മാന്ത്രികലോകം 2 [Cyril] 2288

“പക്ഷേ ആ വ്യക്തി ഇപ്പോഴും ഒഷേദ്രസിന്റെ പിടിയില്‍ ആയിട്ടില്ല, ലാവേഷ്. ആ വ്യക്തിക്ക് പ്രകൃതിയുടെ ശക്തികൂടി ലഭിച്ചാല്‍ മാത്രമേ ഒഷേദ്രസിന്റെ ശക്തിക്ക് ആ വ്യക്തിയെ പൂർണ്ണമായി തന്റെ പിടിയില്‍ ആകാൻ കഴിയുകയുള്ളു. ആ വ്യക്തിക്ക് പ്രകൃതിയുടെ ശക്തിയെ സ്വീകരിക്കേണ്ട സമയം വരുമ്പോൾ മാത്രമേ ആ വിദ്യാർത്ഥി ആരാണെന്ന് ശില്‍പ്പി വെളിപ്പെടുത്തു എന്നാണ് ശില്‍പ്പി എന്നെ അറിയിച്ചത്.” അതും പറഞ്ഞ്‌ റാലേൻ മൗനമായി.

“ആ വിദ്യാർത്ഥി ഒഷേദ്രസിന്റെ പിടിയില്‍ ആയാല്‍ നല്ലവരായ ദൈവങ്ങളെ ഒഷേദ്രസിനു നശിപ്പിക്കാന്‍ കഴിയും. പിന്നെ എല്ലാ ലോകങ്ങളും അതിലെ ശക്തികളും ഒഷേദ്രസിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.”ലാവേഷ് പറഞ്ഞു.

“അങ്ങനെ വന്നാല്‍ എല്ലാ ലോകങ്ങളിലും അന്ധകാരം നിറയും.
പിന്നേ മനുഷ്യരെ വെറുക്കുന്ന ഒഷേദ്രസിന്റെ ക്രൂര പരീക്ഷണങ്ങളെ ആര്‍ക്കും തടയാൻ കഴിയില്ല.”റാലേൻ നെറ്റി തിരുമ്മി കൊണ്ട് മെല്ലെ പറഞ്ഞു.

ഒഷേദ്രസിന്റെ ലക്ഷ്യം എന്താണെന്ന് പുറത്ത് പറയാൻ ധൈര്യം ഇല്ലാതെ ആ രണ്ട് സുഹൃത്തുക്കളും നിസ്സഹായരായി മനസ്സില്‍ ഓര്‍ത്തു —,,

മനുഷ്യരെയും മാന്ത്രിക ജീവികളെയും ഇണകളാക്കി അതിൽ നിന്നും മനുഷ്യര്‍ അല്ലാത്ത പുതിയ തരം മാന്ത്രിക ജീവികളെ സൃഷ്ടിക്കുക…… ശേഷം മാന്ത്രിക മൃഗത്തിന്റെ ഇണയായി പുതിയ ജീവിയെ സൃഷ്ടിക്കാന്‍ സഹായിച്ച ആ മനുഷ്യനെ അതിക്രൂരമായി ദിവസങ്ങളോളം ചിത്രവധം ചെയ്ത ശേഷം മാത്രം കൊല്ലുക — ഇതാണ് ഒഷേദ്രസിന്റെ പ്രിയപ്പെട്ട വിനോദം. ഇങ്ങനെ തുടർന്നു ചെയ്തു എല്ലാ മനുഷ്യരെയും ഈ പ്രപഞ്ചത്തില്‍ നിന്നും തുടച്ചു നീക്കുക എന്നത് കൂടിയാണ് ഒഷേദ്രസിന്റെ വാശിയേറിയ നീചമായ ലക്ഷ്യം.
*************

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.