മാന്ത്രികലോകം 2 [Cyril] 2288

“ആ വ്യക്തി ആരാണെന്ന് വെളിപ്പെടുത്താന്‍ ശില്‍പ്പി തയ്യാറല്ല, പക്ഷേ ഒരു സൂചന മാത്രമാണ് തന്നത്…”റാലേൻ നെറ്റി തിരുമ്മി കൊണ്ട് പറഞ്ഞു.

“എന്ത് സൂചന…?” എല്ലാവരും പ്രതീക്ഷയോടെ ഒറ്റ സ്വരത്തില്‍ ചോദിച്ചു.

“അഭ്യസനം പൂര്‍ത്തിയാക്കാത്ത ഒരു വിദ്യാർത്ഥി എന്നാണ് ശില്‍പ്പി പറഞ്ഞത്…!!”

“അസാധ്യം……!! പ്രകൃതിയുടെ ശക്തിയെ നേടാതെ… ആ ശക്തി ഉണരും മുന്നേ… ഒഷേദ്രസിന്റെ ബന്ധനവാളിനെ പീഠത്തില്‍ നിന്നും ആര്‍ക്കും വലിച്ച് ഊരാൻ കഴിയില്ല…!! അത് അസാധ്യമായ കാര്യമാണ്…!!”

കസേരയില്‍ നിന്നും ചാടി എണീറ്റ നോറേഷ് വിശ്വസിക്കാൻ കഴിയാതെ ഒച്ച ഉയർത്തി പറഞ്ഞു.

മറ്റുള്ളവരുടെ മുഖത്തും അവിശ്വസനീയം മാത്രമായിരുന്നു.

“ശില്‍പ്പി ഒരിക്കലും തെറ്റായ വിവരങ്ങള്‍ നമുക്ക് തരില്ലെന്ന് ഇവിടെയുള്ള എല്ലാവർക്കും അറിയാം, നോറേഷ്.”റാലേൻ ഗൌരവത്തോടെ പറഞ്ഞു.

“പക്ഷേ ആ വ്യക്തിയുടെ അനന്യതയെ ശില്‍പ്പി എന്തിനാണ് രഹസ്യമായി സൂക്ഷിക്കുന്നത്…?”

മാന്ത്രിക ജീവികളെ കുറിച്ച് പഠിപ്പിക്കുന്ന അധ്യാപകന്‍, റൈഹൻ, ചോദിച്ചു.

“ഞാൻ ആദ്യമെ പറഞ്ഞ്‌ കഴിഞ്ഞു — എന്തോ കാരണം കൊണ്ട്‌ ശില്‍പ്പി ചില വിവരങ്ങളെ എന്നില്‍ നിന്ന് പോലും മറയ്ക്കുന്നു…,

ഇനിയുള്ള ദിവസങ്ങളില്‍ നമ്മള്‍ കരുതലോടെ കഴിയണം…,

“നമ്മുടെ മാന്ത്രിക മണ്ഡപത്തില്‍ നുഴഞ്ഞ് കയറി അവിടെ നിന്നും ഒഷേദ്രസിന് വേണ്ടപ്പെട്ടത് എല്ലാം എടുപ്പിക്കാന്‍ വേണ്ടായാവണം ആ ദുഷ്ട ദൈവം നമ്മുടെ വിദ്യാർത്ഥിയിൽ ഒരാളെ വശത്താക്കിയത്—”ഡേന സംശയം കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

റാലേൻ കുറച്ച് നേരത്തേക്ക് മിണ്ടാതിരുന്നു. എന്നിട്ട് പറഞ്ഞു —,

“അതിനെക്കുറിച്ച് ഞാൻ പറയാൻ തുടങ്ങുകയായിരുന്നു. മാന്ത്രിക മണ്ഡപത്തില്‍ പലതരത്തിലുള്ള മാന്ത്രിക ശേഖരണങ്ങളുണ്ട്. അവിടെയുള്ള ഓരോന്നിന്റെയും സവിശേഷതകള്‍ എന്താണെന്ന് നിങ്ങള്‍ക്കും അറിയാം. അവിടെയുള്ള പല ശേഖരണങ്ങളും തെറ്റായ കൈകളിൽ ലഭിക്കാൻ പാടില്ല, പ്രത്യേകിച്ചു ഒഷേദ്രസിന്റെ അനുയായികളുടെ കൈകളില്‍…,,

ആയതിനാൽ ഒഷേദ്രസിന്റെ പക്ഷം ചേര്‍ന്ന ആ വിദ്യാർത്ഥി ആരാണെന്ന് തിരിച്ചറിയുന്നത് വരെ,നിങ്ങളാരും മാന്ത്രിക മണ്ഡപത്തില്‍ പ്രവേശിക്കാനും അവിടെ നിങ്ങളുടെ വിലപ്പെട്ട പരീക്ഷണങ്ങൾ നടത്തുവാനും പാടില്ല. ഈ നിമിഷം മുതൽ അവിടേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുന്നു… അതിന്റെ കാരണം നിങ്ങള്‍ക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്… അതുപോലെ എന്നോട് നിങ്ങൾ സഹകരിക്കും എന്നും എനിക്കറിയാം…”

അതുകേട്ട് എല്ലാവരും വായും പൊളിച്ച് അയാളെ നോക്കി.

റാലേൻ കൊണ്ടുവന്ന വിലക്ക് എല്ലാ മുഖങ്ങളിലും ചെറിയൊരു വേദനയെ സൃഷ്ടിച്ചു.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.