അത്രയും പറഞ്ഞിട്ട് എന്റെ മാന്ത്രികബോധം മൗനമായി.
അറിയാതെ ചെയ്തത് ആണെങ്കിലും എത്ര വലിയ തെറ്റാണ് ഞാൻ ചെയ്തതെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.
ഞാൻ വരുത്തിവെച്ച ഈ വലിയ ദുരന്തത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടണം എന്നറിയാതെ ഞാൻ സ്തംഭിച്ചിരുന്നു.
“ഫ്രെൻ……!!”
പെട്ടന്നാണ് സാഷയും ദനീരും ഉറക്കെ വിളിച്ചുകൊണ്ട് എന്നെ പിടിച്ചു ഉലച്ചത്.
ഞാൻ മെല്ലെ തല ഉയർത്തി അവരുടെ മുഖത്ത് നോക്കി.
ഒരു പുതിയ ജീവിയെ ആദ്യമായി കാണുന്നതുപോലെ അവരെന്നെ സംഭ്രമം കലര്‍ന്ന മുഖഭാവത്തോടെ നോക്കുന്നുണ്ടായിരുന്നു.
ഞാന്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
പെട്ടന്ന് എന്റെ അരക്ക് മുകളില്‍ ഉണ്ടായിരുന്നു വസ്ത്രത്തിനെ സാഷ വലിച്ചുകീറി.
എനിക്ക് സംഭവിച്ച ഓരോ കാര്യങ്ങളേയും ഓര്‍ത്തു പകുതി ഭ്രാന്ത് പിടിച്ച പോലെയായിരുന്നു ഇതുവരെ…,, പക്ഷേ ഇപ്പോൾ സാഷ എന്റെ വസ്ത്രത്തെ വലിച്ചുകീറിയതും ഞാൻ ഒരു മുഴു ഭ്രാന്തനായി മാറിയ പോലെ തോന്നി.
അവളെ നോക്കി ഞാൻ എന്റെ വായും പൊളിച്ചിരുന്നു.
എന്റെ ദേഹത്ത് അവർ രണ്ടുപേരും ശ്രദ്ധയോടെ നിരീക്ഷിച്ചു. എന്റെ ഹൃദയ ഭാഗത്ത് സംശയത്തോടെ അവള്‍ തൊട്ടു നോക്കി.
അവർ രണ്ട് പേരുടെ മുഖത്തും ആശ്വാസം ഞാൻ കണ്ടു.
പെട്ടന്ന് സാഷയുടെ മുഖം രോഷം കാരണം ഇരുണ്ടു…
എന്റെ കണ്ണ് ഞാൻ ഒരുവട്ടം ചിമ്മി തുറക്കും മുന്നേ വലിയ ശബ്ദത്തോടെ അവളുടെ കൈ എന്റെ കവിളിൽ ശക്തമായി പതിഞ്ഞു……!
അവളുടെ കൈ പിന്നെയും എന്റെ മുഖത്തിന് നേരെ പാഞ്ഞു വന്നു… പക്ഷേ രണ്ടാമത്തെ അടി എന്റെ അടുത്ത കവിളിൽ വീഴും മുന്നേ ദനീർ അവളുടെ കൈയിൽ പിടിച്ചു.
“നിനക്ക് ഭ്രാന്ത് പിടിച്ചോ, സാഷ…?” അവന്‍ ദേഷ്യത്തില്‍ ചോദിച്ചു.
സാഷ ദനീരിനെ തുറിച്ച് നോക്കിക്കൊണ്ട് അവളുടെ കൈ അവന്റെ പിടിയില്‍ നിന്നും വലിച്ചെടുത്തു.
ഭാഗ്യത്തിന് അവള്‍ എന്നെ പിന്നെയും തല്ലാന്‍ മെനക്കെട്ടില്ല. പക്ഷേ തീ പാറുന്ന കണ്ണുകളോടെ അവളെന്നെ തുറിച്ച് നോക്കി.
“ഭീതിയുടെ ഗുഹയില്‍ നി പോകാനുള്ള കാരണം ഞങ്ങൾക്ക് ഇപ്പോൾ അറിയണം, ഫ്രെൻ…” അവള്‍ ദേഷ്യത്തോടെ പറഞ്ഞു.
എന്നിട്ട് ശക്തിയോടെ എന്നെ പിടിച്ചു അവള്‍ തള്ളി. ഞാൻ കട്ടിലില്‍ മലര്‍ന്നു വീണു.
“കഴിഞ്ഞ രാത്രി മുതല്‍ ഈ നിമിഷം വരെ സംഭവിച്ച എല്ലാ കാര്യങ്ങളും ഈ നിമിഷം ഞങ്ങൾക്കു അറിയണം…”അവള്‍ പല്ല് ഞെരിച്ച് കൊണ്ട് പറഞ്ഞു.
എന്നിട്ട് പെണ്‍പുലിയെ പോലെ ഉറുമി കൊണ്ട് സാഷ നെഞ്ചില്‍ കൈയും കെട്ടി നിന്നു.
കുറച്ച് നേരം ഞാൻ മിണ്ടാതെ കിടന്നു. ശേഷം മെല്ലെ എഴുനേറ്റ് കട്ടിലില്‍ ഇരുന്നു.
എല്ലാ കാര്യങ്ങളും അവരോട് പറയാൻ ഞാൻ തയ്യാറല്ലായിരുന്നു.
അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ് ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???
കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️
Super
. Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി
യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.