മാന്ത്രികലോകം 2 [Cyril] 2289

പക്ഷേ അപാര മാന്ത്രിക ശക്തി ഉള്ളവരാണ് അവരെല്ലാവരും, കൂടാതെ തികഞ്ഞ പോരാളികളും. ദനീർ ന്റെ വംശമായ രാക്ഷസമനുഷ്യര്‍ പോലും ഇവര്‍ക്ക്‌ മുന്നില്‍ ഒന്നുമല്ല എന്നാണ് പറയപ്പെടുന്നത്. ‘യക്ഷമനുഷ്യര്‍’ എന്നാണ്‌ യക്ഷ ലോകത്തുള്ളവർ അറിയപ്പെടുന്നത്.

“മാന്ത്രിക ലോകം” — നല്ല ദൈവങ്ങളുടെ ശ്രമത്തെ തുടര്‍ന്ന് സാധാരണ മനുഷ്യ രൂപം തിരികെ ലഭിച്ചെങ്കിലും അവർക്ക് മാന്ത്രിക ശക്തിയും ലഭിച്ചു.

“മനുഷ്യ ലോകം” — അവരാണ് നല്ല ദൈവങ്ങളുടെ ശ്രമത്തിന്റെ ഫലമായി പഴയ നിലക്ക് മാറിയ മനുഷ്യര്‍. അവിടെ ആര്‍ക്കും മാന്ത്രിക ശക്തി ഇല്ല.

മാന്ത്രിക ലോകത്തും മനുഷ്യ ലോകത്തും ഉള്ളവര്‍ക്ക് അവരുടെ പഴയ ഭംഗിയുള്ള രൂപം തിരികെ ലഭിച്ച കാരണത്താൽ യക്ഷമനുഷ്യര്‍ക്ക് ഞങ്ങളോട് അടങ്ങാത്ത ദേഷ്യവും, വെറുപ്പും,പകയും, അസൂയയും ഉണ്ടെന്നാണ് ഞങ്ങൾ കേട്ട എല്ലാ കഥകളും പറയുന്നത്.

അതുകൊണ്ട് ആരെങ്കിലും അവരുടെ ലോകത്ത് പോയാൽ ഞങ്ങളുടെ മേല്‍ അവരുടെ ശക്തി പ്രയോഗിച്ച്, ഞങ്ങളുടെ ആത്മാവിനെ നശിപ്പിച്ച് ഞങ്ങളുടെ രൂപത്തെയും ശരീര പ്രകൃത്തേയും അവരുടെ പുറംചട്ട പോലെ ധരിക്കും എന്ന് ചില കഥകൾ — പിന്നെ, അവിടെ പോകുന്നവരെ ജീവനോടെ ഭക്ഷിച്ച് അവരുടെ രൂപം സ്വീകരിക്കാനും ആ കൂട്ടര്‍ക്ക് കഴിയുമെന്നും മറ്റു ചില കഥകളും ഉണ്ട്……, ചിലരുടെ ബുദ്ധിയെ നശിപ്പിച്ചു അവരെ അടിമകളാക്കി മാറ്റി നടത്തുന്നു എന്നും വേറെ കഥകൾ…… പിന്നെയും ക്രൂരമായ നിരവധി കഥകളാണ് ഞങ്ങൾ കേട്ടിട്ടുള്ളത്.

അവരുടെ ലോകത്ത് പോയ ശക്തരായ മാന്ത്രികരും പോരാളികള്‍ ഇന്നുവരെ തിരിച്ച് വന്നിട്ടില്ല എന്നും കഥകൾ പറയുന്നുണ്ട്. പക്ഷേ ആ ലോകത്ത് ആരെങ്കിലും പോയതായി ഞങ്ങൾ ആരും നേരിട്ട് കണ്ടിട്ടില്ല.

