മാന്ത്രികലോകം 2 [Cyril] 2288

രാക്ഷസ മനുഷ്യന്റെ അസാധാരണ ശക്തി ഉള്ളതു കൊണ്ടാണ് ദനീർനെ അധ്യാപകരും മാന്ത്രികമുഖ്യനും കൂടി ആലോചിച്ചു അവനെയും ഒരു നേതാവാക്കി തീര്‍ത്തത്.

ഞങ്ങളുടെ പതിമൂന്നാം വയസ്സ് തൊട്ടേ അവനാണ് എനിക്കും, ഫ്രെന്നിനും വേറെയും അന്‍പത്തിയേഴു വിദ്യാര്‍ത്ഥികൾക്കും നേതാവ്.

അപ്പോഴാണ് എന്നെ തന്നെ നോക്കി നില്‍ക്കുന്ന സുല്‍ത്താനെ ഞാൻ കണ്ടത്.

എന്റെ നോട്ടം സുല്‍ത്താന്‍റെ മുഖത്ത് വീണതും സുല്‍ത്താന്‍ എന്നെ നോക്കി പുഞ്ചിരിച്ചു.

അനാവശ്യമായി ആരോടും ഞാൻ വെറുപ്പ് പ്രകടിപ്പിക്കാറില്ല. അതുകൊണ്ട്‌ ഞാനും തിരിച്ച് പുഞ്ചിരിച്ചു.

അവന്റെ മുഖം പെട്ടന്ന് പ്രകാശിച്ചു. ഞാൻ മുഖം ചുളിച്ചു കൊണ്ട് ചെറുതായി തലയാട്ടി.

“എന്നാൽ അവരവരുടെ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ തുടങ്ങിക്കോളൂ.” റാലേൻ ഉറക്കെ പറഞ്ഞു.

“സാഷ……!”

സുല്‍ത്താന്റെ ശബ്ദം എന്റെ കാതില്‍ മുഴങ്ങി.

“അവനു ഭ്രാന്താണ്……!!” എന്റെ അടുത്ത് നിന്ന ആരോ പറഞ്ഞു.

ഞാൻ മാത്രമല്ല, അവിടെ ഉണ്ടായിരുന്ന എല്ലാവരും സുല്‍ത്താനെ തുറിച്ച് നോക്കി.

കാരണം — ഞാന്‍, ഫ്രെൻ, ദനീർ തമ്മിലുള്ള കൂട്ടുകെട്ട് ഇവിടെ എല്ലാവർക്കും അറിയാം. ദനീരിന്റെ ഗണത്തില്‍ അല്ലാതെ വേറൊരു ഗണത്തില്‍ ഞാനോ ഫ്രെന്നോ ചേരില്ല എന്നും എല്ലാവർക്കും അറിയാം.

“ഞാൻ നിരസിക്കുന്നു…” അവന്റെ മുഖത്ത് നോക്കി ഞാൻ പറഞ്ഞു.

സുല്‍ത്താന്റെ മുഖത്ത് പെട്ടന്ന് നിരാശ നിറഞ്ഞു. പക്ഷേ അവന്‍ വേഗം എന്നില്‍ നിന്നും നോട്ടം മാറ്റി കൊണ്ട്‌ പിന്നെയും വിളിച്ചു കൂവി —,

“ഫ്രേയ……! ങേ……!! അല്ല…… ഞാൻ… അതല്ല—”

“ഞാനും നിരസിക്കുന്നു……”
വാക്കുകള്‍ കിട്ടാതെ സുല്‍ത്താന്‍ എന്തെല്ലാമോ പറഞ്ഞ്‌ തീരും മുന്നേ അവനെക്കാൾ ഉച്ചത്തില്‍, അതും എല്ലാ പല്ലും കാണിച്ച് കൊണ്ട് ഫ്രേയ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.

സുൽത്താൻ അവളെ തുറിച്ച് നോക്കി. എന്നിട്ട് എന്നെയും കോപത്തോടെ നോക്കി.

ചിലരൊക്കെ വായും പൊത്തി ചിരിച്ചു. കഴിയുന്നത്ര ഞാനും ചിരിക്കാതിരിക്കാൻ ശ്രമിച്ചു.

ഫ്രേയയേ തന്റെ ഗണത്തില്‍ ഇനി ചേര്‍ക്കില്ല എന്ന് സുല്‍ത്താന്‍ പലരോടും പറഞ്ഞിരുന്നു. പക്ഷേ ഇപ്പോൾ അബദ്ധത്തിൽ അവന്റെ നല്ല സുഹൃത്തായ അവളുടെ പേര് അവന്റെ വായിൽ നിന്നും വീണു പോയി.

ഇപ്പോൾ ഫ്രേയ സ്വമേധയാ അവന്റെ ഗണത്തില്‍ നിന്നും ഒഴിഞ്ഞു പോകുന്നത് പോലത്തെ സാഹചര്യം സൃഷ്ടിക്കപ്പെട്ടു.

എനിക്ക് അവനോട് അലിവു തോന്നി. തുടർച്ചയായി രണ്ട് പേരാണ് അവന്റെ ക്ഷണത്തെ നിരസിച്ചത്.

“അടുത്ത ആളെ നന്നായി ആലോചിച്ച് തിരഞ്ഞെടുക്ക്, സുല്‍ത്താന്‍. നിയമം നി മറക്കരുത് — അഞ്ച് പേര്‍ നിന്നെ നിരസിച്ചാൽ നിനക്ക് നേതാവായി തുടരാൻ കഴിയില്ല എന്ന് ഓര്‍ക്കുക.”

യുദ്ധമത്സരകളിയെ നിയന്ത്രിക്കുന്ന ലാവേഷ് ഗൌരവത്തോടെ പറഞ്ഞു.

ഭാഗ്യത്തിനു പിന്നീട് ആരും ആരെയും നിരസിച്ചില്ല. അവസാനം അംഗങ്ങളെ എല്ലാവരും തിരഞ്ഞെടുത്ത് കഴിഞ്ഞു.

ഓരോ ഗണത്തിലും പതിമൂന്ന് അംഗങ്ങൾ വീതം എടുത്തു, പിന്നെ നേതാവും കൂട്ടി പതിനാലു പേര്‍.

എനിക്ക് ദനീർനോട് തോന്നിയ ദേഷ്യത്തെ നിയന്ത്രിക്കാൻ കഴിയാതെ അവനെ ഞാൻ തുറിച്ചു നോക്കി കൊണ്ടിരുന്നു. പക്ഷേ എന്റെ ദേഷ്യത്തതെ കണ്ടില്ലെന്ന് അവന്‍ അഭിനയിച്ചു.

ഫ്രേയയെ ഞങ്ങളുടെ ഗണത്തില്‍ കൂട്ടിയത് തന്നെയാണ് എന്റെ ദേഷ്യത്തിനു കാരണം.

ഞാനും മറ്റ് നാലു പെണ്‍കുട്ടികളും ഇവിടെ ഒരുമിച്ച് നില്‍ക്കുന്നത് കണ്ടിട്ട് പോലും ഫ്രേയ നേരെ പോയി നിന്നത് ഫ്രെൻ ന്റെ അടുത്തായിരുന്നു.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.