മാന്ത്രികലോകം 2 [Cyril] 2288

“നി ഒരു യാഥാര്‍ത്ഥ പോരാളി ആണെങ്കിൽ ആ കറുത്ത വാളിനെ അതിന്റെ പീഠത്തില്‍ നിന്നും വലിച്ച് എടുക്കാന്‍ കഴിയുമെന്ന് നി തെളിയിക്കുക……!”

ശില്‍പ്പി എന്നെ വെല്ലുവിളിക്കും പോലെയാണ് അതു പറഞ്ഞത്.

എനിക്ക് മനസ്സിലാക്കാൻ കഴിയാതെ ഒരു ഭാവമായിരുന്നു ശില്‍പ്പിയുടെ മുഖത്ത് ഞാൻ കണ്ടത്.

എന്താണ് ശില്‍പ്പിയുടെ ഉദ്ദേശം? ഞാൻ സ്വയം ചോദിച്ചു.

ശില്‍പ്പി ഒരിക്കലും എന്നെ ആപത്തിൽ ചാടിക്കില്ല എന്ന് ഞാൻ വിശ്വസിച്ചു.

പക്ഷേ ഇപ്പോൾ ഞാൻ വെറുമൊരു ആത്മാവ് മാത്രമാണ്. ശരീരം ഇല്ലാതെ എനിക്കെങ്ങനെ പീഠത്തില്‍ നിന്നും ആ വാള്‍ വലിച്ചു എടുക്കാന്‍ കഴിയും……?

എന്റെ ചിന്ത മനസ്സിലാക്കിയ പോലെ ശില്‍പ്പി പറഞ്ഞു —,

“ഒരു ആത്മാവിന് മാത്രമേ ആ വാളിനെ പീഠത്തില്‍ നിന്നും വലിച്ച് എടുക്കാൻ കഴിയു…… പക്ഷേ യോഗ്യതയുള്ള ആത്മാക്കള്‍ക്ക് മാത്രമേ അതിന് കഴിയു എന്ന് മനസ്സിലാക്കുക…”

പെട്ടന്ന് എന്റെ മനസ്സിൽ എന്തോ ഒരു വല്ലായ്മ തോന്നി……,

എന്റെ ഉള്ളില്‍ നിന്നും ആരോ എന്നെ ഇതില്‍നിന്നും പിന്തിരിയാൻ പ്രേരിപ്പിച്ചു……,

പക്ഷേ ഞാൻ അനുസരിച്ചില്ല.

എന്റെ അഹങ്കാരം കാരണമാണോ, അതോ ശില്‍പ്പിയുടെ പ്രകോപനം കാരണമാണോ എന്നറിയില്ല—,,

ഞാൻ വേഗം നടന്നു ചെന്ന് ആ പീഠത്തില്‍ ചാടി കയറി ആ വാളിനെ നിസ്സാരമായി അതിൽ നിന്നും ഊരി എടുത്തു.

ആദ്യം ശില്‍പ്പി ഞെട്ടി. പിന്നെ പൊട്ടിച്ചിരിച്ചു കൊണ്ട്‌ ശില്‍പ്പി അപ്രത്യക്ഷനായി.

ഒന്നും മനസ്സിലാവാതെ ഞാൻ മിഴിച്ചു നിന്നു.

പെട്ടന്നാണ് അത് സംഭവിച്ചത്…!

ആദ്യം എന്റെ കൈയിൽ ഉണ്ടായിരുന്നു നീളം കുറഞ്ഞ ആ കറുത്ത വാള്‍ എന്റെ കൈയുടെ നിയന്ത്രണം ഏറ്റെടുത്തു……,

രണ്ടാമതായി എന്റെ കൈ താനെ ഉയർന്ന് താണു — പക്ഷേ താഴ്ന്നത് എന്റെ നെഞ്ചിലേക്ക് ആയിരുന്നു.

ഉടനെ എന്റെ ആത്മാവ് ഇവിടെ നിന്നു അപ്രത്യക്ഷമായി… എന്നിട്ട് എന്റെ മുറിയില്‍ കിടക്കുന്ന എന്റെ ശരീരത്തിൽ അലിഞ്ഞ് ചേര്‍ന്നു. പക്ഷേ അപ്പോഴും എനിക്ക് ഉണരാന്‍ കഴിഞ്ഞില്ല…,

ആ കറുത്ത വാള്‍ എവിടെ പോയെന്നും എനിക്ക് മനസ്സിലായില്ല.

ആദ്യം ഒരു പുകച്ചില്‍ പോലെയാണ് തുടങ്ങിയത്…… പിന്നെ എന്റെ നെഞ്ചില്‍ അതൊരു തീവ്ര വേദനയായി മാറി……,

എന്റെ ദേഹത്ത് നിന്നും എന്റെ തൊലിയെ ഉരിച്ചതായാണ് എനിക്ക് അനുഭവപ്പെട്ടത്…… അതിനെ തുടർന്ന് എന്റെ ശരീരത്തിലെ എല്ലാ ധമനികളും പൊട്ടിത്തെറിച്ചു…… എന്റെ എല്ലുകളിൽ ഉണ്ടായിരുന്നു മജ്ജ എല്ലാം വെള്ളം പോലെ ഉരുകി ഒലിച്ചു…. എന്റെ ഹൃദയം വിണ്ടുകീറി………,,

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.