മാന്ത്രികലോകം 2 [Cyril] 2288

അതുകൊണ്ട് — ഭീതിയുടെ ഗുഹയിലേക്ക് പോകാന്‍ എനിക്കുണ്ടായ പ്രേരണയില്‍ നിന്നും ഞാൻ തുടങ്ങി……,,,

“— അങ്ങനെ ശില്‍പ്പി എനിക്കൊരു വാള്‍ തന്നു…”

ഞങ്ങൾ തമ്മില്‍ നടന്ന യുദ്ധത്തെ കുറിച്ച് മാത്രം ഞാൻ വിശദമായി പറഞ്ഞു……,

“— അവസാനം ശില്‍പ്പിയുടെ കൈയിൽ ഒരു മുറിവിനെ എനിക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞു…… ഞാൻ വിജയിച്ചു എന്നു ശില്‍പ്പി പറഞ്ഞു…… അതോടെ എന്റെ ബോധം നഷ്ടമായി…… പിന്നെ ഇപ്പോഴാണ് ഞാൻ ഉണരുന്നതും നിങ്ങളെ കാണുന്നതും…!!”ഞാൻ പറഞ്ഞു അവസാനിപ്പിച്ചു.

ഞാൻ പറഞ്ഞ്‌ കഴിയുന്നത് വരെ അവർ രണ്ടുപേരും എന്നെ തടസ്സപ്പെടുത്താതെ എല്ലാം കേട്ടു. ഇടക്കൊക്കെ അവരുടെ മുഖങ്ങളില്‍ പല തരത്തിലുള്ള വികാരങ്ങള്‍ മിന്നിമറഞ്ഞു.

ഞാൻ മൗനമായതും കുറച്ച് നേരം അവർ രണ്ടുപേരും എന്നെ സംശയത്തോടെ നോക്കി.

“നി പറഞ്ഞ കാര്യങ്ങളില്‍ എന്തെല്ലാമോ പൊരുത്തക്കേട് ഉണ്ടു, ഫ്രെൻ…… നി എന്തെല്ലാമോ മറയ്ക്കുന്നു…!”സാഷ എന്നെ കുറ്റപ്പെടുത്തി.

“അപ്പോ നീയൊരു മാന്ത്രികന്‍ കൂടിയാണ്…!” ദനീർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “പക്ഷേ ഗുഹയിലെ അരൂപിക്ക് എന്ത് സംഭവിച്ചു…?”

“എനിക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞ്‌ കഴിഞ്ഞു. ഇനി എന്നോട് ഒന്നും ചോദിക്കരുത്.കുറച്ച് നേരം എനിക്ക് കിടക്കണം.”ലേശം അസ്വസ്ഥതയോടെ ഞാൻ പറഞ്ഞു.

അവരെന്നെ കുറെ നേരം നോക്കി നിന്നു. എന്നിട്ട് ഒന്നും പറയാതെ അവർ രണ്ടു പേരും പുറത്തേക്ക്‌ പോയി.

എനിക്ക് കുറ്റബോധം തോന്നി. പക്ഷെ അവരോട് കൂടുതലായി എന്തെങ്കിലും പറയും മുന്നേ അദ്യം എനിക്ക് ക്ഷണകാന്തി പക്ഷിയോട് സംസാരിക്കണം.

എത്ര ദിവസം കഴിഞ്ഞ് ക്ഷണകാന്തി പക്ഷി അതിന്റെ നിഷ്‌ക്രിയാവസ്ഥയിൽ നിന്നും ഉണരും എന്നുള്ളത് എനിക്കറിയില്ല — ഒരുപക്ഷേ മാസങ്ങളും വര്‍ഷങ്ങളും കടന്നുപോകാന്‍ വരെ സാധ്യതയുണ്ട്.

എന്റെ തലയ്ക്കു കൈയും കൊടുത്തു ഞാൻ ഇരുന്നു.
*********

അന്ന് വൈകിട്ട്, ശിബിരത്തിൽ ഉണ്ടായിരുന്ന എല്ലാ ഇരുപത്തിരണ്ടു അധ്യാപകരുടെ മനസ്സിലും മാന്ത്രികമുഖ്യൻ, റാലേൻ, സംസാരിച്ചു—,

‘എത്രയും വേഗം എല്ലാവരും യോഗമുറിയിൽ സമാഗതമാകണം.’എന്ന സന്ദേശം ആയിരുന്നു അതു.

അതുകൊണ്ട്‌ ഒരു നിമിഷം പോലും പാഴാക്കാതെ ഇരുപത്തിരണ്ടു അധ്യാപകരും ഉടനെ യോഗ മുറിയില്‍ എത്തി ചേര്‍ന്നു.

റാലേൻ യോഗമുറിയിൽ തന്നെ ഉണ്ടായിരുന്നു.

ക്ഷണിക്കപ്പെട്ടവർ വന്നത് പോലും അറിയാതെ തലയും താഴ്ത്തി പരിഭ്രാന്തിയോടെ തലങ്ങും വിലങ്ങും നടക്കുന്ന റാലേനിനേയാണ് എല്ലാവരും കണ്ടത്.

അവർ എല്ലാവരും ആശങ്കയോടെ പരസ്പരം നോക്കി.

കാര്യമായ എന്തോ പ്രശ്നം ഉണ്ടെന്നു മാത്രം എല്ലാവർക്കും മനസ്സിലായി.

“റാലേൻ…!”

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.