ഇപ്പോൾ, ഭയപ്പെടുത്തുന്ന കഥകൾ മാത്രം കേട്ടിട്ടുള്ള ആ ലോകത്ത് പോയി ആമ്പൽക്കുളം യക്ഷി എന്നറിയപ്പെടുന്ന ആ രാജാവിന്റെ കിരീടത്തെ കൊണ്ടുവരണം എന്ന് കേൾക്കുമ്പോൾ ഇത്രയും വിദ്യാര്‍ത്ഥികള്‍ എങ്കിലും മറ്റുള്ളവരെപ്പോലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചില്ല എന്നതുതന്നെ അത്ഭുതമാണ്.

മാന്ത്രിക വനത്തിന് രണ്ട് അതിര്‍ത്തികള്‍ ഉണ്ട്. രണ്ടാമത്തെ അതിർത്തിയോട് ചേര്‍ന്നാണ് ആമ്പൽക്കുളം സ്ഥിതി ചെയ്യുന്നത്.

കുളത്തിനു ചുറ്റും വൃത്താകൃതിയിലുള്ള, എന്നാല്‍ ഉള്ളിലേക്ക് ചെരിഞ്ഞ് നില്‍ക്കുന്ന ഒരു മണ്ണ് തിട്ട കാണാം. നാല്‌ അടി ഉയരവും, അതിന്റെ ഏറ്റവും മുകള്‍ ഭാഗത്തിന് രണ്ടടി വീതിയുമുള്ള മണ്ണ് തിട്ട …,, അതിൽ കയറാൻ പാകത്തിന് പട്ടികളും ഉണ്ട്. അതിൽ കയറി മുകളില്‍ പോയി താഴോട്ട് നോക്കിയാല്‍ ഏഴടി താഴ്ചയിലാണ് കുളത്തിന്റെ മേൽപരപ്പു.

കാഴ്ചക്ക് ശെരിക്കുള്ള ആമ്പൽക്കുളം തന്നെയാണ്. അതിന്റെ ഭംഗിയും അതുപോലെ തന്നെ.

മാന്ത്രിക വനത്തിന്റെ രണ്ടാം അതിർത്തി കടന്നു ഉള്ളില്‍ പ്രവേശിച്ചാല്‍ മാത്രമേ മാന്ത്രിക പക്ഷിമൃഗാദികളെ കാണാന്‍ കഴിയുക. സാധാരണയായി ഞങ്ങളുടെ മത്സരം അവിടെയാണ് നടക്കാറുള്ളത്.

രണ്ടാം അതിർത്തി കഴിഞ്ഞാല്‍ വളരെ അപകടകരമായ ഒരു സ്ഥലം കൂടിയാണ് അവിടത്തെ മാന്ത്രിക വനം.

അവസാനം ഞങ്ങൾ എല്ലാവരും മാന്ത്രിക വനത്തിലൂടെ നടന്ന് ആമ്പൽക്കുളത്തിന് മുന്നിലെത്തി.

പലപ്പോഴും അതിന്റെ മുകളില്‍ ഞാൻ കയറി നിന്നിട്ടുണ്ട്. പക്ഷേ അന്നൊന്നും തോന്നാത്ത ഒരു ഭയം തോന്നി.

അന്നെല്ലാം വെറുതെ നോക്കാൻ മാത്രമായിരുന്നു ഞാൻ വന്നിരുന്നത്… പക്ഷേ ഇന്ന് അതിൽ പ്രവേശിക്കാന്‍ വന്നു എന്ന ചിന്ത കാരണം ആയിരിക്കും ഈ ഭയം.

ഒരു നിമിഷം ഞാൻ ശങ്കിച്ചു നിന്നു… എന്നിട്ട് ഞാൻ അതിന്റെ പടികള്‍ ചവിട്ടി കയറി മുകളില്‍ നിന്നു.

അവിടെ ശങ്കിച്ചു നിന്ന മറ്റുള്ളവരും വേഗം മുകളില്‍ കയറി വെറും ഒരു അടി അകലം പാലിച്ച് കുളത്തിന് ചുറ്റുമായി നിന്നു.

മുകളില്‍ നിന്നുകൊണ്ട് എല്ലാവരും ആശങ്കയോടെ വെള്ളത്തിലേക്ക് തുറിച്ച് നോക്കി.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.