മാന്ത്രികലോകം 2 [Cyril] 2289

 

സാഷ

 

അവസാനം ഞങ്ങൾ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന യുദ്ധമത്സരകളി ഒരു മണിക്കൂറില്‍ ആരംഭിക്കും.

പതിമൂന്ന്‌ മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ള എല്ലാ മുന്നൂറ്റി അറുപത് വിദ്യാര്‍ത്ഥികളും മൈതാനത്ത് എത്തിക്കഴിഞ്ഞിരുന്നു.

ആറു നേതാക്കളും ഞങ്ങൾ എല്ലാവർക്കും മുന്നില്‍ അധ്യാപകര്‍ക്ക് അടുത്തായി ഞങ്ങളെ അഭിമുഖീകരിച്ചു നില്‍ക്കുകയാണ്.

പല വിദ്യാര്‍ത്ഥികളും ഇപ്പോഴും ഫ്രെൻ — സിദ്ധാര്‍ത്ഥ് തമ്മില്‍ നടന്ന ആ പരിശീലന യുദ്ധത്തെ കുറിച്ച് സംസാരിക്കുന്നത് കേള്‍ക്കുന്നുണ്ട്.

ഇപ്പോൾ എന്റെ മനസ്സിലും ആ രംഗം തന്നെയായിരുന്നു.

ആദ്യമൊക്കെ സുല്‍ത്താന്‍ സിദ്ധാര്‍ത്ഥുയായി കഠാര പരിശീലനം നടത്തിയിരുന്നു. പക്ഷേ രണ്ട് നിമിഷം പോലും സുല്‍ത്താന്‍ പിടിച്ചു നില്‍ക്കില്ല.

പക്ഷേ അസ്ത്രം കൊണ്ടുള്ള പരിശീലനം അല്ലെങ്കിൽ മത്സരം നടക്കുമ്പോൾ സുല്‍ത്താനെ തോല്പിക്കാന്‍ ആര്‍ക്കും കഴിയില്ല — ഫ്രെൻ ഒഴികെ.

അസ്ത്രവിദ്യ യിൽ ഞങ്ങൾക്ക് നിര്‍ദേശം നല്‍കണമെന്നും പറഞ്ഞു അനേകം വിദ്യാര്‍ത്ഥികള്‍ സുല്‍ത്താന്റെ പുറകെ നടക്കാറുണ്ട്…… അതിൽ കൂടുതലും പെൺകുട്ടികൾ ആണ്.

പെട്ടന്ന് എല്ലാ ശബ്ദങ്ങളും കെട്ടടങ്ങി. ഞങ്ങൾ അധ്യാപകരെയും മാന്ത്രിക മുഖ്യനേയും നോക്കി.

മാന്ത്രികമുഖ്യന്റെ മുഖത്ത് പതിവില്ലാത്ത ഒരു ആശങ്ക ഉണ്ടായിരുന്നത് എല്ലാവരുടെയും ശ്രദ്ധയില്‍ പെട്ടു.

“എല്ലാവർക്കും ഈ മത്സരത്തിന്റെ നിയമങ്ങള്‍ അറിയാം. എന്നാല്‍ ഇന്നു നടക്കാൻ പോകുന്ന മല്‍സരത്തില്‍ കുറച്ച് നിയമ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് — പക്ഷേ അതിനുമുമ്പ് ഈ മല്‍സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ നിന്നും പോകാം…”റാലേൻ പറഞ്ഞു.

ഉടനെ പകുതിയില്‍ അധികം വിദ്യാര്‍ഥികളും ആശ്വാസത്തോടെ ഞങ്ങളില്‍ നിന്ന് മാറി അവർ പ്രത്യേകം കൂട്ടംകൂടി നിന്നു.

“പക്ഷേ അടുത്ത ആറ് മാസത്തിനുള്ളില്‍ ഒരു തവണയെങ്കിലും മല്‍സരത്തില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധം ആണെന്ന് മറക്കേണ്ട……, ഇപ്പോൾ നിങ്ങള്‍ക്ക് പോകാം” റാലേൻ പുഞ്ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു.

ഉടനെ മല്‍സരത്തില്‍ നിന്നും ഒഴിവായ വിദ്യാര്‍ത്ഥികള്‍ ധൃതിയില്‍ നടന്നു നീങ്ങി.

“ഇവിടെ ഇപ്പോൾ ആറ് നേതാക്കളെ കൂടാതെ നൂറ്റിയമ്പത് വിദ്യാര്‍ഥികള്‍ ഉണ്ട്. ഇനി നിങ്ങൾ ആറ് നേതാക്കളും അവർക്ക് വേണ്ടുന്ന അംഗങ്ങളെ തിരഞ്ഞെടുക്കാം… പക്ഷേ അതിനുമുമ്പ് ഇന്നത്തെ മത്സരത്തെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ പറയാം…” മാന്ത്രിക മുഖ്യൻ വളരെ ഗൗരവത്തോടെ പറഞ്ഞു.

66 Comments

  1. ശിവശങ്കരൻ

    അരെ വാഹ്… ഇതാണ് അവസാനത്തെ വരിയും വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ നിന്നും വന്നത്… എന്നെ സംബന്ധിച്ച് ഫാന്റസി കഥകളിൽ ഇത്രയും ഇന്റെരെസ്റ്റ്‌ ഉണ്ടാക്കാൻ ചുരുക്കം ചില കഥകൾക്കെ കഴിഞ്ഞിട്ടുള്ളൂ… യൂ ആർ അമേസിങ് ???

    1. കഥ വളരെ ഇന്ററസ്റ്റോടുകൂടെ വായിക്കാൻ കഴിഞ്ഞു എന്ന് കേൾക്കുമ്പോൾ ഒരു satisfaction തോനുന്നു. ഇഷ്ടമായതിൽ വളരെ സന്തോഷം bro ❤️❤️

  2. Super
    . Ambal കുളം യക്ഷി എന്തോ വായിച്ചു വന്നപ്പോള്‍ ചിരിച്ചു പോയി

    1. യക്ഷിയെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ചിരിക്കുന്നു…. പാവം യക്ഷി.

Comments are closed.