മാന്ത്രികലോകം 2 [Cyril] 2288

പല ആയിരം വർഷങ്ങൾക്ക് മുമ്പാണ് ഇപ്പോൾ ഞാൻ ജീവിക്കുന്നത്.

ഉടനെ വേറൊരു ശരീരം എന്നെ അതിലേക്ക് ക്ഷണിച്ചു. വെറും വിചാരം കൊണ്ട് ആ ശരീരത്തിലേക്കും പിന്നെ അതിന്റെ മനസ്സിലേക്കും ഞാൻ അലിഞ്ഞു ചേര്‍ന്നു.

വലിയ ചക്രത്തിൽ എന്നെ കെട്ടി കുന്നില്‍ നിന്നും താഴേക്ക് ഉരുട്ടി വിട്ടത് പോലെയായിരുന്നു എന്റെ അവസ്ഥ. എനിക്ക് ചുറ്റും എല്ലാം വളരെ വേഗത്തിൽ സംഭവിക്കുന്നു.

ആദ്യമൊക്കെ അധികമായി ഒന്നുംതന്നെ ശ്രദ്ധിച്ച് മനസ്സിലാക്കാൻ കഴിഞ്ഞില്ല…

അവസാനം ഈ അവസ്ഥയുമായി ഞാൻ പൊരുത്തപ്പെട്ടു.

അങ്ങനെ മനുഷ്യരും അല്ലാത്തതുമായ എന്തെല്ലാമോ ജീവികളുടെ മനസ്സില്‍ കയറുകയും, ജീവിക്കുകയും, ചില കാര്യങ്ങൾ പഠിക്കുകയും മനസിലാക്കുകയും ചെയ്തിട്ട് അടുത്ത മനസ്സിൽ കയറി….

ശെരിക്കും എനിക്ക് എന്തു സംഭവിക്കുന്നു എന്നോ, ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു എന്നോ എനിക്ക് മനസ്സിലായില്ല. പിന്നീട് ക്ഷണകാന്തി പക്ഷിയോട് ചോദിക്കാൻ ഞാൻ തീരുമാനിച്ചു.

പല മനസുകളില്‍ കടന്നു എന്തെല്ലാമോ ലോകത്ത് ഞാൻ സഞ്ചരിച്ചു…. ധാരാളം കാര്യങ്ങൾ ഞാൻ പഠിക്കുകയും മനസിലാക്കുകയും ചെയ്തു…….,

മാന്ത്രികന്‍, പോരാളി, വൈദ്യന്‍, മാന്ത്രിക പക്ഷിമൃഗാദികള്‍, ആത്മാവുള്ള വന്‍ വൃക്ഷങ്ങള്‍…… അങ്ങനെ പലതിലും ഞാൻ ജീവിച്ചു.

ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത വിവിധ ഇനത്തില്‍ പെട്ട മാന്ത്രിക ജീവികളെ കാണുകയും അതിൽ ജീവിക്കുകയും ചെയ്തു.

എനിക്ക് മനസ്സിലാക്കാൻ കഴിയാത്ത ഒരുപാട്‌ കാര്യങ്ങൾ എനിക്ക് അവിടെ വെച്ച് സംഭവിച്ചു….,

ഒരിക്കല്‍ ഏതോ ഒരു വലിയ മാന്ത്രിക യുദ്ധത്തിന്റെ നടുക്ക് പെട്ടത് പോലത്തെ ഒരു അനുഭവം എനിക്ക് ഉണ്ടായി. ഉടനെ ആ തോന്നല്‍ മാറുകയും ചെയ്തു.

ദൈവങ്ങള്‍ തമ്മില്‍ നടന്ന യുദ്ധം ആണെന്ന് മനസ്സിലായി. പക്ഷേ ദൈവങ്ങളുടെ മാന്ത്രികശക്തി എങ്ങനെ നഷ്ടമായെന്ന് എന്റെ മനസ്സില്‍ തെളിഞ്ഞെങ്കിലും അടുത്ത നിമിഷം തന്നെ ആ സംഭവത്തെ എന്റെ ഓര്‍മയില്‍ നിന്നും ആരോ തുടച്ച് നീക്കുകയും ചെയ്തു…,

മറ്റുള്ള മനുഷ്യന്റെയും ജീവികളുടെ മനസ്സില്‍ ജീവിക്കുമ്പോള്‍ എന്റെ ആത്മാവ് കൂടുതൽ ശക്തി പ്രാപിക്കുന്നത് ഞാൻ മനസ്സിലാക്കി.

അവസാനം എന്റെ ആത്മസഞ്ചാരം അവസാനിച്ചെന്നു തോന്നി — കാരണം എന്റെ ആത്മാവ് കയറിയ അവസാനത്തെ ശരീരം ഉള്‍പ്പെടെ മറ്റുള്ള എല്ലാം ശരീരങ്ങളും അപ്രത്യക്ഷമായി.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.