മാന്ത്രികലോകം 2 [Cyril] 2289

ശെരിക്കും എന്റെ ആത്മാവ് സഞ്ചരിച്ചത് മനുഷ്യരുടെയും മറ്റുള്ള ജീവികളുടേയും യഥാര്‍ത്ഥ ശരീരങ്ങളില്‍ ആണോ…? അതോ പണ്ട് എപ്പോഴോ നശിച്ച് പോയ ആ ശരീരങ്ങളുടെ വെറും ഓര്‍മകളില്‍ ആണോ…?

ഇപ്പോൾ വേറെ ശരീരം ഒന്നുമില്ലാതെ വെറുമൊരു പ്രകാശരുപം പോലെ എന്റെ ആത്മാവ് മാത്രം ഈ അജ്ഞാത സ്ഥലത്ത് ഒറ്റക്ക് അന്തരീക്ഷത്തില്‍ നിന്നു.

പെട്ടന്ന് ശില്‍പ്പി എന്റെ മുന്നില്‍ പ്രത്യക്ഷപെട്ടു. ഉടനെ ശില്‍പ്പിയുടെ ശക്തി എന്നെ അയാളുടെ ശരീരത്തിലേക്ക് ക്ഷണിച്ചു.

ഞാനും സന്തോഷത്തോടെ ആ ശരീരത്ത് പ്രവേശിക്കാന്‍ തുടങ്ങിയതും ക്ഷണകാന്തി പക്ഷിയുടെ കരച്ചില്‍ പോലെ ഒരു ശബ്ദം എന്റെ ഉള്ളില്‍ കേട്ടു.

‘ആ ശരീരത്തിന്റെ ക്ഷണം നി സ്വീകരിക്കരുത്, ഫ്രെൻ… ആ ശരീരത്തില്‍ നി പ്രവേശിക്കരുത്..!’ ക്ഷണകാന്തി പക്ഷിയുടെ തീരെ ശക്തിയില്ലാത്ത സ്വരം ഞാൻ കേട്ടു.

പക്ഷേ ശില്‍പ്പിയെ എനിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ ആ ശരീരത്തിൽ പ്രവേശിച്ചു.

പെട്ടന്ന് ശില്‍പ്പി എന്നെയും കൊണ്ട് ഒരു വലിയ ക്ഷേത്രത്തിന്റെ ഉള്ളില്‍ പ്രത്യക്ഷപ്പെട്ടു. ഉടന്‍തന്നെ ശില്‍പ്പിയുടെ മനസ്സ് എന്റെ ആത്മാവിനെ പുറന്തള്ളി.

മറ്റുള്ള സ്ഥലത്തെല്ലാം എന്റെ ആത്മാവ് അന്തരീക്ഷത്തില്‍ ഉയർന്ന് നില്‍ക്കുകയാണ് ചെയ്തിരുന്നത്. പക്ഷേ ഇവിടെ എനിക്ക് നിലത്ത് നിൽക്കാൻ കഴിഞ്ഞു.

സാധാരണയായി എല്ലാ ക്ഷേത്രത്തിലും അതാത് ദൈവങ്ങളുടെ സ്വരൂപങ്ങൾ ഉണ്ടായിരിക്കുന്നതാണ്… പക്ഷേ ഈ ക്ഷേത്രത്തിൽ ഒന്നുമില്ലായിരുന്നു.

ക്ഷണകാന്തി പക്ഷിയുടെ നേര്‍ത്ത ശബ്ദം എന്റെ മനസില്‍ എന്തോ പറയാൻ ശ്രമിച്ചു. പക്ഷേ ഒന്നും വ്യക്തമായില്ല.

ഞാനും അതിനെ കുറിച്ച് കൂടുതൽ ചിന്തിച്ചില്ല.

എന്റെ ശ്രദ്ധ മുഴുവനും എന്റെ മുന്നിലുള്ള വലിയൊരു അള്‍ത്താരയിലും, പിന്നെ അതിന്റെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്തിരുന്ന ഉയർന്ന പീഠത്തില്‍ തറച്ചിരുന്ന ഒരു കറുത്ത വാളിലും ആയിരുന്നു.

ആ കറുത്ത വാളിന്റെ പിടി കാണാന്‍ ശില്‍പ്പലോകത്ത് വെച്ച് ശില്‍പ്പി എനിക്ക് തന്ന വാളിന്റെ പിടി പോലെയായിരുന്നു.

പക്ഷേ ഇവിടെ ഈ വാളിന്റെ പിടി കറുത്ത സ്ഫടിക കുഴൽ ആയിരുന്നു. ആ കുഴൽ പോലത്തെ പിടിയില്‍ പകുതിയോളം ദ്രാവകം ഉണ്ടായിരുന്നു. അത് രക്തം ആണെന്ന് എനിക്ക് ഉടനെ മനസ്സിലായി — പക്ഷേ ആരുടെ രക്തം?

ആ കറുത്ത വാള്‍ എന്നില്‍ ഭീതി സൃഷ്ടിച്ചു.

ഏതോ ഒരു അദൃശ്യ ശക്തി എന്നെ അള്‍ത്താരയിൽ വലിച്ച് അടുപ്പിക്കാന്‍ തുടങ്ങി. എന്റെ കാലുകൾ താനേ മുന്നോട്ട് നീങ്ങി — എനിക്ക് എന്റെ കാലുകളെ നിയന്ത്രിക്കാന്‍ തോന്നിയില്ല.

എനിക്ക് പോലും മനസ്സിലാവാത്ത ഏതോ കാരണം കൊണ്ടു ഞാൻ ആ ശക്തിക്ക് വഴങ്ങി കൊടുക്കുകയായിരുന്നു.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.