഥികളോടൂം സിദ്ധാര്‍ത്ഥ് സൗഹൃദം സൃഷ്ടിച്ചിരുന്നു.

ഒറ്റ നോട്ടത്തില്‍ തന്നെ ഫ്രെൻഷർ ന്റെ ശ്രദ്ധ ഇവിടെ ഒന്നുമില്ല എന്നു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു…,,

അവനില്‍ നിന്നും ഞാൻ തീര്‍ത്തും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു മനസ്സിനെ അര്‍പ്പിക്കാത്ത ഒരു പരിശീലനം. പക്ഷേ അതാണ് ഇപ്പോൾ ഞാൻ അവനില്‍ കണ്ടത്.

പരിശീലനത്തിനിടെ സിദ്ധാര്‍ത്ഥ് പോലും അവന്റെ സുഹൃത്തായ ഫ്രെൻഷർനെ സംഭ്രാന്തിയോടെ നോക്കുന്നതു ഞാൻ കണ്ടു.

മൈതാനത്തിൽ ഉണ്ടായിരുന്ന മറ്റുള്ള വിദ്യാര്‍ത്ഥികളിൽ ചിലര്‍ അവരുടെ പരിശീലനം നിർത്തി മുഖം ചുളിച്ചു കൊണ്ട് ഫ്രെൻഷർനെ നോക്കുന്നുണ്ടായിരുന്നു — കാരണം,മനസ്സിനെ പൂര്‍ണമായി അര്‍പ്പിച്ചു കൊണ്ടുള്ള പരിശീലനം മാത്രമേ ഫ്രെൻഷർ കാഴ്ചവെച്ചിട്ടുള്ളു.

അവനെ മാതൃകയാക്കിയാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും പരിശീലിക്കുന്നത് — പിന്നെ,, ഇപ്പോൾ ഞാൻ പറഞ്ഞത് ഒന്നും തന്നെ പരസ്യമായി ഞാൻ ഒരിക്കലും അംഗീകരിക്കില്ല.

സിദ്ധാര്‍ത്ഥ് ഒരു മാന്ത്രികനും, കഠാര പ്രയോഗത്തില്‍ ഒരു തികഞ്ഞ അഭ്യാസിയുമാണ്. ഫ്രെൻഷർ കഴിഞ്ഞാൽ അടുത്തത് സിദ്ധാര്‍ത്ഥ് ആണ്.

സിദ്ധാര്‍ത്ഥിന്റെ കൂടെ ഞാനും കഠാര പരിശീലനം നടത്തിയിട്ടുണ്ട്…… പക്ഷേ അതിനെ കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

എല്ലാ ആയുധങ്ങളിലും ഫ്രെൻഷർ എങ്ങനെ ഉന്നതസ്ഥാനം വഹിക്കുന്നു എന്നു മാത്രം എനിക്ക് മനസ്സിലായില്ല… ഉടനെ എന്റെ മനസാക്ഷി എന്നെ കുറ്റപ്പെടുത്തി.

‘മറ്റുള്ളവർ രാവിലത്തെ മൂന്ന് മണിക്കൂര്‍ പരിശീലനം മാത്രം എടുത്തിരുന്നു. പക്ഷേ അവന്‍ മാത്രം ശിബിരത്തിൽ വന്നത് മുതലേ രാവിലത്തെ ആ മൂന്ന് മണിക്കൂര്‍ പരിശീലനവും പിന്നെ വൈകിട്ട് നാലു മണി മുതൽ പാതിരാത്രി കഴിയുന്നത് വരെ തുടര്‍ച്ചയായി പരിശീലനം നടത്തുന്നതും പതിവാക്കിയിരുന്നു. പിന്നീട് അവനെ കണ്ടാണ് നീയും മറ്റുള്ളവരും വൈകിട്ട് പരിശീലിക്കാൻ തുടങ്ങിയത്‌?’

ഇതെല്ലാം ഇപ്പോൾ ഓര്‍മ പെടുത്തിയ എന്റെ മനസ്സാക്ഷിയോട് എനിക്ക് ദേഷ്യം തോന്നി. അതുകൊണ്ട് എന്റെ മുന്നില്‍ കുറച്ചകലെ നടക്കുന്ന കഠാര പരിശീലനത്തെ ഞാൻ നോക്കി കൊണ്ട് മെല്ലെ നടന്നു.

എന്നും രാവിലെ സിദ്ധാര്‍ത്ഥ് ഫ്രെന്നുമായി പൊരുതുന്നത് പതിവാക്കി ഇരുന്നു. എന്നെങ്കിലും ഒരു ദിവസം ഒരിക്കൽ എങ്കിലും അവനെ തോല്പിക്കാന്‍ കഴിയുമെന്നായിരുന്നു അവന്റെ വിശ്വാ…!!

പെട്ടന്ന് ഞാൻ ഞെട്ടി… എന്റെ നടത്തം പോലും താന്നെ നിന്നു. എന്റെ ഒരു കാല്‍ അന്തരീക്ഷത്തില്‍ ഉയർന്ന് നിന്നു.

കാരണം സിദ്ധാര്‍ത്ഥ് ഫ്രെൻഷർനെ തോല്പിച്ചിരിക്കുന്നു.

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

സിദ്ധാര്‍ത്ഥിന്റെ കഠാര ഫ്രെൻഷർ ന്റെ കഴുത്തിൽ തൊട്ടും തൊടാതെയും നിന്നു. സിദ്ധാര്‍ത്ഥിന്റെ കൈ ചെറുതായി വിറയ്ക്കുന്നുണാടായിരുന്നു.

കാരണം ഫ്രെൻഷർനെ തോല്പിച്ചു എന്നത് അവന് പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.