അവള്‍ അവനെ നോക്കി ചിരിച്ചെന്ന് കരുതി അവനു പുഞ്ചിരിക്കെണ്ട കാര്യം എന്തായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല.
“അവസാനമായി ഒരു കാര്യം ഞാൻ പറയാം — ഇതുവരെ നടന്ന മത്സരം പോലെയല്ല ഈ മത്സരം. ഈ മത്സരത്തില്‍ നിങ്ങൾക്ക് നിങ്ങളുടെ മാന്ത്രിക ശക്തിയെ പ്രയോഗിക്കാൻ അനുവാദം ഉണ്ട്…… നിങ്ങള്‍ക്കുള്ള ഏതു ശക്തിയെയും നിങ്ങള്‍ക്കു എങ്ങനെയും ഉപയോഗിക്കാം.
പിന്നേ, യക്ഷ ലോകത്ത് എങ്ങനെ പോകണമെന്ന് നിങ്ങൾ എല്ലാവർക്കും അറിയാം. നിങ്ങളില്‍ എത്ര പേര്‍ക്കു ആ കവാടത്തിലൂടെ കടക്കാനുള്ള ശക്തി ഉണ്ടെന്ന് എനിക്കറിയില്ല… അത് നിങ്ങൾ കടക്കുമ്പോള്‍ മാത്രമേ അറിയാൻ കഴിയൂ. എന്നാല്‍ മത്സരം തുടങ്ങുകയായി……”റാലേൻ ഉറക്കെ പറഞ്ഞു.
ശേഷം അദ്ദേഹവും മറ്റുള്ള അധ്യാപകരും ഞങ്ങൾക്ക് മുന്നില്‍ നിന്നും അപ്രത്യക്ഷരായി.
**********
ഫ്രൻഷെർ
“എന്തിനാണ് മുഖ്യന് നമ്മോട് ഈ ക്രൂരത കാണിച്ചത്……?”ജാസർ മുഖം കറുപ്പിച്ച് കൊണ്ട് ഈഫിയ യോട് ചോദിച്ചു.
പരിഭ്രമിച്ചു നില്‍ക്കുകയല്ലാതെ ഈഫിയ ഒന്നും പറഞ്ഞില്ല.
എല്ലാവരും അനങ്ങാൻ പോലും കൂട്ടാക്കാതെ അവിടെതന്നെ നിന്നു. അവസാനം ദനീർ എന്റെ മുഖത്ത് നോക്കി.
ഞാൻ ചുണ്ട് മലർത്തി ചുമല്‍ കുലുക്കി കാണിച്ചു.
“ഹാ……!!, ആമ്പൽക്കുളം യക്ഷിയുടെ മാന്ത്രിക കിരീടം…!!”സിദ്ധാര്‍ത്ഥ് എന്നെ നോക്കി ദീനമായ സ്വരത്തില്‍ പറഞ്ഞു.
“ഇവിടെ നിന്ന് സമയം കളഞ്ഞിട്ട് കാര്യമില്ല, നമുക്ക് ആമ്പൽക്കുളത്തിലേക്ക് പോകാം.”ഞാൻ ദനീർ നേയും സാഷയേയും നോക്കി പറഞ്ഞു.
ദനീർ തലയാട്ടി. സാഷ എന്നെ നോക്കി മുഖം കറുപ്പിച്ചു. ഇന്നലെ എന്റെ മുറിയില്‍ നിന്നും ഇറങ്ങി പോയതു മുതൽ അവള്‍ എന്നോട് സംസാരിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ അവള്‍ക്കു എന്നോട് കൂടുതൽ ദേഷ്യം ഉള്ളതുപോലെ തോന്നി.
കാരണം എനിക്ക് മനസ്സിലായില്ല. അല്ലെങ്കിലും ഈ പെണ്‍കുട്ടികളുടെ മനസ്സ് ആര്‍ക്ക് മനസ്സിലാവാനാണ്…!!
കുറച്ച് മുമ്പ് ഒരു കാര്യവും ഇല്ലാതെ സാഷ എന്നെ പിടിച്ചു തള്ളി. എന്നിട്ട് എനിക്കും ഫ്രേയക്കും ഇടയിലൂടെ രോഷം പൂണ്ട വ്യാളിയെ പോലെ നടന്നുപോയി.
അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ് ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???
കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️
Super
. Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി
യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.