മാന്ത്രികലോകം 2 [Cyril] 2289

ഏതു ആയുധങ്ങളെ കുറിച്ച് എന്നോട് ചോദിച്ചാലും ഞാൻ വ്യക്തമായി വിവരിച്ചു പറയും…… മാന്ത്രികത്തെ കുറിച്ചു പോലും എനിക്ക് നന്നായി വിവരിക്കാൻ കഴിയും…… മാന്ത്രിക പക്ഷികള്‍, മൃഗങ്ങള്‍, വൃക്ഷങ്ങള്‍ അങ്ങനെ എല്ലാം എനിക്ക് മനസിലാക്കാന്‍ കഴിയും — പക്ഷേ ഈ പെണ്ണുങ്ങളെ കുറിച്ച് മാത്രം എനിക്ക് ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.

“നമുക്ക് നീങ്ങാം…” ദനീർ ഞങ്ങൾ പതിമൂന്ന്‌ പേരോടായി പറഞ്ഞിട്ട് അവന്‍ മുന്നില്‍ നടന്നു.

അവന്റെ പിന്നിലായി അവന്റെ ഗണത്തില്‍ പെട്ട ഞങ്ങൾ പതിമൂന്ന് പേരും നടന്നു.

അതോടെ മറ്റുള്ളവരും ഞങ്ങള്‍ക്കൊപ്പം നടക്കാൻ തുടങ്ങി.

ആമ്പൽക്കുളം എന്നും ആമ്പൽക്കുളം യക്ഷി എന്നും കേൾക്കുമ്പോൾ അത് നിസ്സാരമായി തോന്നും. പക്ഷേ ആമ്പൽക്കുളം എന്നത് ശെരിക്കും ഒരു കുളം മാത്രമല്ല.

ആമ്പൽ ചെടികളും പൂക്കളും കണ്ണിന് നല്ല കാഴ്ചയായി തോന്നിക്കും എങ്കിലും…… അതുമാത്രമല്ല സത്യം.

സത്യത്തിൽ ആമ്പൽക്കുളം എന്ന് പറയുന്ന ആ കുളം ഒരു കവാടവും കൂടിയാണ് — യക്ഷ ലോകത്തേക്ക് കടക്കാനുള്ള മാന്ത്രിക കവാടം.

യക്ഷ വർഗ്ഗത്തെ കുറിച്ചുള്ള ചരിത്രം പെട്ടന്ന് എന്റെ മനസ്സില്‍ ഓടിയെത്തി……,,,

പ്രകൃതി ആദ്യം സൃഷ്ടിച്ച ദൈവമാണ് ഒഷേദ്രസ്. അതിനു ശേഷം സൃഷ്ടിക്കപ്പെട്ട ദൈവങ്ങളാണ് കൈറോൺ, നോഷേയ, അയോറസ്, ഏറെൻ, ഹിഷേനി, റീനസ് എന്നിവർ.

ഈ ആറ് ദൈവങ്ങളിൽ റീനസ് ഒഴികെ മറ്റുള്ള അഞ്ച് ദൈവങ്ങളെ യാണ് നല്ല ദൈവങ്ങള്‍ എന്ന് വിളിക്കപ്പെടുന്നത്. മരണത്തിന്റെയും പാതാളത്തിന്റെയും ദൈവമായ റീനസ് ആരുടെ പക്ഷത്തും ചേരാത്തത് കാരണം ആ ദൈവത്തെ ആരും ഓര്‍ക്കുക പോലും ചെയ്യുന്നില്ല.

ഇവര്‍ കൂടാതെ വേറെയും ശക്തി കുറഞ്ഞ അനേകം ദൈവങ്ങളും ഉണ്ട്.

ആദ്യകാല മനുഷ്യരെ സൃഷ്ടിച്ചതും ഒഷേദ്രസ് എന്നാണ് പറയപ്പെടുന്നത്.

അന്നു മനുഷ്യര്‍ പെരുകി ഒരു ചെറിയ സമൂഹമായി മാറാൻ തുടങ്ങിയ കാലത്ത് ഒഷേദ്രസ് ന്റെ ക്രൂരകൃത്യങ്ങള്‍ ആരംഭിച്ചു.

ഒഷേദ്രസ് ന്റെ ക്രൂരതകളെ സഹിക്കാൻ കഴിയാതെ മനുഷ്യര്‍ നല്ലവരായ ദൈവങ്ങളോട് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു എന്നും…… അതിനാല്‍ മനുഷ്യരോട് വെറുപ്പും, ദേഷ്യവും, വൈരാഗ്യവും തോന്നിയ ഒഷേദ്രസ് മനുഷ്യരെ ശപിച്ച് വികൃത ജീവികളായി മാറ്റി എന്നും പറയപ്പെടുന്നു.

എന്നാല്‍ നല്ല ദൈവങ്ങള്‍ അവരുടെ ശക്തിയെ ഉപയോഗിച്ച് മനുഷ്യരെ പഴയത് പോലെ മാറ്റാന്‍ ശ്രമിച്ചു.

പക്ഷേ ഒഷേദ്രസിന്റെ ശക്തിയും നല്ല ദൈവങ്ങളുടെ ശക്തിയും എല്ലാം മാറിമാറി മനുഷ്യരില്‍ പ്രവര്‍ത്തിച്ചത് കാരണം മനുഷ്യര്‍ മൂന്ന് തരത്തിൽ വിഭജിക്കപ്പെട്ടു.

അവരാണ് ഇപ്പോൾ മൂന്ന് ലോകങ്ങളിലായി ജീവിക്കുന്നത് — ,,

“യക്ഷ ലോകം” — ഒഷേദ്രസ് ശപിച്ച മനുഷ്യരെ പഴയത് പോലെ ആക്കാന്‍ നല്ല ദൈവങ്ങള്‍ ശ്രമിച്ചു. പക്ഷേ അവരെ പൂര്‍ണമായും പഴയ നിലയിലേക്ക് മാറ്റാൻ കഴിഞ്ഞില്ല. ആ മനുഷ്യര്‍ മനുഷ്യര്‍ ജീവിക്കുന്ന ലോകമാണ് യക്ഷ ലോകം.

ഏറെക്കുറെ വികൃത രൂപത്തിന് മാറ്റം ഉണ്ടായെങ്കിലും — തലയില്‍ ഒറ്റ കൊമ്പും, കൃഷ്ണമണികള്‍ ഇല്ലാത്ത നീണ്ട മിഴികളും, വിളറിയ മുഖവും ശരീരവുമാണ് അവര്‍ക്കുള്ളത്.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.