മാന്ത്രികലോകം 2 [Cyril] 2289

ഉൾ ഭാഗത്ത് ഇറങ്ങാനുള്ള പടികളോ മറ്റു മാര്‍ഗ്ഗങ്ങളും ഒന്നുംതന്നെ ഇല്ലായിരുന്നു.

കഷ്ടിച്ച് നൂറു പേര്‍ക്ക് മാത്രം ഒരുമിച്ച് നിൽക്കാൻ കഴിയുന്ന ഒരു ചെറിയ കുളം ആയിരുന്നു അത്.

“ഇതില്‍ തലകുത്തി ചാടുകയാണോ വേണ്ടത്……?”
“ചാടിയാല്‍ തല പൊട്ടുമൊ…?”

“ചാടിയ ഉടനെ ആ യക്ഷി നമ്മുടെ രൂപം മോഷ്ടിക്കാൻ വരുമോ…?”

“യക്ഷിയും കൂട്ടരും ഉടനെ നമ്മെ അടിമകളാക്കി മാറ്റുമോ?”

ഒറ്റ ശ്വാസത്തിൽ ജാസർ ഇതെല്ലാ ചോദ്യങ്ങളേയും ചോദിച്ചു.

ഞങ്ങൾ എല്ലാവരും അവനെ തുറിച്ചു നോക്കി. പക്ഷേ തലയും തടവി കൊണ്ട് അവന്റെ നോട്ടം കുളത്തില്‍ മാത്രം ആയിരുന്നു.

എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും പരസ്പരം നോക്കി.

ഉടനെ ഞങ്ങൾ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഹെമീറ, ആറ് ഗണത്തില്‍ ഒരു ഗണത്തിന്റെ നേതാവ്, കണ്ണും അടച്ച് കുളത്തിലേക്ക് എടുത്തുചാടി.

അവളുടെ മുഖത്ത് ഭീതി മാത്രമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.

അവള്‍ കുളത്തില്‍ വീണതും ആരോ അവളെ വലിച്ചു താഴ്ത്തിയത് പോലെ അവള്‍ താഴോട്ട് പോയി.

ഉടനെ എന്റെ കൈയിൽ ആരോ പിടിച്ചു… അത് ആരാണെന്ന് നോക്കും മുന്നേ ഞാനും എന്റെ കൈയിൽ പിടിച്ചിരുന്ന വ്യക്തിയും കുളത്തിലേക്ക് വീഴുകയായിരുന്നു.

വെള്ളത്തിൽ പതിച്ചതും ആ കുളത്തിൽ ഉണ്ടായിരുന്ന ഏതോ ഒരു ശക്തി ഞങ്ങളെ അതിന്റെ ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തി.

(തുടരും..)

 

അടുത്ത പാര്‍ട്ടിൽ പോകാൻ താഴേ ക്ലിക്ക് ചെയ്യുക. 

 

മാന്ത്രികലോകം 3 [Cyril]

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.