മാന്ത്രികലോകം 2 [Cyril] 2288

പക്ഷേ അത് ന്യായമായ ഒന്നാണെന്ന്‌ അവര്‍ക്ക് അംഗീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

കാരണം പ്രകൃതിയുടെ ശക്തി ലഭിക്കും മുന്നേ ആ വിദ്യാര്‍ത്ഥിക്ക് ഒഷേദ്രസിന്റെ കറുത്ത വാളിനെ പോലും പീഠത്തില്‍ നിന്നും വലിച്ചെടുത്ത് എത്താന്‍ കഴിഞ്ഞെങ്കില്‍…, അധ്യാപകരിൽ ആരെയെങ്കിലും സ്വാധീനിച്ച് മാന്ത്രിക മണ്ഡപത്തില്‍ കയറിപ്പറ്റി അവിടെനിന്നും ആ വിദ്യാര്‍ത്ഥിക്കു വേണ്ടുന്ന എല്ലാ എടുക്കാനും കഴിയും.

“പിന്നേ; സംശയാസ്പദമായി കാണുന്നതും തോന്നുന്നതും, അത് എത്ര ചെറുതായാലും എന്നെ അറിയിക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. തല്‍കാലം ഈ ചർച്ച ഇവിടെ അവസാനിച്ചിരിക്കുന്നു.” റാലേൻ എല്ലാവരോടുമായി പറഞ്ഞു.

പക്ഷേ തന്റെ സുഹൃത്ത് ലാവേഷ് നോട് അവിടെ തന്നെ ഇരിക്കാൻ അയാൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.

മറ്റുള്ളവർ ഓരോരുത്തരായി പുറത്തിറങ്ങി പോയി. അവസാനത്തെ ആളും പുറത്തിറങ്ങി വാതിലും അടച്ച് പോയശേഷം റാലേൻ നടന്ന് തന്റെ സുഹൃത്തിന്റെ മുന്നിലുള്ള കസേരയില്‍ തളര്‍ച്ചയോടെ ഇരുന്നു.

“സാധാരണയായി ഒരു വ്യക്തിക്ക് ബന്ധനവാളിനെ ഒഷേദ്രസിന്റെ പീഠത്തില്‍ നിന്നും വലിച്ചു ഊരാൻ സാധിച്ചാൽ… അത് ശില്‍പ്പിക്കെന്നല്ല മറ്റുള്ള ദൈവങ്ങള്‍ക്ക് പോലും അത് അറിയാൻ കഴിയില്ല, റാലേൻ…! അപ്പോ പിന്നെ ശില്‍പ്പി ഇതെങ്ങനെ അറിഞ്ഞു…? അതും അഭ്യസനം കഴിയാത്ത ഒരു വിദ്യാർത്ഥി ആണെന്ന് ശില്‍പ്പിക്ക് എങ്ങനെ ഉറപ്പിച്ച് പറയാൻ കഴിഞ്ഞു…?” ലാവേഷ് മുഖം ചുളിച്ചു കൊണ്ട് സംശയത്തോടെ ചോദിച്ചു.

റാലേൻ വളരെ ഗൗരവത്തോടെ തന്റെ സുഹൃത്തിനെ നോക്കി. എന്നിട്ട് പറഞ്ഞു—,

“ഘാതകവാൾ പോലും ആ വിദ്യാർത്ഥിയെ തന്റെ യജമാനനായി സ്വീകരിച്ചിരിക്കുന്നു, ലാവേഷ്.”

തന്റെ തലയില്‍ എന്തോ ഭാരമുള്ള വസ്തു വീണത് പോലെ ലാവേഷ് ഞെട്ടി പിടഞ്ഞു റാലേനെ തുറിച്ച് നോക്കി.

“ഈ പ്രപഞ്ചത്തില്‍ ആകെ രണ്ടു ഘാതകവാൾ മാത്രം ഉണ്ടെന്നും…, അത് ശില്‍പ്പിക്കും മലാഹിക്കും മാത്രം സ്വന്തമെന്നും…, പക്ഷേ പിന്നീട് മലാഹിയുടെ വാള്‍ അയാളെ നിഷേധിച്ചു എന്നും നിനക്കറിയാമല്ലോ…!! ആ വാള്‍ ഇപ്പോൾ ഈ പറഞ്ഞ വിദ്യാർത്ഥിയെ അതിന്റെ ഉടമയായി സ്വീകരിച്ചു കഴിഞ്ഞു.

ആ രണ്ടു വാളുകള്‍ക്കും പരസ്പരം സംസാരിക്കാൻ കഴിയും, അതുപോലെ അതിന്റെ ഉടമസ്ഥനോടും ആ വാളുകള്‍ക്ക് സംസാരിക്കാൻ കഴിയുമെന്ന് നി മറക്കരുത്.

തന്റെ ഉടമസ്ഥനു സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ഘാതകവാൾ അറിയും… അങ്ങനെയാണ് ശില്‍പ്പി ഇക്കാര്യം അറിഞ്ഞത്.”

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.