മാന്ത്രികലോകം 2 [Cyril] 2289

“എപ്പോഴും നമ്മുടെ നേതാക്കള്‍ അവരവരുടെ അംഗങ്ങളെ തിരഞ്ഞെടുത്ത ശേഷമല്ലേ മാന്ത്രിക മുഖ്യൻ മത്സരത്തെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് നല്‍കുന്നത്……?”

എന്റെ അടുത്ത് നിന്ന പെണ്‍കുട്ടി ചോദിച്ചു.

എല്ലാവരുടെ മുഖത്തും അതേ ചോദ്യ ഭാവം തന്നെയായിരുന്നു.

“എപ്പോഴാത്തേയും പോലെ മാന്ത്രികവനത്തിൽ അല്ല നിങ്ങളുടെ മത്സരം നടക്കാൻ പോകുന്നത്…”

റാലേൻ പറഞ്ഞത് കേട്ട് ഞങ്ങൾ എല്ലാവരും സംശയത്തോടെ പരസ്പ്പരം നോക്കി.

അദ്ദേഹം തുടർന്നു —,

“ഇതിനെ വെറും മത്സരം എന്ന് പറയാൻ കഴിയില്ല. കാരണം യക്ഷ ലോകത്താണു നിങ്ങള്‍ക്കു പോകാനുള്ളത്. അവിടത്തെ രാജാവ് ആരാണെന്ന് നിങ്ങൾക്ക് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ…?”

“ചുരുക്കത്തിൽ ‘യക്ഷി’ എന്നറിയപ്പെടുന്ന യക്ഷിത്വമരരാജൻ ആണ് യക്ഷ ലോകത്തെ രാജാവ്…” ജാസർ പേടിയോടെ പറഞ്ഞു.

“‘ആമ്പൽക്കുളം യക്ഷി’ എന്നാണ് ശിബിരത്തിൽ എല്ലാവരും യക്ഷ ലോക രാജാവിനെ പറയുന്നത്…”സിദ്ധാര്‍ത്ഥ് മെല്ലെ തലയാട്ടി കൊണ്ട് പറഞ്ഞു.

“അതേ, നിങ്ങൾ പറഞ്ഞത് ശെരിയാണ്.ഇനത്തെ മത്സരം ഇതാണ് — ആമ്പൽക്കുളം യക്ഷി എന്നറിയപ്പെടുന്ന യക്ഷിത്വമരരാജൻ രാജാവിന്റെ മാന്ത്രിക കിരീടത്തെയാണ് നിങ്ങൾ കൊണ്ടുവരേണ്ടത്. ആ കിരീടത്തെ കൊണ്ടുവരുന്ന ഗണത്തെ വിജയികളായി ഞങ്ങൾ പ്രഖ്യാപിക്കും.” മാന്ത്രിക മുഖ്യൻ വളരെ നിസ്സാരമായി പറഞ്ഞു.

അതുകേട്ട് ഞങ്ങൾ എല്ലാവരും ഞെട്ടി വായും പൊളിച്ച് നിന്നു.

ഞങ്ങൾ എല്ലാവരുടെ മുഖത്തും ഭയം നിഴലിട്ട് നിന്നു.

വിദ്യാര്‍ത്ഥികളായ ഞങ്ങൾ ആരും യക്ഷ ലോകത്ത് പോയിട്ടില്ല…

വിദ്യാര്‍ത്ഥികളായ ഞങ്ങൾ ആരും ആമ്പൽക്കുളം യക്ഷിയെ കണ്ടിട്ട് പോലുമില്ല.

പക്ഷേ ഞങ്ങൾ എല്ലാവരും നിരവധി കഥകൾ കേട്ടിട്ടുണ്ട്… എല്ലാം ഭയപ്പെടുത്തുന്ന കഥകൾ മാത്രമാണ് ശിബിരത്തിൽ വന്ന അന്ന് തൊട്ടു ഇന്നുവരെ കേള്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

പെട്ടന്ന് ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും എഴുപതോളം വിദ്യാര്‍ഥികള്‍ അന്തരീക്ഷത്തില്‍ കൈയും ഉയർത്തി നിന്നു.

മാന്ത്രിക മുഖ്യനും അധ്യാപകരും അവരെ സംശയത്തോടെ നോക്കി.

“ഈ മത്സരത്തില്‍ നിന്നും ഞങ്ങൾ പിന്മാറുന്നു…” അന്തരീക്ഷത്തില്‍ കൈയും ഉയർത്തി നിന്ന എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.

മാന്ത്രിക മുഖ്യൻ റാലേൻ അവരെ നോക്കി സമ്മത ഭാവത്തില്‍ തല ആട്ടി .ഉടനെ അവരെല്ലാം ഇവിടെ നിന്ന് ഓടുകയായിരുന്നു.

ശേഷിച്ച വിദ്യാര്‍ത്ഥികളെ ഞാൻ എണ്ണി നോക്കി…… നൂറ്റി അമ്പത്തിയാറിൽ നിന്നും വെറും എഴുപത്തിയെട്ടായി ചുരുങ്ങിയിരുന്നു,പിന്നെ ആറ് നേതാക്കളും.

മാന്ത്രിക മുഖ്യൻ ശേഷിച്ച ഞങ്ങൾ ഓരോരുത്തരുടെയും മുഖത്ത് സൂക്ഷിച്ച് നോക്കി.

ഞങ്ങൾ എല്ലാവരുടെ മുഖത്തും ഭയം ഉണ്ടായിരുന്നു, പക്ഷേ ഞങ്ങളില്‍ ആരും പിന്മാറാൻ തയ്യാറായില്ല. അദ്ദേഹം തലയാട്ടി.

“എന്നാൽ സമയം പാഴാക്കാതെ ആറ് നേതാക്കളും അവരവരുടെ ഗണത്തില്‍ വേണ്ടുന്ന വ്യക്തികളെ ഉടനെ തിരഞ്ഞെടുക്കാം.

പക്ഷേ നിങ്ങൾ തിരഞ്ഞെടുക്കുന്ന ആ അംഗത്തിന് നിങ്ങളുടെ ഗണത്തില്‍ ചേരാന്‍ താല്‍പര്യം ഇല്ലെങ്കില്‍ അവര്‍ക്ക് നിങ്ങളെ നിരസിക്കാനുളള അവകാശം ഉണ്ടെന്ന് കൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.” മാന്ത്രികമുഖ്യൻ പറഞ്ഞു.

ഞങ്ങൾക്ക് മുന്നില്‍ നില്‍ക്കുന്ന വിദ്യാർത്ഥി നേതാക്കളെ ഞങ്ങൾ നോക്കി.

ദനീർ, സുല്‍ത്താന്‍, സിദ്ധാര്‍ത്ഥ്, ഹെമീറ, ജാസർ,ഈഫിയ എന്നിവരാണ് നേതാക്കള്‍.

ദനീർ ഒഴികെ മറ്റുള്ള ഓരോ നേതാക്കന്മാരും മാന്ത്രികരും പോരാളികളുമാണ്. പക്ഷെ ദനീർ ഒരു മാന്ത്രികന്‍ അല്ല, എന്നാല്‍ മറ്റുള്ള ആ അഞ്ചു നേതാക്കള്‍ ഒത്തുചേർന്നു അവനെ ആക്രമിച്ചാൽ പോലും അവനെ തോല്പിക്കാന്‍ കഴിയില്ല.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.